Saturday, 18 January 2025

Hum jaise tanha

പങ്കജ് ഉധാസ് പാടിയ മനോഹരമായ ഗസലുകളിലൊന്ന്! ഇഫ്തികാർ ഇമാമിൻ്റെ രചന!


Jo puchhata hain koi

Surkh kyon hain aaj aankhen

To aankh malke main

Kehta hoon raat so na saka..!

Hazaar chaahu magar

Ye na keh sakunga kabhi

Ke raat rone ki khwahish

Thi magar ro na saka....!


Hum jaise tanha logon ka

Ab rona kya muskaana kya

Jab chaahanewala koi nahin

Phir jeena kya mar jaana kya


Sau rang mein jisko socha tha

Sau roop mein jisko chaaha tha

Wo jaane ghazal to rooth gayi

Ab uska haal sunaana kya


Aawaaz kisiko de lekin

Ek naam tumhara honton par

Har shakl se ubharo tum hi tum

Yun khud ko magar behalana kya


Raaaton ka safar hain din ke liye

Aur din mein tamanna raaton ki

Jab paon mein raaste kho jaaye

Phir rukna kya ghar jaana kya


Ifthekhar Imam/ Pankaj Udhas


ഇന്ന് കണ്ണുകൾ ചുവന്നിരിക്കുന്നല്ലോ

എന്നാരെങ്കിലും ചോദിച്ചാൽ

കണ്ണുകൾ തിരുമ്മി ഞാൻ പറയുന്നു,

ഇന്നലെ രാത്രി ഉറങ്ങാനായില്ലെന്ന്!

എത്രയാഗ്രഹിച്ചാലും

ഇതൊരിക്കലും പറയാനാവില്ല:

രാത്രി കരയാനാഗ്രഹമുണ്ടായിരുന്നു,

പക്ഷേ കരയാനായില്ലെന്ന്!


എന്നെപ്പോലെ ഒറ്റപ്പെട്ടവർക്ക്

ഇനി കരച്ചിലെന്ത്, ചിരിയെന്ത്!

സ്നേഹിക്കുന്നവർ ആരുമില്ലെങ്കിൽ

പിന്നെ ജീവിതമെന്ത്, മരണമെന്ത്!


നൂറ് നിറങ്ങളിൽ ഞാൻ സങ്കൽപ്പിച്ചവൾ

നൂറ് രൂപങ്ങളിൽ ഞാൻ പ്രണയിച്ചവൾ

ആ പ്രണയിനി പിണങ്ങിപ്പോയി

ഇനി അവളുടെ കാര്യമെന്തു പറയാൻ!


ആരെ വിളിക്കുമ്പോഴും നിൻ്റെ പേര് മാത്രമാണ് ചുണ്ടുകളിൽ.

ഓരോ മുഖത്തും നിന്നെത്തന്നെ കാണുമ്പോൾ,

പിന്നെ സ്വയമിങ്ങനെ ആശ്വസിപ്പിച്ചിട്ടെന്ത്!


രാത്രി മുഴുവൻ പ്രഭാതത്തിനായുഴറുന്നു,

പകലോ രാത്രിയാകാൻ കൊതിക്കുന്നു!

കാൽക്കീഴിൽ നിന്ന് വഴി ഊർന്നു വീഴുമ്പോൾ

പിന്നെ നിന്നാലെന്ത്, വീട്ടിലേക്ക് പോയാലെന്ത്!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...