Wednesday, 30 July 2025

teri aakh ke aansoo

tera gamkhvar hoon lekin main tujh tak aa nahin sakta

main apne naam teri bekasi likhva nahin sakta


teri aakh ke aansoo pee jaun aisi meri taqdeer kahan

tere gham men tujhko bahalaun aisi meri taqdeer kahan


aye kash jo mil kar rote, kuchh dard to halke hote

bekar na jaate aansoo, kuchh daagh jigar ke dhote

phir ranj na hota itna, hai tanhai men jitna

ab jane ye rasta gham ka, hai aur bhi lamba kitna

halat ki uljhan suljhaun aisi meri taqdeer kahan


kya teri zulf ka lehra, hai ab tak wohi sunahra

kya ab tak tere dar pe, deti hain havaen paharaa

lekin hai ye khaam-o-khayaalii, terii zulf banii hai savali

mohataaj hai ek kalii kii, ik roz thii phuulo.n vaalii

vo zulfe.n pareshaa.n mahakaauu.n aisii merii taqadiir kahaa.N

terii aa.Nkh ke aa.Nsuu pii jaauu.N


'Jahan Ara'

Talat Mahmood

Rajinder Krishan/ Madan Mohan


നിന്നെ ആശ്വസിപ്പിക്കണമെന്നുണ്ട്, പക്ഷേ നിന്നിലേക്കെത്താനെനിക്കാവുന്നില്ലല്ലോ!

നിൻ്റെ നിസ്സഹായതയുടെ ഭാരം വഹിക്കാനുമാവുന്നില്ല!


നിൻ്റെ കണ്ണുനീർ എൻ്റേതാക്കുവാൻ എനിക്ക് വിധിയില്ല!

നിന്റെ ദു:ഖത്തിൽ നിന്നെ ആശ്വസിപ്പിക്കാനും എനിക്ക് ഭാഗ്യമില്ല!


ഒന്നുചേർന്ന് കരയുകയാണെങ്കിൽ വേദനയൽപം കുറഞ്ഞേനേ!

കണ്ണുനീർ പാഴാവാതെ, കരളിലെ ചില കളങ്കങ്ങൾ കഴുകിപ്പോകുമായിരുന്നു!

അപ്പോൾ ഏകാന്തതയിലുള്ള അത്രയും ദു:ഖമുണ്ടാവില്ലല്ലോ!

പ്രിയേ, ഈ ദു:ഖപാത ഇനിയും എത്ര ദൂരമുണ്ടെന്നറിയില്ലല്ലോ!

ഈ വിധിയുടെ കുരുക്കഴിക്കാൻ എനിക്ക് ഭാഗ്യമില്ല!


നിൻ്റെ കുറുനിരകൾ ഇന്നും അതേ സ്വർണ്ണനിറമല്ലേ!

ഇന്നും നിൻ്റെ വാതിൽക്കൽ തെന്നൽ കാവൽ നിൽക്കുന്നില്ലേ!

പക്ഷേ, ഇതു വെറും ഭ്രമമാണ്, നിൻ്റെ മുടിയിഴകളിതാ ആവലാതിപ്പെടുന്നു.

ഇന്നൊരു പൂമൊട്ടിനായി കൊതിക്കുന്നു, ഒരിക്കൽ പൂക്കൾ നിറഞ്ഞിരുന്നതാണ്.

ആകെയുലഞ്ഞ ആ മുടിയിഴകളിൽ സുഗന്ധം പൂശാൻ എനിക്ക് ഭാഗ്യമില്ല!


പരിഭാഷ: ഷാജി ആലുങ്ങൽ




Thursday, 24 July 2025

Tumhāre shahr kā mausam

ആദ്യശേർ ഈ ഗസലിൽ പെട്ടതല്ല, രചയിതാവാരെന്നുമറിയില്ല.


Ghazal mein bandishon alfaaz hi nahin kaafi

Jigar ka khoon bhi kuchh chahiye asar ke liye


Tumhāre shahr kā mausam baḌā suhānā lage 

Maiñ ek shaam churā luuñ agar burā na lage


Tumhāre bas meñ agar ho to bhuul jaao mujhe 

Tumheñ bhulāne meñ shāyad mujhe zamāna lage 


humare pyaar se jalne lagi hai ik duniya

dua karo kisi dushman ki bad-dua na lage


Jo Dūbnā hai to itne sukūn se Duubo 

Ki ās-pās kī lahroñ ko bhī patā na lage 


Woh phuul jo mire dāman se ho ga.e mansūb 

Khudā kare unheñ bāzār kī havā na lage 


Na jaane kyā hai kisī kī udaas āñkhoñ meñ 

Woh muñh chhupā ke bhī jaa.e to bevafā na lage 


Tū is tarah se mire saath bevafā.ī kar 

Ki tere ba.ad mujhe koī bevafā na lage 


Tum aañkh muuñd ke pī jaao zindagī 'qaisar' 

Ki ek ghūñT meñ mumkin hai bad-maza na lage


QAISARUL JAFRI/ Munni Begum, Anup Jalota, Attaulla Khan


ഗസലിൽ വാക്കുകളും വരികളും മാത്രം പോര,

അല്പം ഹൃദയരക്തം കൂടി വേണം, അത് ലക്ഷ്യത്തിലെത്തണമെങ്കിൽ!


നിൻ്റെ നാട്ടിലെ വസന്തം എത്ര മനോഹരമാണ്!

ഒരു സായാഹ്നം ഞാൻ കവർന്നെടുത്തോട്ടെ, നിനക്ക് വിഷമമാവില്ലെങ്കിൽ!


നിന്നെക്കൊണ്ടാവുമെങ്കിൽ എന്നെ മറന്നു കൊളളൂ,

നിന്നെ മറക്കാൻ എനിക്ക് കാലങ്ങളെടുത്തേക്കും!


നമ്മുടെ പ്രണയത്തെക്കുറിച്ച് അസൂയപ്പെടാൻ തുടങ്ങിയിരിക്കുന്നു ഈ ലോകം!

പ്രാർത്ഥിക്കൂ, ശത്രുക്കളുടെ ശാപമൊന്നും ഏൽക്കാതിരിക്കട്ടെ!


മുങ്ങണമെന്നുണ്ടെങ്കിൽ അത്രയും ശാന്തമായി അതു ചെയ്യൂ,

ചുറ്റുമുള്ള അലകൾ പോലും അറിയാത്തത്രയും!


എൻ്റെ വസ്ത്രത്തിൽ തങ്ങിയ ആ പൂവിന്,

ദൈവം സഹായിച്ച്, ചന്തയുടെ കാറ്റ് പോലും തട്ടാതിരിക്കട്ടെ!


ചിലരുടെ വിഷാദഭരിതമായ കണ്ണുകളിൽ എന്താണെന്നറിയില്ല,

അവർ മുഖംതിരിച്ചു പോയാലും വഞ്ചകരെന്ന് തോന്നില്ല!


നീ എന്നോട് അത്രയും വിശ്വാസവഞ്ചന ചെയ്തേക്കൂ,

നിനക്ക് ശേഷം മറ്റാരെയും വഞ്ചകനെന്നെനിക്ക് തോന്നാത്തത്രയും!


'കൈസർ', നീ കണ്ണടച്ച് കുടിച്ചോളൂ ഈ ജീവിതം,

ഒരു തുള്ളി പോലും അരുചികരമായി തോന്നാതിരിക്കട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ








Thursday, 10 July 2025

Aye zindagi gale laga le

Aye zindagi gale laga le Aye zindagi gale laga le

Hamne bhi tere har ek gham ko gale se lagaya hai, hai na


Hamne bahane se chupke zamane se

palkon ke parde me ghar bhar liya

Tera sahara mil gaya hai zindagi


Chhota sa saya tha, ankho me aya tha

hamne do bundo se man bhar liya

Hamko kinara mil gaya hai zindagi


'Sadma'

Suresh Wadkar

Gulzar / Ilaya Raja


ജീവിതമേ, എന്നെ ഒന്നാശ്ലേഷിക്കൂ!

നീ തന്ന ഓരോ ദു:ഖവും ഞാനും മാറോടടുക്കിയല്ലോ, ഇല്ലേ?


ഞാൻ ലോകത്തെ ഒളിച്ച്, ഈ കൺപീലികളുടെ മറയ്ക്കുള്ളിൽ ഒരു വീട് പണിതു!

അതിൽ നീ എന്നെ തുണച്ചുവല്ലോ ജീവിതമേ!


ഒരു കുഞ്ഞു മേഘം എൻ്റെ കണ്ണുകളിലെത്തിയതായിരുന്നു!

അതിൽ രണ്ടു തുള്ളി കൊണ്ടു ഞാനെൻ്റെ മനസ്സു നിറച്ചു!

ജീവിതമേ, ഞാനിതാ ഒരു തീരത്തെത്തി!


പരിഭാഷ: ഷാജി ആലുങ്ങൽ




Tuesday, 8 July 2025

ḳhayāl jis kā thā mujhe

ḳhayāl jis kā thā mujhe ḳhayāl meñ milā mujhe 

savāl kā javāb bhī savāl meñ milā mujhe 


gayā to is tarah gayā ki muddatoñ nahīñ milā 

milā jo phir to yuuñ ki vo malāl meñ milā mujhe 


tamām ilm ziist kā guzishtagāñ se hī huā 

amal guzishta daur kā misāl meñ milā mujhe 


har ek sakht waqt ke baad aur waqt hai

nishan kamal-e-fikr ka zawal men mila mujhe


nihāl sabz rañg meñ jamāl jis kā hai 'munīr' 

kisī qadīm ḳhvāb ke muhāl meñ milā mujhe


Munir Niyazi


ഞാൻ സ്വപ്നം കണ്ടിരുന്നവളെ സ്വപ്നത്തിൽ മാത്രം കണ്ടുകിട്ടിയെനിക്ക്!

ചോദ്യത്തിൻ്റെ ഉത്തരവും ചോദ്യമായിത്തന്നെ കിട്ടിയെനിക്ക്!


പിരിഞ്ഞപ്പോൾ കാലങ്ങളായി കാണാത്തവിധം പിരിഞ്ഞു,

പിന്നീട് കണ്ടപ്പോഴോ ഏതോ വിഷാദകാലത്താണ് നാം കണ്ടത്!


ജീവിതത്തിലെ സകല അറിവുകളും മുൻഗാമികളിൽ നിന്നാണ് ലഭിച്ചത്.

ഭൂതകാലത്തെ സദ്പ്രവൃത്തികൾ എനിക്ക് മാതൃകയായി!


ഓരോ കഠിനകാലത്തിനു ശേഷവും പിന്നെയും കാലമുണ്ട്!

ഉന്നത ചിന്തയുടെ അടയാളം പതനത്തിലാണ് ഞാൻ കണ്ടത്!


പുതുനാമ്പിൻ്റെ നിറമാർന്ന സുന്ദരിയെ,

ഏതോ പഴയ സ്വപ്നത്തിൻ്റെ കൂട്ടിൽ ഞാൻ കണ്ടു!


പരിഭാഷ: ഷാജി ആലുങ്ങൽ




kū-ba-kū phail ga.ī

kū-ba-kū phail ga.ī baat shanāsā.ī kī 

us ne ḳhushbū kī tarah merī pazīrā.ī kī 


kaise kah duuñ ki mujhe chhoḌ diyā hai us ne 

baat to sach hai magar baat hai rusvā.ī kī 


vo kahīñ bhī gayā lauTā to mire paas aayā 

bas yahī baat hai achchhī mire harjā.ī kī 


terā pahlū tire dil kī tarah ābād rahe 

tujh pe guzre na qayāmat shab-e-tanhā.ī kī 


us ne jaltī huī peshānī pe jab haath rakhā 

ruuh tak aa ga.ī tāsīr masīhā.ī kī 


ab bhī barsāt kī rātoñ meñ badan TūTtā hai 

jaag uThtī haiñ ajab ḳhvāhisheñ añgḌā.ī kī


Parveen Shakir / Mehdi Hassan, Abida Parveen


നാടാകെ പരന്നു ഞങ്ങളുടെ പ്രണയവിശേഷം!

അവൻ സുഗന്ധമെന്നോണം എന്നെ സ്വീകരിച്ചു!


അവൻ എന്നെ ഉപേക്ഷിച്ചുവെന്നെങ്ങനെ പറയും?

സംഗതി സത്യമാണെങ്കിലും അതു പറയുന്നത് നാണക്കേടല്ലേ!


എവിടെപ്പോയാലും അവൻ എന്നിലേക്കു തന്നെ മടങ്ങിവരും,

എൻ്റെ കാമുകൻ്റെ ഒരേയൊരു ഗുണമാണത്!


നിൻ്റെ ചുറ്റുപാടും നിൻ്റെ ഹൃദയം പോലെ സമ്പന്നമായിരിക്കട്ടെ,

വിരഹരാവിൻ്റെ വേദന  സഹിക്കാൻ നിനക്കിടവരാതിരിക്കട്ടെ!


എൻ്റെ പൊള്ളുന്ന നെറ്റിയിൽ അവൻ കൈ വെച്ചപ്പോൾ,

ആ സാന്ത്വനത്തിൻ്റെ പ്രഭാവം എൻ്റെ ആത്മാവോളമെത്തി!


ഇന്നും മഴക്കാലരാത്രികളിൽ ഞാൻ തകർന്നു പോകുന്നു,

ദേഹമൊന്നു നിവർത്താൻ വിചിത്രമായ ആഗ്രഹമുണരുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ





Saturday, 5 July 2025

Jeete rehne ki saza

Jeete rehne ki saza de zindagi aye zindagi

Ab to marne ki dua de zindagi aye zindagi


Main to ab ukta gaya hoon kya yahi hai kayenat

Bas ye aaina hata de zindagi aye zindagi


Dhoondne niklaa tha tujhko aur khud ko kho diya

Tu hi ab mera pata de zindagi aye zindagi


Yaa mujhe ehsaas ki is qaid se kar de rihaa

Warna deewana banaa de zindagi aye zindagi


Zaqa Siddiqui/ Jagjith Singh


ജീവിച്ചിരിക്കുന്നതിനുള്ള ശിക്ഷ തന്നേക്കൂ, എൻ്റെ ജീവിതമേ!

ഇനി എൻ്റെ മരണത്തിനായി പ്രാർത്ഥിച്ചേക്കൂ, എൻ്റെ ജീവിതമേ!


എനിക്കു മതിയായി, ഇങ്ങനെത്തന്നെയാണോ ഈ ലോകം?

ഈ കണ്ണാടി ഒന്നെടുത്ത് മാറ്റൂ, എൻ്റെ ജീവിതമേ!


നിന്നെ തിരഞ്ഞിറങ്ങിയതാണ്, എനിക്കെന്നെ നഷ്ടമായി!

ഇനി നീ തന്നെ എന്നിലേക്ക് വഴികാണിക്കൂ, എന്റെ ജീവിതമേ!


ഒന്നുകിൽ വികാരങ്ങളുടെ ഈ തടവിൽ നിന്നെന്നെ മോചിപ്പിക്കുക,

അല്ലെങ്കിൽ എന്നെ ഒരു ഉൻമാദിയാക്കുക, എൻ്റെ ജീവിതമേ!


പരിഭാഷ: ഷാജി ആലുങ്ങൽ




un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...