Saturday, 22 February 2025

khulī kitāb ke safhe

khulī kitāb ke safhe ulaTte rahte haiñ 

havā chale na chale din palaTte rahte haiñ 


bas ek vahshat-e-manzil hai aur kuchh bhī nahīñ 

ki chand sīḌhiyāñ chaḌhte utarte rahte haiñ 


mujhe to roz kasauTī pe dard kastā hai 

ki jaañ se jism ke baḳhiye udhaḌte rahte haiñ 


kabhī rukā nahīñ koī maqām-e-sahrā meñ 

ki Tiile pāñv-tale se sarakte rahte haiñ 


ye roTiyāñ haiñ ye sikke haiñ aur dā.ere haiñ 

ye ek duuje ko din bhar pakaḌte rahte haiñ 


bhare haiñ raat ke reze kuchh aise āñkhoñ meñ 

ujālā ho to ham āñkheñ jhapakte rahte haiñ


Gulzar


തുറന്ന പുസ്തകത്തിൻ്റെ ഏടുകൾ മറിഞ്ഞു കൊണ്ടിരിക്കുന്നു,

കാറ്റടിച്ചാലുമില്ലെങ്കിലും ദിവസങ്ങൾ മടങ്ങിവന്നു കൊണ്ടിരിക്കുന്നു!


ലക്ഷ്യത്തിലെത്തുമോ എന്നൊരു പേടി, അല്ലാതൊന്നുമല്ല,

ഞാനീ പടികൾ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുവല്ലോ!


എന്നെയാണെങ്കിൽ വേദന എന്നും പരീക്ഷിക്കുന്നു,

പ്രാണനിൽ നിന്ന് ദേഹത്തിൻ്റെ തുന്നലഴിഞ്ഞു പോകുവോളം!


മരുഭൂമിയിലെങ്ങും തങ്ങിയിട്ടില്ലിതേവരെ,

മണൽക്കുന്നുകൾ കാലിനടിയിൽ നിന്ന് വഴുതിമാറുമല്ലോ!


ഇതാ അപ്പങ്ങൾ, നാണയങ്ങൾ, പിന്നെ അവയുടെ അതിരുകളും,

ദിവസം മുഴുവനും ഇവ പരസ്പരം പിന്തുടരുന്നുവല്ലോ!


രാവിൻ്റെ കണങ്ങൾ കണ്ണുകളിൽ അങ്ങനെ നിറഞ്ഞിരിക്കയാണ്,

വെളിച്ചം പരക്കുമ്പോൾ നാം കണ്ണുകൾ ചിമ്മിക്കൊണ്ടിരിക്കുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...