Saturday, 15 February 2025

maiñ zindagī kā saath

റഫി സാബിൻ്റെ അതുല്യ സ്വരം പതിഞ്ഞ സാഹിർ ലുധിയാൻവിയുടെ തത്വചിന്താപരമായ ഗസൽ! ജയ്ദേവിൻ്റെ ലളിതമധുരമായ സംഗീതം! 


maiñ zindagī kā saath nibhātā chalā gayā 

har fikr ko dhueñ meñ uḌātā chalā gayā 


barbādiyoñ kā sog manānā fuzūl thā 

barbādiyoñ kā jashn manātā chalā gayā 


jo mil gayā usī ko muqaddar samajh liyā 

jo kho gayā maiñ us ko bhulātā chalā gayā 


ġham aur ḳhushī meñ farq na mahsūs ho jahāñ 

maiñ dil ko us maqām pe laatā chalā gayā


'Hum Dono'

Mohammed Rafi

Sahir Ludhianvi/ Jaidev


ജീവിതത്തെ ഒപ്പം കൂട്ടി ഞാൻ നടന്നു.

മനക്ലേശങ്ങളെയെല്ലാം പുകയായിപ്പറത്തി ഞാൻ നടന്നു!


നഷ്ടങ്ങളെയോർത്ത് വിലപിക്കുന്നത് നിരർത്ഥകമത്രേ!

നഷ്ടങ്ങളെ ആഘോഷിച്ച് ഞാൻ കടന്നു പോയി!


കിട്ടിയതെല്ലാം വിധിയെന്ന് കരുതി ഞാൻ.

നഷ്ടപ്പെട്ടതെല്ലാം മറന്നുകളഞ്ഞ് ഞാൻ മുന്നോട്ട് പോയി!


ദു:ഖത്തിനും സുഖത്തിനും വ്യത്യാസമറിയാത്ത അവസ്ഥ,

ഹൃദയത്തെ ആ നിലയിൽ എത്തിച്ച് ഞാൻ മുന്നോട്ടു പോയി!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...