Tuesday, 8 July 2025

kū-ba-kū phail ga.ī

kū-ba-kū phail ga.ī baat shanāsā.ī kī 

us ne ḳhushbū kī tarah merī pazīrā.ī kī 


kaise kah duuñ ki mujhe chhoḌ diyā hai us ne 

baat to sach hai magar baat hai rusvā.ī kī 


vo kahīñ bhī gayā lauTā to mire paas aayā 

bas yahī baat hai achchhī mire harjā.ī kī 


terā pahlū tire dil kī tarah ābād rahe 

tujh pe guzre na qayāmat shab-e-tanhā.ī kī 


us ne jaltī huī peshānī pe jab haath rakhā 

ruuh tak aa ga.ī tāsīr masīhā.ī kī 


ab bhī barsāt kī rātoñ meñ badan TūTtā hai 

jaag uThtī haiñ ajab ḳhvāhisheñ añgḌā.ī kī


Parveen Shakir / Mehdi Hassan, Abida Parveen


നാടാകെ പരന്നു ഞങ്ങളുടെ പ്രണയവിശേഷം!

അവൻ സുഗന്ധമെന്നോണം എന്നെ സ്വീകരിച്ചു!


അവൻ എന്നെ ഉപേക്ഷിച്ചുവെന്നെങ്ങനെ പറയും?

സംഗതി സത്യമാണെങ്കിലും അതു പറയുന്നത് നാണക്കേടല്ലേ!


എവിടെപ്പോയാലും അവൻ എന്നിലേക്കു തന്നെ മടങ്ങിവരും,

എൻ്റെ കാമുകൻ്റെ ഒരേയൊരു ഗുണമാണത്!


നിൻ്റെ ചുറ്റുപാടും നിൻ്റെ ഹൃദയം പോലെ സമ്പന്നമായിരിക്കട്ടെ,

വിരഹരാവിൻ്റെ വേദന  സഹിക്കാൻ നിനക്കിടവരാതിരിക്കട്ടെ!


എൻ്റെ പൊള്ളുന്ന നെറ്റിയിൽ അവൻ കൈ വെച്ചപ്പോൾ,

ആ സാന്ത്വനത്തിൻ്റെ പ്രഭാവം എൻ്റെ ആത്മാവോളമെത്തി!


ഇന്നും മഴക്കാലരാത്രികളിൽ ഞാൻ തകർന്നു പോകുന്നു,

ദേഹമൊന്നു നിവർത്താൻ വിചിത്രമായ ആഗ്രഹമുണരുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ





No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...