Friday, 12 May 2023

Tum aaye to aaya mujhe yaad

Tum aaye to aaya mujhe yaad

Gali men aaj chaand nikala

Jane kitne dinon ke baad

Gali men aj chaand nikala


Ye naina bin kaajal tarse 

Baarah mahine badal barse 

Suni rab ne meri fariyad

Gali men aaj chand nikala


Aaj ki raat jo main so jaati

Khulti aankh subah ho jaati

Main to ho jaati bas barbad

Gali men aaj chand nikala


Maine tumko aate dekha

Apni jaan ko jaate dekha

Jaane phir kya hua nahin yaad

Gali men aaj chaand nikala


Aaj ka din ummid ka din hai 

Aaj to meri eid ka din hai 

Aye mere dil mubaarak baat 

Gali men aaj chaand nikala


'Zakhm'

Alka Yagnik

Anand Bakshi/ M. M. Keeravani


നീ വന്നപ്പോൾ എനിക്കോർമ വന്നു,

തെരുവിലിന്ന് ചന്ദ്രനുദിച്ചിരിക്കുന്നല്ലോ!

എത്ര നാളുകൾക്ക് ശേഷമാണ്,

തെരുവിലിന്ന് ചന്ദ്രനുദിച്ചത്!


ഈ കണ്ണുകൾ കൺമഷിക്കായി കൊതിച്ചു

വർഷം മുഴുവൻ കൺകൾ പെയ്തുകൊണ്ടിരുന്നു

ദൈവം എൻ്റെ പരാതി കേട്ടു,

തെരുവിലിന്ന് ചന്ദ്രനുദിച്ചുവല്ലോ!


ഇന്ന് രാത്രി ഞാൻ ഉറങ്ങിയിരുന്നെങ്കിൽ,

കണ്ണ് തുറക്കുമ്പോഴേക്കും നേരം വെളുത്തിരുന്നെങ്കിൽ,

ഞാനാകെ തകർന്ന് പോയേനേ,

തെരുവിലിന്ന് ചന്ദ്രനുദിച്ചിരുന്നല്ലോ!


നീ വരുന്നത് ഞാൻ കണ്ടു,

എൻ്റെ ജീവൻ പോകുന്നതും.

പിന്നെന്തുണ്ടായെന്ന് എനിക്കോർമയില്ല,

തെരുവിലിന്ന് ചന്ദ്രനുദിച്ചിരിക്കുന്നു!


ഇന്ന് പ്രതീക്ഷയുടെ ദിനമാണ്

ഇന്നെനിക്ക് പെരുന്നാൾ ദിനമാണ്

എൻ്റെ ഹൃദയമേ, നിനക്കാശംസകൾ

തെരുവിലിന്ന് ചന്ദ്രനുദിച്ചിരിക്കുന്നല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ



No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...