Friday, 13 June 2025

zindagī tū ne lahū

zindagī tū ne lahū le ke diyā kuchh bhī nahīñ 

tere dāman meñ mire vāste kyā kuchh bhī nahīñ 


aap in hāthoñ kī chāheñ to talāshī le leñ 

mere hāthoñ meñ lakīroñ ke sivā kuchh bhī nahīñ 


ham ne dekhā hai ka.ī aise ḳhudāoñ ko yahāñ 

sāmne jin ke vo sach-much kā ḳhudā kuchh bhī nahīñ 


yā ḳhudā ab ke ye kis rañg meñ aa.ī hai bahār 

zard hī zard hai peḌoñ pe harā kuchh bhī nahīñ 


dil bhī ik zid pe aḌā hai kisī bachche kī tarah 

yā to sab kuchh hī ise chāhiye yā kuchh bhī nahīñ


Rajesh Reddy/ Jagjith Singh


ജീവിതമേ നീ എൻ്റെ രക്തമൂറ്റിയിട്ട് ഒന്നും പകരം തന്നില്ല,

നിൻ്റെ മടിശ്ശീലയിൽ എനിക്കായി ഒന്നുമില്ലേ?


നിനക്ക് വേണമെങ്കിൽ ഈ കൈകൾ പരിശോധിച്ചു കൊള്ളൂ,

എൻ്റെ കൈകളിൽ കൈരേഖകളല്ലാതൊന്നുമില്ല!


അങ്ങനെയുള്ള ഒരുപാട് ദൈവങ്ങളെ ഞാൻ കണ്ടിട്ടുണ്ടിവിടെ,

അവയുടെ മുന്നിൽ യഥാർത്ഥത്തിലുള്ള ദൈവം ഒന്നുമല്ല!


ദൈവമേ, വസന്തം ഇക്കുറി എന്താണിങ്ങനെ വന്നിരിക്കുന്നത്?

എല്ലാം മഞ്ഞച്ചിരിക്കുന്നു, മരങ്ങളിൽ പച്ചയായൊന്നുമില്ല!


ഹൃദയവും വാശിപിടിച്ചിരിക്കയാണ്, കുട്ടികളെപ്പോലെ:

ഒന്നുകിൽ എല്ലാം വേണം, അല്ലെങ്കിൽ ഒന്നും വേണ്ട എന്ന്!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...