Monday, 8 May 2023

Doston ke naam

Doston ke naam yaad aane lage

Talkh-o-sheereen jaam yaad aane lage


Waqt jyon jyon raayegaan hota gaya

Zindagi ko kaam yaad aane lage


Khoobsoorat tohmaten chubhne lagin

Dilnasheen ilzaam yaad aane lage


Phir khayaal aate hi shaam-e-hijr ka

Marmari ajsaam yaad aane lage


Bhoolna chaaha tha unko ae 'Adam'

Phir wo subah-o-shaam yaad aane lage


Abdul Hameed Adam / Jagjith Singh


സുഹൃത്തുക്കളുടെ പേരുകൾ ഓർമ വരുന്നുവല്ലോ

കയ്പും മധുരവുമുള്ള ചഷകങ്ങൾ ഓർമ വരുന്നുവല്ലോ


കാലം അങ്ങനെയങ്ങനെ പാഴായിക്കൊണ്ടിരുന്നു

ജീവിതത്തിന് അതിൻ്റെ കർത്തവ്യം ഓർമ വരുന്നുവല്ലോ


മനോഹരമായ കുറ്റപ്പെടുത്തലിൻ്റെ മുനയേൽക്കാൻ തുടങ്ങി

ഹൃദ്യമായ ആരോപണങ്ങൾ ഓർമ വരുന്നുവല്ലോ


വേർപാടിൻ്റെ സായന്തനം വീണ്ടും ഓർമ വന്നു, ഒപ്പം

വെണ്ണക്കല്ലിൽ തീർത്ത വസ്തുക്കൾ ഓർമ വരുന്നുവല്ലോ


അവളെ മറക്കണമെന്നാഗ്രഹിച്ചതായിരുന്നു, 'അദം'

പിന്നെ ആ രാപ്പകലുകൾ ഓർമ വരാൻ തുടങ്ങി


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...