Friday, 31 March 2023

meri yaad men tum na

meri yaad men tum na aansu bahana

na ji ko jalana, mujhe bhul jaana

samajhna ke tha ek sapna suhana

vo guzra zamana, mujhe bhul jaana


juda meri manzil, juda teri raahen

milengii na ab teri-meri nigahen

mujhe teri duniya se hai dur jaana


ye ro-ro ke kahta hai toota hua dil

nahin hun main teri mohabbat ke kaabil

mera naam tak apne lab pe na laana

na ji ko jalaana, mujhe bhul jaana


'Madhosh'

Talat Mahmood

Raja Mehdi Ali Khan/ Madan Mohan


എന്നെയോർത്ത് നീ കണ്ണീർ തൂകരുതേ,

മനസ്സ് നീറ്റരുതേ, എന്നെ മറന്നുകളയൂ!

കഴിഞ്ഞുപോയ ആ കാലം മനോഹരമായ ഒരു സ്വപ്നമാണെന്ന് കരുതൂ, എന്നെ മറന്നുകളയൂ!


ഇന്ന് നമ്മുടെ വഴികൾ വേറെയാണ്

ഇനി നമ്മുടെ കണ്ണുകൾ തമ്മിലിടയുകയില്ല

എനിക്ക് നിൻ്റെ ലോകത്തിൽ നിന്നേറെ ദൂരം പോകേണ്ടതുണ്ട്


തകർന്ന ഹൃദയമിതാ കരഞ്ഞുപറയുന്നു, ഞാൻ നിൻ്റെ പ്രണയത്തിന് യോഗ്യനല്ലെന്ന്!

എൻ്റെ പേര് പോലും നിൻ്റെ ചുണ്ടുകളിലെത്താതിരിക്കട്ടെ, എന്നെ മറന്നുകളയൂ!


പരിഭാഷ: ഷാജി ആലുങ്ങൽ



Saturday, 18 March 2023

Suhani chandni raaten

മുകേഷിൻ്റെ വിഷാദഭരിതമായ സ്വരം! ആനന്ദ് ബക്ഷി, ആർ ഡി ബർമൻ ക്ലാസിക്!


suhani chandni raaten, hamen sone nahin deti

tumhare pyar ki baten, hamen sone nahin deti


tumhari reshmi zulfon men dil ke phool khilte the

inhii.n phuulo.n ke mausam me.n kabhi ham tum bhii milate the

puraanii vo mulaakaate.n, hame.n sone nahii detii.n

tumhaare pyaar kii baate.n, hame.n sone nahii.n detii.n

suhaanii chaa.Ndanii raate.n ...


kahii.n aisaa n ho laga jaaye dil me.n aag paanii se

badal le raastaa apanaa ghaTaae.n meharabaanii se

ki yaado.n kii ye barasaate.n, hame.n sone nahii.n detii.n


'Mukti'

Mukesh

Anand Bakshi/ R D Burman


മനോഹരമായ നിലാരാവുകൾ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല

നിൻ്റെ പ്രണയത്തിൻ്റെ ഓർമകൾ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല


നിൻ്റെ പട്ടുപോലുള്ള മുടിയിൽ ഹൃദയപുഷ്പങ്ങൾ പൂത്തിരുന്നു

ഇതേ പൂക്കളുടെ ഋതുവിൽ നാം ഒരിക്കൽ ഒത്തുചേർന്നിരുന്നു


പണ്ടത്തെ ആ സംഭാഷണങ്ങൾ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല

നിൻ്റെ പ്രണയത്തിൻ്റെ ഓർമകൾ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല


ജലത്താൽ ഹൃദയത്തിന് തീപിടിക്കുക, അങ്ങനെ സംഭവിക്കാതിരിക്കട്ടെ!

മേഘങ്ങളേ, ദയവായി വഴിമാറിപ്പോയാലും


ഓർമകളുടെ ഈ മഴ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല

നിൻ്റെ പ്രണയത്തിൻ്റെ ഓർമകൾ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല


പരിഭാഷ: ഷാജി ആലുങ്ങൽ


Wednesday, 8 March 2023

Ranjish hī sahī

ranjish hī sahī dil hī dukhāne ke liye aa 

aa phir se mujhe chhoḌ ke jaane ke liye aa 


kuchh to mire pindār-e-mohabbat kā bharam rakh 

tū bhī to kabhī mujh ko manāne ke liye aa 


pahle se marāsim na sahī phir bhī kabhī to 

rasm-o-rah-e-duniyā hī nibhāne ke liye aa 


kis kis ko batā.eñge judā.ī kā sabab ham 

tū mujh se ḳhafā hai to zamāne ke liye aa 


ik umr se huuñ lazzat-e-girya se bhī mahrūm 

ai rāhat-e-jāñ mujh ko rulāne ke liye aa 


Maana ki muhabbat ka chupaana hai muhabbat

Chupke se kisi roz jataane ke liye aa


Jaise tujhe aate hain na aane ke bahane

Aise hi kisi roz na jaane ke liye aa


ab tak dil-e-ḳhush-fahm ko tujh se haiñ ummīdeñ 

ye āḳhirī sham.eñ bhī bujhāne ke liye aa


Ahmed Faraz/ Mehdi Hasan


ദു:ഖം തന്നെയായിക്കോട്ടെ, മനസ്സ് വിഷമിപ്പിക്കാനായിട്ടാണെങ്കിലും നീ വരൂ!

വീണ്ടുമെന്നെ വിട്ടു പോകാനായിട്ടാണെങ്കിലും നീ വരൂ!


പ്രണയത്തിൽ എൻ്റെ അഭിമാനത്തെ കുറച്ചെങ്കിലും നീ  മതിക്കൂ,

എന്നെ അനുനയിപ്പിക്കാൻ ഒരിക്കൽ നീ വരൂ!


മുമ്പേ ബന്ധമൊന്നും ഇല്ലെന്നാണെങ്കിൽ, ഇടക്കെങ്കിലും,

ലോകത്തിൻ്റെ ആചാരങ്ങൾ മാനിക്കാനായിട്ടെങ്കിലും വരൂ!


ആരോടൊക്കെ പറയും നാം, വേർപാടിൻ്റെ കാരണം?

നീ എന്നോട് ദേഷ്യത്തിലാണെങ്കിൽ ആളുകളെ കാണിക്കാൻ വേണ്ടിയെങ്കിലും വരൂ!


കാലങ്ങളായി കരച്ചിലിൻ്റെ ആഹ്ലാദം പോലും വിലക്കപ്പെട്ടിരിക്കുകയാണെനിക്ക്

എൻ്റെ ജീവാശ്വാസമേ, എന്നെ കരയിക്കാനായി ഒന്നു വരൂ


പ്രണയം മറച്ചുവെക്കലാണ് പ്രണയമെന്ന് ഞാൻ സമ്മതിക്കുന്നു

നിശബ്ദമായ് അത് പ്രകടിപ്പിക്കാൻ ഒരിക്കൽ വരൂ


വരാതിരിക്കാനുള്ള കാരണം മെനയാൻ നിനക്ക് നന്നായറിയാമല്ലോ!

അതുപോലെ, തിരിച്ചു പോകാതിരിക്കാനുള്ള കാരണവുമായി ഒരിക്കൽ വരൂ


തെറ്റിദ്ധരിക്കപ്പെട്ട എൻ്റെ ഹൃദയത്തിന് ഇപ്പോഴും നിന്നിൽ പ്രതീക്ഷകളുണ്ട്

ഈ അവസാന ദീപവും അണയ്ക്കാനായി വരൂ


പരിഭാഷ: ഷാജി ആലുങ്ങൽ




Tumne dil ki baat kehdi

Tumne dil ki baat kehdi aaj ye achha hua

Hum tumhe apna samajhte the, bada dhokha hua


Jab bhi humne kuch kaha uska asar ulta hua

Aap shaayad bhoolte hain, baaraha aisa hua


Aapki aankhon mein ye aansoo kahan se aa gaye

Hum to deewaane hain lekin aapko ye kya hua


Ab kisi se kya kahen 'Iqbaal' apni daastaan

Bas khuda ka shukr hai jo bhi hua achha hua


Iqbal Azim/ Jagjith Singh


ഇന്ന് നീ മനസ്സിലുള്ളത് തുറന്നു പറഞ്ഞല്ലോ, നന്നായി!

ഞാൻ നിന്നെ സ്വന്തമെന്ന് കരുതിയിരുന്നു, വലിയ ചതി പറ്റി!


ഞാനെന്തെങ്കിലും പറഞ്ഞപ്പോഴെല്ലാം വിപരീതഫലമാണുണ്ടായത്

താങ്കൾ ഒരുപക്ഷേ മറന്നുകാണും, മിക്കപ്പോഴും അങ്ങനെയാണുണ്ടായത്


താങ്കളുടെ കണ്ണുകളിൽ ഈ കണ്ണീരെങ്ങനെ വന്നു?

ഞാനാണെങ്കിൽ ഒരുൻമാദിയാണ്, പക്ഷേ താങ്കൾക്കിതെന്തു പറ്റി!


'ഇഖ്ബാൽ' സ്വന്തം കഥ ഇനി ആരോടെന്തു പറയാൻ!

ദൈവത്തിന് നന്ദി പറയാം, നടന്നതെല്ലാം നന്നായി!


പരിഭാഷ: ഷാജി ആലുങ്ങൽ




Tuesday, 7 March 2023

Aadmi aadmi ko kya dega

Aadmi aadmi ko kya dega 

Jo bhi dega wahi khuda dega 


Mera qaatil hi mera munsif hai

Kya mere haq men faisla dega 


Zindagi ko karib se dekho 

Iska chehara tumhen rula dega 


Hamse puchho dosti ka sila 

Dushmanon ka dil hila dega 


Ishq ka zahar pee liya Faakir

Ab masiha bhi kya dawa dega


Sudarsan Faakir / Jagjit Singh


മനുഷ്യൻ മനുഷ്യന് എന്ത് നൽകാനാണ്!

നൽകുന്നതെന്തും ദൈവമാണ് നൽകുന്നത്


എൻ്റെ ഘാതകൻ തന്നെയാണെൻ്റെ വിധികർത്താവ്!

അവൻ എനിക്കനുകൂലമായി വിധിക്കുമോ!


ജീവിതത്തെ അടുത്തു നിന്ന് നോക്കൂ

ഇതിൻ്റെ മുഖം നിന്നെ കരയിപ്പിക്കും


സൗഹൃദത്തിൻ്റെ പരിണതി എന്നോട് ചോദിക്കൂ

അത് ശത്രുക്കളുടെ ഹൃദയം പിടിച്ച് കുലുക്കും


'ഫാകിർ' പ്രണയവിഷം പാനം ചെയ്തുവല്ലോ

വൈദ്യന് പോലും ഇനിയെന്ത് മരുന്ന് തരാനാകും!


പരിഭാഷ: ഷാജി ആലുങ്ങൽ





Wednesday, 1 March 2023

aye mohabbat tire anjām

aye mohabbat tire anjām pe ronā aayā 

jaane kyuuñ aaj tire naam pe ronā aayā 


yuuñ to har shaam umīdoñ meñ guzar jaatī hai 

aaj kuchh baat hai jo shaam pe ronā aayā 


Kya haseen khwab dikhaya tha mohabbat ne hame

Khul gayi aankh to taabeer pe rona aaya


kabhī taqdīr kā mātam kabhī duniyā kā gila 

manzil-e-ishq meñ har gaam pe ronā aayā


mujh pe hī ḳhatm huā silsila-e-nauhagarī 

is qadar gardish-e-ayyām pe ronā aayā 


jab huā zikr zamāne meñ mohabbat kā 'shakīl' 

mujh ko apne dil-e-nākām pe ronā aayā


Shakil Badayuni/ Begum Akhtar


പ്രണയമേ നിൻ്റെ പരിണതിയോർത്ത് എനിക്ക് കരച്ചിൽ വന്നു

ഇന്നെന്തോ, നിൻ്റെ പേരോർത്തപ്പോഴേ എനിക്ക് കരച്ചിൽ വന്നു


സന്ധ്യകൾ എന്നും പ്രതീക്ഷാനിർഭരമായിരുന്നു

ഇന്നെന്തോ, സന്ധ്യയെക്കുറിച്ച് ഓർത്തപ്പോഴേ കരച്ചിൽ വന്നു


എത്ര മനോഹരമായ സ്വപ്നമാണ് പ്രണയം എന്നെ കാണിച്ചത്!

കണ്ണു തുറന്നപ്പോഴോ, ആ സ്വപ്നത്തിൻ്റെ അർത്ഥമോർത്ത് കരച്ചിൽ വന്നു


ചിലപ്പോൾ വിധിയോർത്തുള്ള വിലാപം, ചിലപ്പോൾ ലോകത്തോട് പരിഭവം

പ്രണയത്തിലേക്കുള്ള വഴിയിൽ ഓരോ കാൽവെപ്പിലും കരച്ചിൽ വന്നു


വിലാപങ്ങളുടെ പരമ്പര എന്നിൽ തന്നെ ഒടുങ്ങി

വിധി വൈപരീത്യമോർത്ത് അത്രമാത്രം ഞാൻ വിതുമ്പി


ഈ ലോകത്ത് പ്രണയത്തെക്കുറിച്ച് പറയപ്പെടുമ്പോഴെല്ലാം, 'ഷകീൽ',

പരാജിതമായ സ്വന്തം ഹൃദയത്തെയോർത്ത് എനിക്ക് കരച്ചിൽ വന്നു


പരിഭാഷ: ഷാജി ആലുങ്ങൽ






un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...