Saturday, 22 February 2025

Din guzar gaya

Din guzar gaya, aitbaar mein

Raat kat gayi intezaar mein


Woh maza kahan wasl-e-yaar mein

Lutf jo milaa intezaar mein


Unki ik nazar kaam kar gayi

Hosh ab kahan hoshiyar mein


Mere kabze mein kaaynaat hai

Main hoon aapke ikhtiyaar mein


Aankh to uthi phool ki taraf

Dil ulazh gaya husn-e-khaar mein


Tumse kya kahen, kitne gham sahe

Hamne bewafa tere pyaar mein


Fikr-e-aashiyaan har khizaaN me ki

Aashiyaan jalaa har bahaar mein


Kis tarah ye gham bhool jaaye hum

Wo juda hua is bahaar mein


Fana Nizami/ Jagjith Singh


പകൽ കടന്നു പോയി, നിന്നെ വിശ്വസിച്ച്!

രാവ് തീർന്നു പോയി, നിന്നെ പ്രതീക്ഷിച്ച്!


കണ്ടുമുട്ടുന്നതിൽ എന്തു രസമാണുള്ളത്,

കാത്തിരിപ്പിൻ്റെ ആനന്ദമാണാനന്ദം!


അവളുടെ ഒറ്റനോട്ടം മതിയായിരുന്നു അതിന്,

വലിയ സാമർത്ഥ്യക്കാരനിപ്പോൾ സ്വബോധം തന്നെയില്ല!


പ്രപഞ്ചം തന്നെ എൻ്റെ കൈപ്പിടിയിലാണ്,

ഞാനോ നിൻ്റെ ചൊൽപ്പടിയിലും!


പൂവിനു നേരെയാണ് കണ്ണുയർത്തി നോക്കിയത്,

മുളളിൻ്റെ സൗന്ദര്യത്തിൽ ഹൃദയമുടക്കിപ്പോയി!


നിന്നോടെന്തു പറയാൻ, എത്ര ദു:ഖം സഹിച്ചു ഞാൻ,

വഞ്ചകീ നിന്നെ പ്രണയിച്ചതിനാൽ!


ഓരോ ശരത്കാലത്തിലും എൻ്റെ കൂടിനെയോർത്ത് വേവലാതിപ്പെട്ടു,

ഓരോ വസന്തത്തിലും ആ കൂട് കത്തിപ്പോയി!


എങ്ങനെയീ ദു:ഖം മറക്കും ഞാൻ,

അവളകന്നു പോയത് ഈ വസന്തകാലത്താണല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...