Tuesday, 28 January 2025

raat bhar tanhā rahā

raat bhar tanhā rahā din bhar akelā maiñ hī thā 

shahr kī ābādiyoñ meñ apne jaisā maiñ hī thā 


maiñ hī dariyā maiñ hī tūfāñ maiñ hī thā har mauj bhī 

maiñ hī ḳhud ko pī gayā sadiyoñ se pyāsā maiñ hī thā 


kis liye katrā ke jaatā hai musāfir dam to le 

aaj sūkhā peḌ huuñ kal terā saayā maiñ hī thā 


kitne jazboñ kī nirālī ḳhushbueñ thiiñ mere paas 

koī un kā chāhne vaalā nahīñ thā maiñ hī thā 


duur hī se chāhne vaale mile har moḌ par 

fāsle saare miTāne ko taḌapnā maiñ hī thā 


merī aahaT sunñe vaalā dil na thā duniyā ke paas 

rāste meñ 'ashk' be-maqsad jo bhaTkā maiñ hī thā


Ibrahim Ashk


രാവു മുഴുവൻ ഏകനായിരുന്നു, പകലാകെ ഒറ്റക്കിരുന്നതും ഞാൻ തന്നെ.

നഗരത്തിൻ്റെ സമ്പന്നതയിൽ എന്നെപ്പോലെ ഞാൻ മാത്രമായിരുന്നു!


പുഴയും ഞാൻ, കൊടുങ്കാറ്റും ഞാൻ, ഓരോ തിരമാലയും ഞാൻ തന്നെ!

ഞാൻ എന്നെത്തന്നെ പാനം ചെയ്തു, യുഗങ്ങളായി ദാഹാർത്തനായിരുന്നുവല്ലോ!


ഇങ്ങനെ നെട്ടോട്ടമോടുന്നതെന്തിനാണ് യാത്രികരേ, ഒന്നു ശ്വാസം വിടൂ.

ഉണങ്ങിയ മരമാണു ഞാനിന്ന്, ഇന്നലെ നിനക്കു തണൽ ഞാൻ തന്നെയായിരുന്നു!


എത്ര വികാരങ്ങളുടെ അമൂല്യ സുഗന്ധമുണ്ടായിരുന്നു എൻ്റെയടുക്കൽ.

അവളെ പ്രണയിക്കുന്നവരായി ആരുമുണ്ടായിരുന്നില്ല, ഞാനല്ലാതെ!


അകലെ നിന്നു പ്രണയിക്കുന്നവരായിരുന്നു  എവിടെയും.

അകലങ്ങൾ മായ്ക്കാൻ കൊതിച്ചത് ഞാൻ മാത്രം!


എൻ്റെ കാലൊച്ച കേൾക്കാൻ മനസ്സില്ലായിരുന്നു, ലോകത്തിന്!

'അഷ്ക്', പാതകളിൽ ലക്ഷ്യമില്ലാതലഞ്ഞതും ഞാനായിരുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ








No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...