Wednesday, 27 September 2023

Ek purana mausam

Marasim 5


Ek purana mausam lauta, yaad bhari purwai bhi 

Aisa to kam hi hota hai wo bhi ho tanhai bhi 


Yaadon ki bauchharon se jab palken bheegne lagti hai 

Kitni saundhi lagti hai tab maazi ki ruswai bhi 


Do do shaklen dikhti hain is bahke se aayine men 

Mere saath chala aaya hai aapka ek saudai bhi 


Khamoshi ka haasil bhi ek lambisi khamoshi hai 

Unki baat suni bhi hamne apni baat sunai bhi


Gulzar / Jagjith Singh


പഴയൊരു കാലമിതാ മടങ്ങി വന്നിരിക്കുന്നു, സ്മൃതിഭരിതമാമൊരിളംകാറ്റും!

അവളുണ്ടായിരിക്കേ ഏകാന്തത, അപൂർവ്വമാണങ്ങിനെ!


ഓർമകളുടെ മഴയാൽ കൺപീലികൾ നനയാൻ തുടങ്ങുമ്പോൾ

അപമാനത്തിൻ്റെ ഓർമകൾ പോലും എത്ര സുഗന്ധപൂരിതമാകുന്നു!


രണ്ട് മുഖങ്ങളിതാ കാണുന്നു, ഉൻമത്തമായ ഈ കണ്ണാടിയിൽ

എൻ്റെ കൂടെ നിൻ്റെ ഒരു കാമുകൻ കൂടി വന്നിട്ടുണ്ടല്ലോ!


മൗനത്തിൻ്റെ പ്രതിഫലവും ദീർഘമായ മറ്റൊരു മൗനമല്ലോ

അവൾക്ക് പറയാനുള്ളതെല്ലാം ഞാൻ കേട്ടു, എനിക്കുള്ളതെല്ലാം കേൾപ്പിക്കുകയും ചെയ്തു!


പരിഭാഷ: ഷാജി ആലുങ്ങൽ





Saturday, 9 September 2023

Hai yeh duniya

Hai yeh duniya kaun si

Aye dil mujhe kya ho gaya

Jaise manzil par koi

Aake musaafir kho gaya


Main hun ik pachhi akela

Is gagan ki chhaon mein

Udte udte aagaya hun

Badalon ke gaon mein

Apne hi sapnon ki dhun mein

Chalte chalte kho gaya


Sun bhi lo gham ki sadaayen

Dard ka paigaam lo

Dagmagate jaa rahe hai

Aake hamko thaam lo

Phir na kahna zindagi ka

Aasraa gum ho gaya


'Sailab'

Geeta Dutt, Hemant Kumar

Majrooh Sultanpuri/ Mukul Roy


ഇതേതാണീ ലോകം?

ഹൃദയമേ, എനിക്കിതെന്താണ് സംഭവിച്ചത്?

പഥികൻ ലക്ഷ്യത്തിലെത്തിയിട്ടും

വഴിതെറ്റിയെന്നതു പോലെ


ഞാൻ ഏകനായൊരു പക്ഷിയാണ്,

ഈ ആകാശത്തണലിൽ.

പറന്ന് പറന്നിതാ വന്നിരിക്കുന്നു,

മേഘങ്ങളുടെ ഈ ഗ്രാമത്തിൽ.

പോകെപ്പോകെ, എൻ്റെ സ്വപ്നങ്ങളുടെ ഈണത്തിൽ സ്വയം നഷ്ടപ്പെട്ടുവല്ലോ.


ദു:ഖത്തിൻ്റെ ഈ വിളി കേൾക്കൂ, വേദനയുടെ സന്ദേശവും.

ഞാനിതാ തളർന്നുവീഴാറായിരിക്കുന്നു, എന്നെയൊന്ന് താങ്ങുക.

ജീവിതത്തിൻ്റെ തണൽ നഷ്ടപ്പെട്ടുവെന്ന് പറയാൻ ഇടവരാതിരിക്കട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ





Monday, 14 August 2023

Hum to hain pardes mein

Hum to hain pardes mein, des mein nikla hoga chand

Apni raat ki chhat par kitna tanha hoga chand


Jin aankhon me kajal bankar tairi kaali raat

Un aankhon me aansoo ka ik qatra hoga chand


Raat ne aisa pench lagaya tooti hath se dor

Aangan wale neem main jaa kar atka hoga chand


Chand bina har din yun beeta jaise yug beete

Mere bina kis haal mein hoga, kaisa hoga chand


Rahi Masoom Raza/ Jagjith Singh


നാട്ടിൽ ചന്ദ്രനുദിച്ചു കാണും, ഞാനോ അന്യദേശത്തും

രാവിൻ്റെ മേൽത്തട്ടിൽ ചന്ദ്രൻ എത്ര ഏകനായിരിക്കും!


ഇരുണ്ട രാത്രി കൺമഷിയായി നീന്തിയിരുന്ന ആ കണ്ണുകൾ!

അവയിൽ ചന്ദ്രൻ ഒരു കണ്ണുനീർക്കണമാകും


രാവിൻ്റെ പ്രഹരമേറ്റ് ചരട് കൈവിട്ടുപോയി

ചന്ദ്രൻ മുറ്റത്തെ വേപ്പ് മരത്തിൽ ചെന്ന് തങ്ങിയിട്ടുണ്ടാവും


ചന്ദ്രനില്ലാത്ത ഓരോ ദിനവും ഓരോ യുഗമെന്നപോലെ കഴിഞ്ഞു പോയി

ഞാനില്ലാതെ ചന്ദ്രൻ്റെ സ്ഥിതിയെന്തായിട്ടുണ്ടാവും!


പരിഭാഷ: ഷാജി ആലുങ്ങൽ




Sunday, 13 August 2023

nazm uljhī huī hai

nazm uljhī huī hai siine meñ 

misre aTke hue haiñ hoñToñ par 


lafz kāġhaz pe baiThte hī nahīñ 

uḌte phirte haiñ titliyoñ kī tarah


kab se baiThā huā huuñ maiñ jānam 

saada kāġhaz pe likh ke naam tirā 

bas tirā naam hī mukammal hai 

is se behtar bhī nazm kyā hogī!


Gulzar/ Bhupinder Singh


കവിത നെഞ്ചിൽ കെട്ടുപിണഞ്ഞിരിക്കുന്നു.

വരികൾ ചുണ്ടുകളിൽ ഉടക്കിയിരിക്കുന്നു.

വാക്കുകൾ കടലാസിൽ ഇരിക്കുന്നേയില്ല,

ശലഭങ്ങളെപ്പോൽ പറന്നുനടക്കുന്നു.


എത്ര നേരമായി ഞാനിങ്ങനിരിക്കുന്നു, 

വെറും കടലാസിൽ നിൻ്റെ പേരെഴുതിയിട്ട്!


നിൻ്റെ പേര് തന്നെ തികഞ്ഞ കവിതയാണ്,

ഇതിലും മികച്ച കവിതയുണ്ടാകുമോ!


പരിഭാഷ: ഷാജി ആലുങ്ങൽ




Wednesday, 26 July 2023

Zuban pe dard bhari

Zuban pe dard bhari dastan chali aayi

bahaar aane se pahle khizan chali aayi


Khushi ki chaah men main ne uthaaye ranj bade

mera nasib ki mere qadam jahan bhi pade

ye badnasibi meri bhi wahan chali aayi


udaas raat hai veeraan dil ki mehfil hai

na hamsafar hai koyi aur na koyi manzil hai

ye zindagi mujhe lekar kahan chali aayi


'Maryada'

Mukesh

Anand Bakshi/ Kalyanji Anandji


ചുണ്ടിൽ ദു:ഖഭരിതമാമൊരു കഥ വന്നെത്തി

വസന്തമെത്തുന്നതിന് മുമ്പേ ശരത്കാലം വന്നെത്തി


സന്തോഷം തേടി ദു:ഖങ്ങളേറെ ഞാൻ ചുമലിലേറ്റി

എന്റെ വിധി! എൻ്റെ പാദങ്ങൾ പതിഞ്ഞിടത്തെല്ലാം

ഈ ദൗർഭാഗ്യം എന്നെ തേടിയെത്തി!


വിഷാദഭരിതമീ രാവ്, ഹൃദയവേദി ശൂന്യമായിരിക്കുന്നു

സഹയാത്രികരാരുമില്ല, എങ്ങും അഭയവുമില്ല

ഈ ജീവിതം എവിടേക്കാണെന്നെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്!


പരിഭാഷ: ഷാജി ആലുങ്ങൽ



Tuesday, 18 July 2023

kuchh duur hamare

kuchh duur hamare sath chalo ham dil ki kahani kah denge

samjhe na jise tum ankhon se wo baat zabani kah denge


phuulon ki tarah jab honthon par ik shok tabassum bikharega

dheere se tumhare kanon men ik baat purani kah denge


izhar-e-wafa tum kya samjho iqrar-e-wafa tum kya jano

ham zikr karenge gairon ka aur apni kahani kah denge


mausam to bada hii zalim hai toofan uthata rahta hai

kuchh log magar is halchal ko badmast jawaani kah denge


Ibrahim Ashq / Hariharan, Asha Bhosle


കുറച്ച് ദൂരം എൻ്റെ കൂടെ നടക്കൂ, ഞാൻ ഹൃദയത്തിൻ്റെ കഥ പറയാം

കണ്ണുകളാൽ നിനക്കറിയാനാവാത്തത് വാക്കുകൾ നിന്നോട് പറയും


പൂക്കളെപ്പോൽ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടരുന്ന നേരം

മെല്ലെ നിൻ്റെ കാതിൽ പഴയൊരു സ്വകാര്യം പറയാം


പ്രണയം വെളിപ്പെടുത്തിയാൽ നിനക്കെന്ത് മനസ്സിലാവാൻ, സ്നേഹത്തെക്കുറിച്ച് നിനക്കെന്തറിയാം

ഞാൻ അന്യരെക്കുറിച്ച് പറഞ്ഞ് സ്വന്തം കഥയിലേക്കെത്താം


ഈ ഋതു വളരെ ക്രൂരയാണ്, അത് കൊടുങ്കാറ്റുയർത്തിക്കൊണ്ടിരിക്കുന്നു

പക്ഷേ ചിലർ ഈ കോലാഹലത്തെ മദയൗവനമെന്ന് വിളിക്കും


പരിഭാഷ: ഷാജി ആലുങ്ങൽ





Hum to yun apni

Hum to yun apni zindagi se mile

Ajnabi jaise ajnabi se mile


Har wafa ek jurm ho goya

Dost kuch aisi berukhi se mile


Phool hi phool hamne mange the

Daag hi daag zindagi se mile


Jis tarah aap hamse milte hain

Aadmi yun na aadmi se mile


Shamma-e-dil ho gaye dhuan 'Faakir'

Kuch andhere hi roshni se mile


Sudarshan Faakir/ Shobha Gurtu, Jagjith Sing


ഞാൻ എൻറെ ജീവിതവുമായി കണ്ടുമുട്ടി,

അപരിചിതർ പരസ്പരം കണ്ടുമുട്ടുന്നതുപോലെ


ആത്മാർത്ഥത ഒരു പാപമാണെന്നതു പോലെ,

സുഹൃത്തുക്കൾ അവഗണനാപൂർവ്വം പെരുമാറുന്നു


കാലത്തിന് പോലും ഉണക്കാനായില്ല,

നിൻ്റെ സൗഹൃദമേൽപ്പിച്ച മുറിവുകൾ!


പൂക്കൾ മാത്രമാണ് ഞാൻ ചോദിച്ചത്,

മുള്ളുകൾ മാത്രമാണ് ജീവിതത്തിൽ നിന്നെനിക്ക് കിട്ടിയത്


നീയെന്നോട് പെരുമാറുന്നത് പോലെ,

ആരും ആരോടും പെരുമാറാതിരിക്കട്ടെ!


ഹൃദയദീപമിതാ പുകഞ്ഞു തീരുന്നു 'ഫാകിർ'

ലേശം ഇരുട്ട് മാത്രമാണ് വെളിച്ചത്തിൽ നിന്ന് കിട്ടിയത്!


പരിഭാഷ: ഷാജി ആലുങ്ങൽ







Monday, 17 July 2023

Main ne tere liye

Main ne tere liye hi saat rang ke sapne chune

Sapne, sureele sapne

Kuchh hans ke, kuchh gham ke

Teri aankhon ke saye churaye raseeli yaadon ne


Chhoti baaten, chhoti, chhoti baaton ki hain yaaden badi

Bhule nahin, beeti huyi ek chhoti ghadi

Janam janam se ankhen bichhayi tere liye in raahon ne 


Ruthhi raaten, ruthhi hui raaton ko manaaya kabhi 

Tere liye mithhi subah ko bulaaya kabhi 

Tere bina bhi tere liye hi diye jalaye aahon ne 


Bhole bhale, bhole bhale dil ko bahalate rahe

Tanhai men tere khayalon ko sajate rahe

Kabhi kabhi to aawaz dekar mujhko jagaya khwabon ne


'Anand'

Mukesh

Gulzar / Salil Chowdhury


ഏഴുനിറത്തിലുള്ള സ്വപ്നങ്ങൾ നിനക്കായിതാ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.

ശ്രുതിമധുരമാം സ്വപ്നങ്ങൾ,

ചിലത് ചിരിയുടെ, ചിലത് ദു:ഖത്തിൻ്റെ !

മധുരമാം ഓർമകൾ നിൻ്റെ കണ്ണിലെ നിഴലുകളെ കവർന്നിരിക്കുന്നു


ചെറിയ ചെറിയ കാര്യങ്ങളാണ് വലുതായി ഓർമയിൽ നിൽക്കുക

കഴിഞ്ഞുപോയ ഒരു ചെറു നിമിഷം പോലും മറന്നുപോയിട്ടില്ല

നിനക്കായ് ഈ വഴിയിൽ ജൻമങ്ങളായി കണ്ണുനട്ടിരിപ്പാണല്ലോ


പിണങ്ങിയ രാവുകളെ ഇണക്കിയിട്ടുണ്ട്, പലപ്പോഴും

നിനക്കായി മധുരപ്രഭാതങ്ങളെ വിളിച്ച് വരുത്തിയിട്ടുണ്ട്

നീയില്ലാത്തപ്പോഴും നിനക്കായി ദീപം കൊളുത്തി, എന്റെ നിശ്വാസങ്ങൾ


നിഷ്കളങ്കമായ എൻ്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു

ഏകാന്തതയിൽ നിൻ്റെ ഓർമ്മകൾക്ക് തൊങ്ങൽ ചാർത്തിക്കൊണ്ടിരുന്നു

ഇടക്കിടക്ക് സ്വപ്നങ്ങൾ എന്നെ വിളിച്ചുണർത്തി.


പരിഭാഷ: ഷാജി ആലുങ്ങൽ



Tuesday, 27 June 2023

Roz roz ankhon tale

Roz roz ankhon tale

Ek hi sapna chale

Raat bhar kajal jale

Ankh men jis tarah khwab ka diya jale


Jab se tumhare naam ki misri honth lagai hai

Mithha sa gham hai aur mithhi si tanhai hai


Chhoti si dil ki uljhan hai yeh suljha do tum

Jina to sikha hai mar ke marna sikha do tum


Ankhon par kuchh aise tumne zulf gira di hai

Bechare se kuchh khwabon ki neend uda di hai


'Jeeva'

Amit Kumar / Asha Bhosle

Gulzar / R D Burman


എന്നുമെന്നും കണ്ണുകളിൽ

ഒരേ സ്വപ്നം വന്നുചേരുന്നു

രാവാകെ കൺമഷി എരിയുന്നു,

കണ്ണുകളിൽ സ്വപ്നദീപം എരിയുന്നതുപോൽ


നിൻ്റെ പേരാം കൽക്കണ്ടം ചുണ്ടിൽ ചേർത്തത് മുതൽ

ദു:ഖവും മധുരതരം, ഏകാന്തതയുമതുപോൽ


മനസ്സിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ട്, ഒന്ന് തീർത്തുതരൂ

ജീവിക്കാൻ പഠിച്ചിട്ടുണ്ട്, ഇനി മരിക്കുന്നതെങ്ങിനെയെന്ന് നീ ചെയ്തു കാണിച്ചു തരൂ!


കണ്ണുകൾക്ക് മേൽ നീ മുടിച്ചുരുളുകൾ വീഴ്ത്തിയിരിക്കുന്നല്ലോ

ആ പാവങ്ങളിൽ നിന്ന് സ്വപ്നഭരിതമായ നിദ്ര കവർന്നുവല്ലോ!


പരിഭാഷ: ഷാജി ആലുങ്ങൽ



Thursday, 15 June 2023

mujhe tum nazar se

mujhe tum nazar se gira to rahe ho

mujhe tum kabhi bhi bhula na sakoge

na jaane mujhe kyon yaqin ho chala hai

mere pyar ko tum mita na sakoge


meri yaad hogi, jidhar jaoge tum,

kabhi nagma ban ke, kabhi ban ke aansu

tadapta mujhe har taraf paoge tum

shama jo jalayi meri vafa ne

bujhana bhi chaho, bujha na sakoge


kabhi naam baton men aayaa jo mera

to bechain ho-ho ke dil thaam loge

nigahon pe chhayega gham ka andhera

kisi ne jo puchha, sabab aansuon ka

batana bhi chaho, bata na sakoge


mere dil ki dhadkan bani hai jo shola

sulagte hain arman, yun ban-ban ke aansu

kabhi to tumhen bhi ye ahsas hoga

magar ham na honge, teri zindagi men

bulana bhi chaho, bula na sakoge


Sohail Rana / Mehdi Hassan


നീ എന്നെ മനസ്സിൽ നിന്നേ അകറ്റുകയാണല്ലോ

പക്ഷേ, നിനക്കെന്നെ മറക്കാനാവില്ലൊരിക്കലും.

എന്തോ എനിക്ക് വിശ്വാസമുറച്ചിരിക്കുന്നു,

എൻ്റെ സ്നേഹത്തെ മായ്ച്ചു കളയാൻ നിനക്കാവില്ലെന്ന്.


എൻ്റെ ഓർമകളുണ്ടാവും, നീ എവിടെപ്പോയാലും.

ചിലപ്പോൾ ഒരു പാട്ടായി, ചിലപ്പോൾ ഒരു കണ്ണീർക്കണമായും.

എവിടെ നോക്കിയാലും വേദന തിന്നുന്ന എന്നെ നീ കാണും.

എന്റെ പ്രണയം കൊളുത്തിയ ആ വിളക്ക്,

കെടുത്തണമെന്നാഗ്രഹിച്ചാലും കെടുത്താനാവില്ല നിനക്ക്


സംസാരത്തിനിടയിൽ എൻ്റെ പേരെങ്ങാനും വന്നുപോയാൽ,

അസ്വസ്ഥയായി നീ ഹൃദയക്ഷോഭമടക്കും

കണ്ണുകളിൽ ദു:ഖത്തിൻ്റെ ഇരുട്ടു പടരും

ആരെങ്കിലും നിൻ്റെ കണ്ണീരിൻ്റെ കാരണം ചോദിച്ചാൽ,

പറയണമെന്നാഗ്രഹിച്ചാലും പറയാനാവില്ല നിനക്ക്


എൻ്റെ ഹൃദയമിടിപ്പ് തീനാളമായിത്തീർന്നിരിക്കുന്നു.

ആഗ്രഹങ്ങളങ്ങനെ കണ്ണീർക്കണങ്ങളായി എരിയുന്നു.

ഒരിക്കൽ നിനക്കും ഇതനുഭവപ്പെടുക തന്നെ ചെയ്യും

പക്ഷേ അന്ന് നിൻ്റെ ജീവിതത്തിൽ ഞാനുണ്ടാവില്ല

എന്നെ വിളിക്കണമെന്നുണ്ടെങ്കിലും വിളിക്കാനാവില്ല നിനക്ക്


പരിഭാഷ: ഷാജി ആലുങ്ങൽ



Monday, 29 May 2023

kisi mausam ka jhonka

ഗുൽസാർ സാബിൻ്റെ ഒരു കവിത! റെയിൻകോട്ട് എന്ന ഋതുപർണോ ഘോഷ് സിനിമയിലെ പിയാ തോരാ കൈസാ അഭിമാൻ എന്ന പാട്ടിനിടയിൽ വരുന്ന വരികൾ.

kisi mausam ka jhonka tha 

jo is deewar par latki huyi tasveer tirchhi kar gaya hai


gaye sawan mein ye deewarein seeli nahin thi

na jaane kyun is dafa inmein seelan aa gayi hai, 

dararein pad gayi hain

aur seelan is tarah behti hai jaise khushk rukhsar par gile aansoo chalte hain


Hawa ki sans kyun sahmi hui hai?

Meri waquif thi jab aati thi kamare me

Mere seene me bhar jaati thi

jaise badvan bharte hai kashti ke

 

ye barish gungunati thi

isi chhat ki munderon par

ye ghar ki khidkiyon ke kanch par ungli se likh jaati thi sandeshein

bilakhti huyi si baithi rehti hai ab band roshandaron ke picche


dopaharein aisi lagti hain

bina moharon ke khali khane rakhein hain

na koi khelne wala hai baazi na koi chaal chalta hai

na din hoti hai ab na raat hoti hai

sabhi kuch ruk gaya hai


woh kya mausam ka jhoka tha

jo iss deewar par latki tasveer ko tirchhi kar gaya hai


Gulzar


ചുമരിൽ തൂക്കിയ ഈ ചിത്രത്തെ ചെരിച്ചു കളഞ്ഞത് ഏതോ കാറ്റായിരുന്നു.


കഴിഞ്ഞ മഴക്കാലത്ത് ഈ ചുവരുകൾ നനഞ്ഞിരുന്നില്ല.

ഇപ്രാവശ്യമിങ്ങനെ ഈർപ്പം വന്നതെന്താണെന്നറിയില്ല.

വിള്ളലുകൾ വന്നിരിക്കുന്നു.

ഉണങ്ങിയ മുഖത്ത് കണ്ണുനീരൊഴുകുന്നത് പോലെയാണ് ആ നനവ് പരക്കുന്നത്.


ഈ കാറ്റ് ഭയന്നതു പോലെ നിശ്വസിക്കുന്നതെന്ത്?

എൻ്റെ പരിചയക്കാരനായിരുന്നു.

മുറിയിൽ വരുമ്പോൾ എൻ്റെ നെഞ്ചിൽ നിറയുമായിരുന്നു,

കപ്പൽപ്പായ നിറയുന്നതുപോലെ.


ഈ മഴ താളം പിടിക്കുമായിരുന്നു,

ഇതേ മേൽക്കൂരയുടെ ഓടുകളിൽ.

ഈ വീടിൻ്റെ ജനാലച്ചില്ലുകളിൽ വിരലുകളാൽ സന്ദേശങ്ങൾ എഴുതിവെക്കുമായിരുന്നു.

മഴയിപ്പോൾ അടഞ്ഞ ജനലിന് പിന്നിലിരുന്ന് കണ്ണീർ വാർക്കുന്നു.


സായാഹ്നങ്ങൾ,

കാലാളുകളൊഴിഞ്ഞ ചതുരംഗക്കളങ്ങളെപ്പോലിരിക്കുന്നു.

കളിക്കുന്നവരാരുമില്ല, കരുനീക്കങ്ങളുമില്ല.

ഇപ്പോൾ പകലല്ല, രാത്രിയാകുന്നുമില്ല.

എല്ലാകാര്യങ്ങളും നിലച്ചതുപോലെ.


ചുമരിൽ തൂക്കിയ ഈ ചിത്രത്തെ ചെരിച്ചു കളഞ്ഞത് ഒരു കാറ്റായിരുന്നുവോ?


പരിഭാഷ: ഷാജി ആലുങ്ങൽ



ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...