Friday, 20 June 2025

be-sabab baat

be-sabab baat baḌhāne kī zarūrat kyā hai 

ham ḳhafā kab the manāne kī zarūrat kyā hai 


aap ke dam se to duniyā kā bharam hai qaa.em 

aap jab haiñ to zamāne kī zarūrat kyā hai 


terā kūcha tirā dar terī galī kaafī hai

be-Thikānoñ ko Thikāne kī zarūrat kyā hai 


dil se milne kī tamannā hī nahīñ jab dil meñ 

haath se haath milāne kī zarūrat kyā hai


Rang aankhon ke liye boo hai damagon ke liye,

phool ko haath lagane ki zarūrat kyā hai


Shahid Kabeer / Jagjith Singh


വെറുതെ കാര്യങ്ങൾ പറഞ്ഞു വലുതാക്കുന്നതെന്തിന്?

ഞാനെപ്പോഴാണ് പിണങ്ങിയത്, അനുനയിപ്പിക്കേണ്ട കാര്യമെന്താണ്?


നിന്നിലാണ് ഈ ലോകത്തിലുള്ള വിശ്വാസം തന്നെ നിലനിൽക്കുന്നത്,

നീയുള്ളപ്പോൾ പിന്നെ ലോകത്തിൻ്റെ ആവശ്യമെന്താണ്?


നിൻ്റെ തെരുവ്, നിൻ്റെ പടിവാതിൽ, നിൻ്റെ സാമീപ്യം....അതുതന്നെ ധാരാളം!

അലഞ്ഞുനടക്കുന്നവർക്ക് വീടിൻ്റെ ആവശ്യമെന്താണ്?


ഹൃദയങ്ങൾക്ക് തമ്മിൽ ചേരാൻ ആഗ്രഹമേയില്ലെങ്കിൽ,

കൈകൾ കോർക്കേണ്ട ആവശ്യമെന്താണ്?


വർണ്ണങ്ങൾ കണ്ണിനുള്ളതാണ്, സുഗന്ധം മനസ്സിനുള്ളതും!

പൂവിനെ തൊടേണ്ട കാര്യമെന്താണ്?


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...