Sunday, 8 June 2025

Rula ke gaya

Rula ke gaya sapana mera

Baithhi hun kab ho sawera


Wahi hai gham-e-dil, wahi hain chanda taare

Wahi ham besahare

Adhi raat wahi hai, aur har baat wahi hai

Phir bhi na aya lutera


Kaisi ye zindagi ke saanson se ham ube

Ke dil duba, ham dube

Ek dukhiya bechaari, is jiwan se haari

Us par ye gham ka andhera


'Jewel Thief'

Lata Mangeshkar

Shailendra / S D Burman


ഒരു സ്വപ്നം എന്നെ കരയിച്ച് കടന്നുപോയി

പുലരുന്നതും കാത്തിരിക്കുന്നു ഞാനിതാ!


അതേ ഹൃദയദു:ഖം, അതേ ചന്ദ്രനും താരകളും, തുണയറ്റ ഞാനും.

അതേ പാതിരാവ്, എല്ലാം അതുപോലെത്തന്നെയുണ്ട്.

എന്നിട്ടും ഹൃദയചോരൻ വന്നതില്ല!


എന്തൊരു ജീവിതമാണിത്, നിശ്വാസത്തോടു പോലും വിരക്തിയായി!

ഹൃദയമിതാ ആഴ്ന്നുപോകുന്നു, കൂടെ ഞാനും!

പാവമീ ദു:ഖിത, ഈ ജീവിതത്തോട് തോറ്റുപോയവൾ

അതിനും മീതെ സങ്കടത്തിൻ്റെ ഈ ഇരുട്ടും!




പരിഭാഷ: ഷാജി ആലുങ്ങൽ



No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...