Friday, 13 May 2022

Itna tuta hun

 Itna tuta hun ki chhune se bikhar jaaunga 

Ab agar aur dua doge to mar jaaunga


Puchhkar mera pata waqt raaegaan na karo 

Main to banjaara hun kya jaane kidhar jaaunga


Is taraf dhundh hai, jugnu hai na charaag koi 

Kaun pahchanega basti men agar jaaunga


Zindagi main bhi musafir hun teri kashti ka

Tu jahan mujhse kahegi main utar jaunga 


Phul rah jayenge guldanon men yaadon ki 'nazar'

Main to khushabu hun fizaaon men bikhar jaaunga



Moin Nazar/ Ghulam Ali


അത്രമാത്രം തകർന്നിരിക്കുന്നു, തൊട്ടാൽ പൊടിഞ്ഞുവീഴും

ഇനിയും പ്രാർത്ഥിച്ചാൽ ഞാൻ മരിച്ചു പോകും


എൻ്റെ വിലാസം ചോദിച്ച് സമയം പാഴാക്കാതിരിക്കൂ

ഞാനൊരു നാടോടി, എവിടെപ്പോകുമെന്നറിയാനാവില്ല


ഇവിടെ മഞ്ഞ് പരന്നിരിക്കുന്നു, മിന്നാമിന്നികളോ വിളക്കോ ഇല്ല

പുറത്തു പോയാൽത്തന്നെ ആര് തിരിച്ചറിയാൻ!


ജീവിതമേ, ഞാനും നിൻ്റെ തോണിയിലെ യാത്രക്കാരനാണ്

നീ പറയുന്നിടത്ത് ഞാൻ ഇറങ്ങുകയും ചെയ്യും


ഓർമ്മകളുടെ പൂത്താലത്തിൽ എന്നും പൂക്കളുണ്ടാകും 'നസർ'

ഞാനോ സുഗന്ധമാകുന്നു, അന്തരീക്ഷത്തിൽ പരക്കുകയും ചെയ്യും


പരിഭാഷ: ഷാജി ആലുങ്ങൽ




1 comment:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...