Tuesday, 28 January 2025

ḳhushbū ġhunche

ഗുൽസാർ സാബിൻ്റെ വരികൾ ഗുലാം അലി പാടിയത്! ഇവർ ഒരുമിച്ച് ഗസലുകൾ ചെയ്തതായി എനിക്കറിയില്ലായിരുന്നു! യാദൃശ്ചികമായാണ് കുറച്ചുകാലം മുമ്പ് Visaal എന്ന ഈ ആൽബം യുട്യൂബിൽ കണ്ടത്. മനോഹരമായ ഗസലുകൾ!


ḳhushbū ġhunche talāsh kartī hai

biite rishte talāsh kartī hai


jab guzartī hai us galī se sabā

ḳhat ke purze talāsh kartī hai


apne maazī kī justujū meñ bahār

piile patte talāsh kartī hai


ek ummīd baar baar aa kar

apne TukḌe talāsh kartī hai


būḌhī pagDanDī shahr tak aa kar

apne beTe talāsh kartī hai


Gulzar / Ghulam Ali


സുഗന്ധം പൂമൊട്ടുകളെ തേടുന്നു

കഴിഞ്ഞുപോയ ബന്ധങ്ങളെ തേടുന്നു


തെന്നൽ ആ തെരുവിലൂടെ പോകുമ്പോൾ

ആ കത്തിൻ്റെ ശകലങ്ങൾ തിരയുന്നു


വസന്തം അതിൻ്റെ ഭൂതകാലത്തെ തിരയവേ

മഞ്ഞച്ചു പോയ ഇലകൾ തേടുന്നു


ഒരു പ്രതീക്ഷ പിന്നെയും പിന്നെയും വന്ന്

അതിൻ്റെ ശേഷിപ്പുകൾ തിരയുന്നു


വൃദ്ധയായ പാത നഗരം വരെ വന്ന്

സ്വന്തം മക്കളെ തിരയുന്നു


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...