Saturday, 27 May 2023

ham chhod chale hain

ham chhod chale hain mehfil ko yaad aaye kabhi to mat rona

is dil ko tasalli de dena, ghabraye kabhi to mat rona


ek khwab sa dekha tha hamne

jab aankh khuli woh toot gaya

yeh pyar agar sapna bankar

tadpaye kabhi to mat rona


tum mere khayalon men khokar

barbad na karna jeevan ko

jab koi saheli baat tumhen

samjhaye kabhi to mat rona


jeevan ke safar men tanhai

mujhko to na zinda chhodegi

marne ki khabar aye jaan-e-jigar

mil jaye kabhi to mat rona


'Ji Chahta Hai'

Mukesh

Hasrat Jaipuri/ Kalyanji Anandji


ഞാൻ നിൻ്റെ സന്നിധി ഉപേക്ഷിച്ചു പോന്നിരിക്കയാണ്,

എപ്പോഴെങ്കിലും ഓർമ്മ വന്നാൽ കരയരുത്

ഈ ഹൃദയത്തെ ആശ്വസിപ്പിക്കൂ, പരിഭ്രമിച്ചു പോയാലും കരയരുത്


ഒരു സ്വപ്നം കണ്ടിരുന്നു ഞാൻ,

കണ്ണുതുറന്നപ്പോഴത് തകർന്നു പോയി

ഈ സ്നേഹം സ്വപ്നമായ് വന്ന്

വേദനിപ്പിച്ചാലും നീ കരയരുത്


എൻ്റെയോർമ്മകളിൽ സ്വയം നഷ്ടപ്പെട്ട് ജീവിതം നശിപ്പിക്കരുത്.

കൂട്ടുകാരികൾ കാര്യം പറഞ്ഞു മനസ്സിലാക്കുമ്പോൾ കരയരുത്.


ജീവിതയാത്രയിൽ ഏകാന്തത

എന്നെ ജീവനോടെ വിടില്ല

എൻ്റെ മരണവാർത്ത എന്നെങ്കിലും കേൾക്കുകയാണെങ്കിൽ, പ്രിയപ്പെട്ടവളേ നീ കരയരുത്


പരിഭാഷ: ഷാജി ആലുങ്ങൽ



No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...