Sunday, 7 May 2023

Main shayar badnam

Main shayar badnam main chala, main chala

Mehfil se naakam main chala, main chala


Mere ghar se tumko kuchh saamaan milega

Deewane shayar ka ek deewaan milega

Aur ek cheez milegi, tuta khaali jaam


Sholon pe chalna tha, kaanton pe sona tha

Aur abhi ji bhar ke kismat pe rona tha

Jaane aise kitne baaki chhod ke kaam

main chala


Rasta rok rahi hai, thodi jaan hai baaki

Jaane tute dil men kya armaan hai baaki

Jaane bhi de ai dil, sabko mera salaam


'Namak Haram'

Kishore Kumar

Anand Bakshi / R D Burman

 

ഞാനൊരു ദുഷ്പേരുള്ള കവി, ഞാനിതാ പോകുന്നു

കവിതയിൽ ഞാൻ പരാജയപ്പെട്ടു, ഞാനിതാ പോകുന്നു


എൻ്റെ വീട്ടിൽ നിന്ന് നിനക്ക് ചില സാധനങ്ങൾ കിട്ടും

ഉൻമാദിയായ കവിയുടെ ഒരു കവിതാ സമാഹാരം

പിന്നെ മറ്റൊന്നു കൂടി: പൊട്ടിയ, ഒഴിഞ്ഞ ഒരു പാനപാത്രം


തീക്കനലിൽ നടക്കേണ്ടിയിരുന്നു, മുള്ളിൻമേൽ കിടന്നുറങ്ങേണ്ടിയും വന്നു

പിന്നെയിപ്പോൾ മതിയാവുംവരെ വിധിയോർത്ത് കരയേണ്ടിയും വന്നു

ആർക്കറിയാം, എന്തെല്ലാം ചെയ്യാൻ ബാക്കി വെച്ചിട്ടാണ് ഞാനീ പോകുന്നതെന്ന്!


കുറച്ച് ജീവൻ കൂടി ബാക്കിയുണ്ട്, അതെൻ്റെ വഴി തടയുന്നു

തകർന്ന ഹൃദയത്തിൽ ഇനിയെന്താഗ്രഹമാണ് ബാക്കിയുള്ളത്!

ഹൃദയമേ എന്നെ പോകാനനുവദിക്കൂ, എല്ലാവർക്കും എൻ്റെ സലാം!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...