Thursday, 24 July 2025

Tumhāre shahr kā mausam

ആദ്യശേർ ഈ ഗസലിൽ പെട്ടതല്ല, രചയിതാവാരെന്നുമറിയില്ല.


Ghazal mein bandishon alfaaz hi nahin kaafi

Jigar ka khoon bhi kuchh chahiye asar ke liye


Tumhāre shahr kā mausam baḌā suhānā lage 

Maiñ ek shaam churā luuñ agar burā na lage


Tumhāre bas meñ agar ho to bhuul jaao mujhe 

Tumheñ bhulāne meñ shāyad mujhe zamāna lage 


humare pyaar se jalne lagi hai ik duniya

dua karo kisi dushman ki bad-dua na lage


Jo Dūbnā hai to itne sukūn se Duubo 

Ki ās-pās kī lahroñ ko bhī patā na lage 


Woh phuul jo mire dāman se ho ga.e mansūb 

Khudā kare unheñ bāzār kī havā na lage 


Na jaane kyā hai kisī kī udaas āñkhoñ meñ 

Woh muñh chhupā ke bhī jaa.e to bevafā na lage 


Tū is tarah se mire saath bevafā.ī kar 

Ki tere ba.ad mujhe koī bevafā na lage 


Tum aañkh muuñd ke pī jaao zindagī 'qaisar' 

Ki ek ghūñT meñ mumkin hai bad-maza na lage


QAISARUL JAFRI/ Munni Begum, Anup Jalota, Attaulla Khan


ഗസലിൽ വാക്കുകളും വരികളും മാത്രം പോര,

അല്പം ഹൃദയരക്തം കൂടി വേണം, അത് ലക്ഷ്യത്തിലെത്തണമെങ്കിൽ!


നിൻ്റെ നാട്ടിലെ വസന്തം എത്ര മനോഹരമാണ്!

ഒരു സായാഹ്നം ഞാൻ കവർന്നെടുത്തോട്ടെ, നിനക്ക് വിഷമമാവില്ലെങ്കിൽ!


നിന്നെക്കൊണ്ടാവുമെങ്കിൽ എന്നെ മറന്നു കൊളളൂ,

നിന്നെ മറക്കാൻ എനിക്ക് കാലങ്ങളെടുത്തേക്കും!


നമ്മുടെ പ്രണയത്തെക്കുറിച്ച് അസൂയപ്പെടാൻ തുടങ്ങിയിരിക്കുന്നു ഈ ലോകം!

പ്രാർത്ഥിക്കൂ, ശത്രുക്കളുടെ ശാപമൊന്നും ഏൽക്കാതിരിക്കട്ടെ!


മുങ്ങണമെന്നുണ്ടെങ്കിൽ അത്രയും ശാന്തമായി അതു ചെയ്യൂ,

ചുറ്റുമുള്ള അലകൾ പോലും അറിയാത്തത്രയും!


എൻ്റെ വസ്ത്രത്തിൽ തങ്ങിയ ആ പൂവിന്,

ദൈവം സഹായിച്ച്, ചന്തയുടെ കാറ്റ് പോലും തട്ടാതിരിക്കട്ടെ!


ചിലരുടെ വിഷാദഭരിതമായ കണ്ണുകളിൽ എന്താണെന്നറിയില്ല,

അവർ മുഖംതിരിച്ചു പോയാലും വഞ്ചകരെന്ന് തോന്നില്ല!


നീ എന്നോട് അത്രയും വിശ്വാസവഞ്ചന ചെയ്തേക്കൂ,

നിനക്ക് ശേഷം മറ്റാരെയും വഞ്ചകനെന്നെനിക്ക് തോന്നാത്തത്രയും!


'കൈസർ', നീ കണ്ണടച്ച് കുടിച്ചോളൂ ഈ ജീവിതം,

ഒരു തുള്ളി പോലും അരുചികരമായി തോന്നാതിരിക്കട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ








No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...