Thursday, 30 January 2025

shām-e-ġham kī qasam

തലത്തിൻ്റെ പേരു കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന  ഗാനമാണിത്! പിന്നെ Phir wohi sham. പട്ടു പോലുള്ള വിറയാർന്ന ശബ്ദം, ഹൃദയമുരുകുന്ന ആലാപനം! മജ്റൂഹിൻ്റെ മനോഹരമായ വരികളെ അതുല്യമായ തലത്തിലെത്തിക്കുന്ന ഖയ്യാമിൻ്റെ അനുപമസംഗീതം!

      തലത്തിൻ്റെ ആലാപനത്തിൻ്റെ ഭാവമുൾക്കൊണ്ട് പാടിത്തന്ന Fasal ക്കക്ക് നന്ദി!


shām-e-ġham kī qasam aaj ġhamgīñ haiñ ham aa bhī jā aa bhī jā aaj mere sanam

dil pareshān hai raat vīrān hai dekh jā kis tarah aaj tanhā haiñ ham 


chain kaisā jo pahlū meñ tū hī nahīñ maar Daale na dard-e-judā.ī kahīñ 

rut hasīñ hai to kyā chāñdnī hai to kyā chāñdnī zulm hai aur judā.ī sitam 


ab to aa jā ki ab raat bhī so ga.ī zindagī ġham ke sahrāoñ meñ kho ga.ī 

DhūñDhtī hai nazar tū kahāñ hai magar dekhte dekhte aaya āñkhoñ meñ dam


'Footpath'

Talat Mahmood

Majrooh Sultanpuri/ Khayyam


ഈ ദു:ഖ സായാഹ്നം സാക്ഷി, ഹതാശനാണിന്നു ഞാൻ.

ഇന്നെങ്കിലും ഒന്നു വരൂ എൻ്റെ പ്രിയേ!

ഹൃദയം അസ്വസ്ഥമാണ്, രാവ് ശൂന്യവും.

വന്നുകാണൂ, എത്ര ഏകാകിയാണു ഞാൻ!


സ്വസ്ഥത എങ്ങനെയുണ്ടാകാനാണ്, നീയടുത്തില്ലല്ലോ!

വിരഹവേദന എൻ്റെ ജീവനെടുക്കാതിരിക്കട്ടെ!

ഈ ഋതു മനോഹരമാണ്, നിലാവുദിച്ചിരിക്കുന്നു, പക്ഷേ

നിലാവ് ക്രൂരമാണ്, വിരഹം ദുസ്സഹവും.


ഇനിയെങ്കിലും വരൂ, രാവുമിതാ നിദ്രായിലാണ്ടിരിക്കുന്നു.

ജീവിതം ദു:ഖമാം മരുഭൂവിൽ നഷ്ടമായിരിക്കുന്നു.

കണ്ണുകൾ തേടുന്നു, പക്ഷേ നീയെവിടെയാണ്?

കാത്തു കാത്തെൻ്റെ ജീവനൊടുങ്ങാറായി!


പരിഭാഷ: ഷാജി ആലുങ്ങൽ






1 comment:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...