Friday, 28 February 2025

koi khamosh zakhm

koī ḳhāmosh zaḳhm lagtī hai 

zindagī ek nazm lagtī hai 


bazm-e-yārāñ meñ rahtā huuñ tanhā 

aur tanhā.ī bazm lagtī hai 


apne saa.e pe paañv rakhtā huuñ 

chhāñv chhāloñ ko narm lagtī hai 


chāñd kī nabz dekhnā uTh kar 

raat kī saañs garm lagtī hai 


ye rivāyat ki dard mahke raheñ 

dil kī derīna rasm lagtī hai


Gulzar


മൂകമായ ഒരു മുറിവായി തോന്നുന്നു,

ഈ ജീവിതം ഒരു കവിതയെന്നു തോന്നുന്നു!


സുഹൃദ് സദസ്സിൽ പോലും ഏകനായി ജീവിക്കുന്നു,

ഏകാന്തത ഒരു സദസ്സായിത്തോന്നുന്നു!


എൻ്റെ സ്വന്തം നിഴലിൽ പാദമൂന്നുന്നു,

മുറിവുകളിൽ ആ തണൽ തലോടലാകുന്നു!


ചന്ദ്രൻ്റെ മിടിപ്പൊന്നു തൊട്ടുനോക്കൂ,

രാവിൻ്റെ നിശ്വാസം ഊഷ്മളമാകുന്നു!


ഈ പുരാവൃത്തത്തിലെ വേദന സുഗന്ധം വിതറട്ടെ,

ഹൃദയത്തിൻ്റെ കാലങ്ങളായുള്ള ഒരനുഷ്ഠാനമെന്നോണം!


പരിഭാഷ: ഷാജി ആലുങ്ങൽ




Saturday, 22 February 2025

Yaad na jaaye

 റഫി സാബിൻ്റെ അനന്യമായ ആലാപന സൗകുമാര്യം കൊണ്ട് അനശ്വരമായ ഒരു ഗാനം! ശൈലേന്ദ്രയുടെ വരികൾ, ശങ്കർ-ജയ്കിഷൻ്റെ സംഗീതം!

Yaad na jaye bite dinon ki

Jaake na aaye jo din

Dil kyun bulaye unhe

Dil kyun bulaye


Din jo pakheru hote pinjre

me mai rakh deta

Paalataa unako jatan se

Moti ke daane deta

Sine se rahataa lagaae


Tasvir unki chhupake

Rakh dun jahan ji chahe

Man me basi ye murat

Lekin mite na mitaae

Kahne ko hai vo paraye


'Dil Ek Mandir'

Mohammad Rafi

Shailendra /Shankar Jaikishan 


പോയ ദിനങ്ങളുടെ ഓർമകളകലുന്നില്ല.

ഇനിവരാത്ത ആ ദിനങ്ങളെ ഹൃദയം തിരികെ വിളിക്കുന്നതെന്തേ!


ദിനങ്ങൾ പറവകളായിരുന്നെങ്കിൽ അവയെ ഞാൻ കൂട്ടിലടച്ചേനേ!

ശ്രദ്ധയോടെ പോറ്റി വളർത്തിയേനേ!

അരിമണിമുത്തുകൾ നൽകിയേനേ!

നെഞ്ചോടു ചേർത്തു വെച്ചേനേ!


അവളുടെ ചിത്രമാണെങ്കിൽ എവിടെയെങ്കിലും

മറച്ചുവെക്കാമായിരുന്നു!

മനസ്സിൽ ഉറച്ചു പോയ ആ രൂപം പക്ഷേ മാഞ്ഞുപോകുന്നില്ല, മായ്ക്കാനാകുന്നുമില്ല!

ഇന്നവൾ അന്യയാണെങ്കിലും!


പരിഭാഷ: ഷാജി ആലുങ്ങൽ




Din guzar gaya

Din guzar gaya, aitbaar mein

Raat kat gayi intezaar mein


Woh maza kahan wasl-e-yaar mein

Lutf jo milaa intezaar mein


Unki ik nazar kaam kar gayi

Hosh ab kahan hoshiyar mein


Mere kabze mein kaaynaat hai

Main hoon aapke ikhtiyaar mein


Aankh to uthi phool ki taraf

Dil ulazh gaya husn-e-khaar mein


Tumse kya kahen, kitne gham sahe

Hamne bewafa tere pyaar mein


Fikr-e-aashiyaan har khizaaN me ki

Aashiyaan jalaa har bahaar mein


Kis tarah ye gham bhool jaaye hum

Wo juda hua is bahaar mein


Fana Nizami/ Jagjith Singh


പകൽ കടന്നു പോയി, നിന്നെ വിശ്വസിച്ച്!

രാവ് തീർന്നു പോയി, നിന്നെ പ്രതീക്ഷിച്ച്!


കണ്ടുമുട്ടുന്നതിൽ എന്തു രസമാണുള്ളത്,

കാത്തിരിപ്പിൻ്റെ ആനന്ദമാണാനന്ദം!


അവളുടെ ഒറ്റനോട്ടം മതിയായിരുന്നു അതിന്,

വലിയ സാമർത്ഥ്യക്കാരനിപ്പോൾ സ്വബോധം തന്നെയില്ല!


പ്രപഞ്ചം തന്നെ എൻ്റെ കൈപ്പിടിയിലാണ്,

ഞാനോ നിൻ്റെ ചൊൽപ്പടിയിലും!


പൂവിനു നേരെയാണ് കണ്ണുയർത്തി നോക്കിയത്,

മുളളിൻ്റെ സൗന്ദര്യത്തിൽ ഹൃദയമുടക്കിപ്പോയി!


നിന്നോടെന്തു പറയാൻ, എത്ര ദു:ഖം സഹിച്ചു ഞാൻ,

വഞ്ചകീ നിന്നെ പ്രണയിച്ചതിനാൽ!


ഓരോ ശരത്കാലത്തിലും എൻ്റെ കൂടിനെയോർത്ത് വേവലാതിപ്പെട്ടു,

ഓരോ വസന്തത്തിലും ആ കൂട് കത്തിപ്പോയി!


എങ്ങനെയീ ദു:ഖം മറക്കും ഞാൻ,

അവളകന്നു പോയത് ഈ വസന്തകാലത്താണല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ




khulī kitāb ke safhe

khulī kitāb ke safhe ulaTte rahte haiñ 

havā chale na chale din palaTte rahte haiñ 


bas ek vahshat-e-manzil hai aur kuchh bhī nahīñ 

ki chand sīḌhiyāñ chaḌhte utarte rahte haiñ 


mujhe to roz kasauTī pe dard kastā hai 

ki jaañ se jism ke baḳhiye udhaḌte rahte haiñ 


kabhī rukā nahīñ koī maqām-e-sahrā meñ 

ki Tiile pāñv-tale se sarakte rahte haiñ 


ye roTiyāñ haiñ ye sikke haiñ aur dā.ere haiñ 

ye ek duuje ko din bhar pakaḌte rahte haiñ 


bhare haiñ raat ke reze kuchh aise āñkhoñ meñ 

ujālā ho to ham āñkheñ jhapakte rahte haiñ


Gulzar


തുറന്ന പുസ്തകത്തിൻ്റെ ഏടുകൾ മറിഞ്ഞു കൊണ്ടിരിക്കുന്നു,

കാറ്റടിച്ചാലുമില്ലെങ്കിലും ദിവസങ്ങൾ മടങ്ങിവന്നു കൊണ്ടിരിക്കുന്നു!


ലക്ഷ്യത്തിലെത്തുമോ എന്നൊരു പേടി, അല്ലാതൊന്നുമല്ല,

ഞാനീ പടികൾ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുവല്ലോ!


എന്നെയാണെങ്കിൽ വേദന എന്നും പരീക്ഷിക്കുന്നു,

പ്രാണനിൽ നിന്ന് ദേഹത്തിൻ്റെ തുന്നലഴിഞ്ഞു പോകുവോളം!


മരുഭൂമിയിലെങ്ങും തങ്ങിയിട്ടില്ലിതേവരെ,

മണൽക്കുന്നുകൾ കാലിനടിയിൽ നിന്ന് വഴുതിമാറുമല്ലോ!


ഇതാ അപ്പങ്ങൾ, നാണയങ്ങൾ, പിന്നെ അവയുടെ അതിരുകളും,

ദിവസം മുഴുവനും ഇവ പരസ്പരം പിന്തുടരുന്നുവല്ലോ!


രാവിൻ്റെ കണങ്ങൾ കണ്ണുകളിൽ അങ്ങനെ നിറഞ്ഞിരിക്കയാണ്,

വെളിച്ചം പരക്കുമ്പോൾ നാം കണ്ണുകൾ ചിമ്മിക്കൊണ്ടിരിക്കുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ






Saturday, 15 February 2025

maiñ zindagī kā saath

റഫി സാബിൻ്റെ അതുല്യ സ്വരം പതിഞ്ഞ സാഹിർ ലുധിയാൻവിയുടെ തത്വചിന്താപരമായ ഗസൽ! ജയ്ദേവിൻ്റെ ലളിതമധുരമായ സംഗീതം! 


maiñ zindagī kā saath nibhātā chalā gayā 

har fikr ko dhueñ meñ uḌātā chalā gayā 


barbādiyoñ kā sog manānā fuzūl thā 

barbādiyoñ kā jashn manātā chalā gayā 


jo mil gayā usī ko muqaddar samajh liyā 

jo kho gayā maiñ us ko bhulātā chalā gayā 


ġham aur ḳhushī meñ farq na mahsūs ho jahāñ 

maiñ dil ko us maqām pe laatā chalā gayā


'Hum Dono'

Mohammed Rafi

Sahir Ludhianvi/ Jaidev


ജീവിതത്തെ ഒപ്പം കൂട്ടി ഞാൻ നടന്നു.

മനക്ലേശങ്ങളെയെല്ലാം പുകയായിപ്പറത്തി ഞാൻ നടന്നു!


നഷ്ടങ്ങളെയോർത്ത് വിലപിക്കുന്നത് നിരർത്ഥകമത്രേ!

നഷ്ടങ്ങളെ ആഘോഷിച്ച് ഞാൻ കടന്നു പോയി!


കിട്ടിയതെല്ലാം വിധിയെന്ന് കരുതി ഞാൻ.

നഷ്ടപ്പെട്ടതെല്ലാം മറന്നുകളഞ്ഞ് ഞാൻ മുന്നോട്ട് പോയി!


ദു:ഖത്തിനും സുഖത്തിനും വ്യത്യാസമറിയാത്ത അവസ്ഥ,

ഹൃദയത്തെ ആ നിലയിൽ എത്തിച്ച് ഞാൻ മുന്നോട്ടു പോയി!


പരിഭാഷ: ഷാജി ആലുങ്ങൽ




Thursday, 13 February 2025

Saans lena bhi kaisi

ഗുൽസാർ സാബിൻ്റെ ഒരു ചെറു കവിത! ഭുപിന്ദർ സിംഗിൻ്റെ അനുപമമായ സംഗീതാവിഷ്കാരം, ആലാപനം! 


Saans lena bhi kaisi aadat hai

Jiye jaana bhi kya riwayat hai


Koi aahat nahi badan mein kahin

Koi saya nahi hai aaankhon mein


Paanv behis hain chalte jate hain

Ek safar hai jo bahta rahta hai

Kitne barson se kitni sadiyon se

Jiye jate hain jiye jate hain


Aadaten bhi ajib hoti hain.. !!


Gulzar / Bhupinder Singh


ഏതോ ശീലമെന്നോണം ശ്വാസമെടുക്കുന്നു!

ഒരനുഷ്ഠാനമെന്നോണം ജീവിച്ചിരിക്കുന്നു!


ദേഹത്ത് ഒച്ചയനക്കമൊന്നും കേൾക്കാനില്ല,

നിഴലുകളൊന്നുമില്ല കണ്ണുകളിൽ!


പാദങ്ങൾ മരവിച്ചിരിക്കുന്നു, എന്നിട്ടും നടന്നു കൊണ്ടേയിരിക്കുന്നു!

ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒരു യാത്ര!

എത്ര വർഷങ്ങളായി, എത്ര യുഗങ്ങളായി!

ജീവിച്ചു കൊണ്ടേയിരിക്കുന്നു, ജീവിച്ചു കൊണ്ടേയിരിക്കുന്നു!


ശീലങ്ങൾ എത്ര വിചിത്രം!


പരിഭാഷ: ഷാജി ആലുങ്ങൽ





Saturday, 8 February 2025

saañs lenā bhī sazā

saañs lenā bhī sazā lagtā hai 

ab to marnā bhī ravā lagtā hai 


koh-e-ġham par se jo dekhūñ to mujhe 

dasht āġhosh-e-fanā lagtā hai 


sar-e-bāzār hai yāroñ kī talāsh 

jo guzartā hai ḳhafā lagtā hai 


mausam-e-gul meñ sar-e-shāḳh-e-gul 

sho.ala bhaḌke to bajā lagtā hai 


muskurātā hai jo is aalam meñ 

ba-ḳhudā mujh ko ḳhudā lagtā hai 


itnā mānūs huuñ sannāTe se 

koī bole to burā lagtā hai 


un se mil kar bhī na kāfūr huā 

dard ye sab se judā lagtā hai 


nutq kā saath nahīñ detā zehn 

shukr kartā huuñ gila lagtā hai 


is qadar tund hai raftār-e-hayāt 

vaqt bhī rishta-bapā lagtā hai"


Ahmed Nadeem Qasmi/ Ghulam Ali, Parvez Mehdi, Fida Hussain Khan

 

ശ്വാസമെടുക്കുന്നത് പോലും  ഒരു ശിക്ഷയായിത്തോന്നുന്നു

ഇനി മരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു


സങ്കട പർവതത്തിൽ നിന്നു നോക്കുമ്പോൾ എനിക്ക്,

മരുഭൂമി മരണത്തിൻ്റെ മടിത്തട്ടായി തോന്നുന്നു


ജനമധ്യത്തിലാണ് ഞാൻ സുഹൃത്തുക്കളെ തേടുന്നത്.

ഇതിലെ പോകുന്നവരെല്ലാം പിണക്കത്തിലാണെന്ന് തോന്നുന്നു!


വസന്തകാലത്ത് പനിനീർക്കൊമ്പിൽ,

അഗ്നി ജ്വലിച്ചെങ്കിൽ അതും ഉചിതമായിത്തോന്നുന്നു!


ഈ ലോകത്ത് പുഞ്ചിരിക്കുന്നവരെല്ലാം,

ദൈവത്താണേ, എനിക്ക് ദൈവമെന്ന് തോന്നുന്നു!


മൗനവുമായി അത്രക്കടുത്തു,

ആരെങ്കിലും സംസാരിച്ചാൽ നീരസം തോന്നുന്നു!


അവളെ കണ്ടുമുട്ടിയിട്ടും ഇതില്ലാതായില്ലല്ലോ,

ഈ വേദന അനന്യമായിത്തോന്നുന്നു!


ബുദ്ധി എൻ്റെ ഭാഷയെ തുണയ്ക്കുന്നില്ല.

നന്ദി പറയുകയാണ്, പക്ഷേ പരിഭവമെന്ന് തോന്നിക്കുന്നു!


അത്രയും തീവ്രമാണ് ജീവിതാവേഗം.

കാലം പോലും തടവിലായതുപോലെ തോന്നുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ






un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...