Saturday, 7 June 2025

kahīñ chāñd rāhoñ meñ

ബഷീർ ബദർ സാബിൻ്റെ വരികൾ, ചന്ദൻദാസ് മനോഹരമായി പാട്ടിലാക്കിയിരിക്കുന്നു. തലത് അസീസും പാടിയിട്ടുണ്ട്. ശാന്തി ഹീരാനന്ദ് എന്നൊരു ഗായികയുടെ മനോഹരമായ ആലാപനവുമുണ്ട് യുട്യൂബിൽ, കേൾക്കേണ്ടതാണത്! അവരെക്കുറിച്ച് വായിച്ച് നോക്കുമ്പോൾ, ആള് ചില്ലറക്കാരിയല്ല! Malika-e-ghazal ബേഗം അഖ്തറിൻ്റെ ശിഷ്യയാണ്! Begum Akhtar: The Story of My Ammi എന്ന പേരിൽ ബേഗം അഖ്തറിനെ കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്.


kahīñ chāñd rāhoñ meñ kho gayā kahīñ chāñdnī bhī bhaTak ga.ī

maiñ charāġh vo bhī bujhā huā merī raat kaise chamak ga.ī


mirī dāstāñ kā uruuj thā tirī narm palkoñ kī chhāñv meñ

mire saath thā tujhe jāgnā tirī aañkh kaise jhapak ga.ī


bhalā ham mile bhī to kyā mile vahī dūriyāñ vahī fāsle

na kabhī hamāre qadam baḌhe na kabhī tumhārī jhijak ga.ī


tire haath se mere hoñT tak vahī intizār kī pyaas hai

mire naam kī jo sharāb thī kahīñ rāste meñ chhalak ga.ī


tujhe bhuul jaane kī koshisheñ kabhī kāmyāb na ho sakīñ

tirī yaad shāḳh-e-gulāb hai jo havā chalī to lachak ga.ī


Basheer Badr/ Chandan Das, Talat Aziz, Shanti Hiranand


തിങ്കൾ വഴിയിലെങ്ങോ മറഞ്ഞു പോയി, നിലാവും എങ്ങോ വഴിമാറിപ്പോയി!

അണഞ്ഞുപോയൊരു വിളക്കാണു ഞാൻ, എൻ്റെ രാവിതെങ്ങനെ പ്രകാശിതമായി?


എൻ്റെ കഥയുടെ പരിസമാപ്തി നിൻ്റെ മൃദുവായ കൺപീലികളുടെ തണലിലായിരുന്നു,

എൻ്റെ കൂടെയായിരുന്നു നീ ഉണരേണ്ടത്, നിൻ്റെ കൺകൾ ചിമ്മിയതെങ്ങനെ?


നമ്മൾ കണ്ടുവെങ്കിൽ തന്നെ അതെന്തൊരു കാഴ്ചയാണ്, ഇന്നും അതേ അകൽച്ച, അതേ വിരഹം!

ഞാൻ നിന്നിലേക്കടുത്തതില്ല, നിൻ്റെ ലജ്ജ അകന്നതുമില്ല!


നിൻ്റെ കരങ്ങളിൽ നിന്ന് എൻ്റെ ചുണ്ടിലേക്ക് കാത്തിരിപ്പിൻ്റെ അതേ ദാഹമാണുള്ളത്,

എനിക്കായുള്ള ആ മധുചഷകം വഴിയിലെങ്ങോ തുളുമ്പിപ്പോയി!


നിന്നെ മറന്നു കളയാനുള്ള പരിശ്രമങ്ങൾ ഒരിക്കലും ഫലം കണ്ടില്ല,

നിൻ്റെ ഓർമ ഒരു പനിനീർക്കൊമ്പാണ്,  ഇളങ്കാറ്റടിക്കുമ്പോഴേക്കും അതുലയുന്നല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ






1 comment:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...