Monday, 2 June 2025

tumne badle

tumne badle hamse gin gin ke liye

humne kya chaha tha is din ke liye


vasl ka din or kitna mukhtsar

din gine jate the is din ke liye


wo nahi sunte hamari kya karen

maangte hai hum dua jinke liye


chahne walo se agar matlab nahi

aap phir paida huwe kinke liye


baagwan kaliyan ho halke rang ki

bhejni hai ek kamsin ke liye


Daagh Dehlvi /Amir Meenai /Jagjith Singh


നീയെന്നോട് എണ്ണിയെണ്ണി പകരം ചോദിച്ചു!

ഞാനോ, എത്ര കൊതിച്ചിരുന്നു ഈ ദിനത്തിനായി!


സമാഗമവേളയിതെത്ര ക്ഷണികം!

നാളുകളെണ്ണുകയായിരുന്നു ഈയൊരു ദിനത്തിനായി!


ഞാൻ പറയുന്നതവൾ കേൾക്കുന്നതേയില്ല, എന്തു ചെയ്യാൻ!

ഞാൻ പ്രാർത്ഥിച്ചതെല്ലാം അവൾക്കു വേണ്ടിയായിരുന്നല്ലോ!


നിന്നെ സ്നേഹിക്കുന്നവർ പോലും നിനക്കാരുമല്ലെങ്കിൽ,

നീ ജന്മമെടുത്തത് പിന്നാർക്കു വേണ്ടിയായിരുന്നു?


ഉദ്യാനപാലകാ, പൂക്കൾ ഇളംനിറമുള്ളവയാവട്ടെ!

ഒരു സുന്ദരിക്ക് കൊടുത്തയക്കാനുള്ളതാണ്!


പരിഭാഷ: ഷാജി ആലുങ്ങൽ




1 comment:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...