tera gamkhvar hoon lekin main tujh tak aa nahin sakta
main apne naam teri bekasi likhva nahin sakta
teri aakh ke aansoo pee jaun aisi meri taqdeer kahan
tere gham men tujhko bahalaun aisi meri taqdeer kahan
aye kash jo mil kar rote, kuchh dard to halke hote
bekar na jaate aansoo, kuchh daagh jigar ke dhote
phir ranj na hota itna, hai tanhai men jitna
ab jane ye rasta gham ka, hai aur bhi lamba kitna
halat ki uljhan suljhaun aisi meri taqdeer kahan
kya teri zulf ka lehra, hai ab tak wohi sunahra
kya ab tak tere dar pe, deti hain havaen paharaa
lekin hai ye khaam-o-khayaalii, terii zulf banii hai savali
mohataaj hai ek kalii kii, ik roz thii phuulo.n vaalii
vo zulfe.n pareshaa.n mahakaauu.n aisii merii taqadiir kahaa.N
terii aa.Nkh ke aa.Nsuu pii jaauu.N
'Jahan Ara'
Talat Mahmood
Rajinder Krishan/ Madan Mohan
നിന്നെ ആശ്വസിപ്പിക്കണമെന്നുണ്ട്, പക്ഷേ നിന്നിലേക്കെത്താനെനിക്കാവുന്നില്ലല്ലോ!
നിൻ്റെ നിസ്സഹായതയുടെ ഭാരം വഹിക്കാനുമാവുന്നില്ല!
നിൻ്റെ കണ്ണുനീർ എൻ്റേതാക്കുവാൻ എനിക്ക് വിധിയില്ല!
നിന്റെ ദു:ഖത്തിൽ നിന്നെ ആശ്വസിപ്പിക്കാനും എനിക്ക് ഭാഗ്യമില്ല!
ഒന്നുചേർന്ന് കരയുകയാണെങ്കിൽ വേദനയൽപം കുറഞ്ഞേനേ!
കണ്ണുനീർ പാഴാവാതെ, കരളിലെ ചില കളങ്കങ്ങൾ കഴുകിപ്പോകുമായിരുന്നു!
അപ്പോൾ ഏകാന്തതയിലുള്ള അത്രയും ദു:ഖമുണ്ടാവില്ലല്ലോ!
പ്രിയേ, ഈ ദു:ഖപാത ഇനിയും എത്ര ദൂരമുണ്ടെന്നറിയില്ലല്ലോ!
ഈ വിധിയുടെ കുരുക്കഴിക്കാൻ എനിക്ക് ഭാഗ്യമില്ല!
നിൻ്റെ കുറുനിരകൾ ഇന്നും അതേ സ്വർണ്ണനിറമല്ലേ!
ഇന്നും നിൻ്റെ വാതിൽക്കൽ തെന്നൽ കാവൽ നിൽക്കുന്നില്ലേ!
പക്ഷേ, ഇതു വെറും ഭ്രമമാണ്, നിൻ്റെ മുടിയിഴകളിതാ ആവലാതിപ്പെടുന്നു.
ഇന്നൊരു പൂമൊട്ടിനായി കൊതിക്കുന്നു, ഒരിക്കൽ പൂക്കൾ നിറഞ്ഞിരുന്നതാണ്.
ആകെയുലഞ്ഞ ആ മുടിയിഴകളിൽ സുഗന്ധം പൂശാൻ എനിക്ക് ഭാഗ്യമില്ല!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment