Saturday, 8 February 2025

saañs lenā bhī sazā

saañs lenā bhī sazā lagtā hai 

ab to marnā bhī ravā lagtā hai 


koh-e-ġham par se jo dekhūñ to mujhe 

dasht āġhosh-e-fanā lagtā hai 


sar-e-bāzār hai yāroñ kī talāsh 

jo guzartā hai ḳhafā lagtā hai 


mausam-e-gul meñ sar-e-shāḳh-e-gul 

sho.ala bhaḌke to bajā lagtā hai 


muskurātā hai jo is aalam meñ 

ba-ḳhudā mujh ko ḳhudā lagtā hai 


itnā mānūs huuñ sannāTe se 

koī bole to burā lagtā hai 


un se mil kar bhī na kāfūr huā 

dard ye sab se judā lagtā hai 


nutq kā saath nahīñ detā zehn 

shukr kartā huuñ gila lagtā hai 


is qadar tund hai raftār-e-hayāt 

vaqt bhī rishta-bapā lagtā hai"


Ahmed Nadeem Qasmi/ Ghulam Ali, Parvez Mehdi, Fida Hussain Khan

 

ശ്വാസമെടുക്കുന്നത് പോലും  ഒരു ശിക്ഷയായിത്തോന്നുന്നു

ഇനി മരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു


സങ്കട പർവതത്തിൽ നിന്നു നോക്കുമ്പോൾ എനിക്ക്,

മരുഭൂമി മരണത്തിൻ്റെ മടിത്തട്ടായി തോന്നുന്നു


ജനമധ്യത്തിലാണ് ഞാൻ സുഹൃത്തുക്കളെ തേടുന്നത്.

ഇതിലെ പോകുന്നവരെല്ലാം പിണക്കത്തിലാണെന്ന് തോന്നുന്നു!


വസന്തകാലത്ത് പനിനീർക്കൊമ്പിൽ,

അഗ്നി ജ്വലിച്ചെങ്കിൽ അതും ഉചിതമായിത്തോന്നുന്നു!


ഈ ലോകത്ത് പുഞ്ചിരിക്കുന്നവരെല്ലാം,

ദൈവത്താണേ, എനിക്ക് ദൈവമെന്ന് തോന്നുന്നു!


മൗനവുമായി അത്രക്കടുത്തു,

ആരെങ്കിലും സംസാരിച്ചാൽ നീരസം തോന്നുന്നു!


അവളെ കണ്ടുമുട്ടിയിട്ടും ഇതില്ലാതായില്ലല്ലോ,

ഈ വേദന അനന്യമായിത്തോന്നുന്നു!


ബുദ്ധി എൻ്റെ ഭാഷയെ തുണയ്ക്കുന്നില്ല.

നന്ദി പറയുകയാണ്, പക്ഷേ പരിഭവമെന്ന് തോന്നിക്കുന്നു!


അത്രയും തീവ്രമാണ് ജീവിതാവേഗം.

കാലം പോലും തടവിലായതുപോലെ തോന്നുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...