Thursday, 12 June 2025

khuli jo aankh to

മെഹ്ദി സാബും ഗുലാം അലി സാബും ഒരേ ഗസൽ പാടിയിട്ടുള്ളത് വളരെ കുറവാണ്. ഇത് അതിൽ പെട്ട ഒന്നാണ്. ആദ്യം കേട്ടത് ഗുലാം അലിയുടേതായതു കൊണ്ടാവാം അതിനോടൊരിഷ്ടക്കൂടുതലുണ്ട്! മെഹ്ദി സാബിൻ്റെ ആലാപനത്തെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ! മെഹ്ദിയുടെ അതേ രീതിയിലാണ് ആബിദാ പർവീണും ഹരിഹരനുമെല്ലാം ഈ ഗസലിനെ സമീപിച്ചിരിക്കുന്നത്. അത് പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതുമാണ്: ഉസ്താദ് പാടിയ ഗസലുകൾ മറ്റ് ഗസൽ ഗായകരും വലിയ മാറ്റങ്ങളില്ലാതെയാണ് പാടാറുള്ളത്!


khuli jo aankh to wo tha na woh zamana tha

dehakti aag thi tanhai thi fasana tha


ghamon ne baant liya hai mujhe yun aapas me

ke jaise main koi luta hua khazana tha


ye kya ki chand hi kadmo pe thak ke baith gaye

tumhe toh sath mera dur tak nibhana tha


mujhe jo mere lahu me dabo ke gujra hai

wo koi gair nahi yaar ek purana tha


khud apne hath se shehjad usko kaat diya

ki jis darakht ki tahni pe aashiyana tha


Farhat Shehzad / Ghulam Ali, Mehdi Hasan


കണ്ണു തുറന്നപ്പോൾ അവളുണ്ടായിരുന്നില്ല, ആ കാലവും!

കത്തുന്ന അഗ്നി, ഏകാന്തത, പിന്നെ ഒരു കഥ.....അത്രമാത്രം!


ദു:ഖങ്ങൾ എന്നെ പരസ്പരം പങ്കുവെക്കുകയാണ്,

ഞാൻ കൊള്ളയടിക്കപ്പെട്ട ഒരു ഖജനാവാണെന്നതു പോലെ


കുറച്ചു നടന്നപ്പോഴേക്കും തളർന്നു പോയതെന്തേ?

എന്നോടൊപ്പം ഇനിയും ഏറെ ദൂരം പോകാനുള്ളതല്ലേ!


എന്നെ എൻ്റെ രക്തത്തിൽ തന്നെ മുക്കി കടന്നുപോയില്ലേ,

അത് അന്യരാരുമല്ല, ഒരു പഴയ സുഹൃത്തായിരുന്നു!


'ഷഹ്സാദ്' ഞാൻ സ്വന്തം കൈ കൊണ്ട് തന്നെ മുറിച്ചു കളഞ്ഞില്ലേ,

ആ മരത്തിൻ്റെ കൊമ്പിലായിരുന്നു എൻ്റെ കൂട്!


പരിഭാഷ: ഷാജി ആലുങ്ങൽ










1 comment:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...