Jeete rehne ki saza de zindagi aye zindagi
Ab to marne ki dua de zindagi aye zindagi
Main to ab ukta gaya hoon kya yahi hai kayenat
Bas ye aaina hata de zindagi aye zindagi
Dhoondne niklaa tha tujhko aur khud ko kho diya
Tu hi ab mera pata de zindagi aye zindagi
Yaa mujhe ehsaas ki is qaid se kar de rihaa
Warna deewana banaa de zindagi aye zindagi
Zaqa Siddiqui/ Jagjith Singh
ജീവിച്ചിരിക്കുന്നതിനുള്ള ശിക്ഷ തന്നേക്കൂ, എൻ്റെ ജീവിതമേ!
ഇനി എൻ്റെ മരണത്തിനായി പ്രാർത്ഥിച്ചേക്കൂ, എൻ്റെ ജീവിതമേ!
എനിക്കു മതിയായി, ഇങ്ങനെത്തന്നെയാണോ ഈ ലോകം?
ഈ കണ്ണാടി ഒന്നെടുത്ത് മാറ്റൂ, എൻ്റെ ജീവിതമേ!
നിന്നെ തിരഞ്ഞിറങ്ങിയതാണ്, എനിക്കെന്നെ നഷ്ടമായി!
ഇനി നീ തന്നെ എന്നിലേക്ക് വഴികാണിക്കൂ, എന്റെ ജീവിതമേ!
ഒന്നുകിൽ വികാരങ്ങളുടെ ഈ തടവിൽ നിന്നെന്നെ മോചിപ്പിക്കുക,
അല്ലെങ്കിൽ എന്നെ ഒരു ഉൻമാദിയാക്കുക, എൻ്റെ ജീവിതമേ!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment