Friday, 31 December 2021

Surmayi sham

ഗുൽസാറിൻ്റെ വരികളോടൊപ്പം ഹൃദയ്നാഥ് മങ്കേഷ്കറുടെ വിഷാദാർദ്രമായ ഈണവും ചേർന്ന് വല്ലാത്ത ഒരു ഭാവമാണ് ഈ പാട്ടിന്!

Surmayi shaam, is tarah aaye, 

saans lete hain jis tarah saaye 


Koi aahat nahi badan ki kahin,

phir bhi lagta hai tu yahin hai  kahin


Waqt jaata sunayi deta hai,

tera saaya dikhayi deta hai


Jaise khushboo nazar se choo jaaye,

saans lete hain jis tarah saaye


Din ka jo bhi peher guzarta hai,

koi ehsan sa utarta hai


Waqt ke paanv dekhta hoon main,

roz ye chaanv dekhta hoon main


Aaye jaise koi khayal aaye,

saans lete hain jis tarah saaye


'Lekin'

Suresh Wadkar

Gulzar/ Hridaynath Mangeshkar


ചാരനിറമാർന്ന സന്ധ്യ വന്നുചേർന്നു

നിഴലുകൾ നിശ്വസിക്കുന്നതു പോലെ


എങ്ങും നിൻ്റെ ഒരനക്കവും കേൾക്കാനില്ല

എങ്കിലും നീ ഇവിടെയെങ്ങോ ഉണ്ടെന്നതു പോലെ


കാലം കടന്നുപോകുന്നത് കേൾക്കുന്നു

നിൻ്റെ നിഴൽ പ്രത്യക്ഷമാവുന്നു


സുഗന്ധം കണ്ണിൽ തൊട്ടു പോയതുപോലെ

നിഴലുകൾ നിശ്വസിക്കുന്നതു പോലെ


പകലിൻ്റെ ഓരോ യാമങ്ങൾ കടന്നു പോകുന്നു

ആരുടെയോ കാരുണ്യമെന്നതു പോലെ ഉതിരുന്നു


കാലത്തിൻ്റെ കാലടികൾ കാണുന്നു ഞാൻ

എന്നും ഈ തണൽ കാണുന്നു ഞാൻ


ഏതോ സ്വപ്നം പോലെ കടന്നു വരുന്നു

നിഴലുകൾ നിശ്വസിക്കുന്നതു പോലെ


പരിഭാഷ: ഷാജി ആലുങ്ങൽ






Tuesday, 28 December 2021

Aap se gila

Aap se gila, aap ki kasam

Sochte rahe kar sake na hum


Uski kya khata ladawa hai gham

Kyun gila karen chaaragar se hum


Yeh nawazishen aur ye karam

Fart-e-shauk se mar na jaaye hum


Khenchte rahe umr bhar  mujhe

Ik taraf khuda ik taraf sanam


Yeh agar nahin yaar ki gali

Chalte chalte kyun ruk gaye kadam


Saba Seekri/ Jajith Singh


സത്യമായിട്ടും, നിന്നോട് പരിഭവം പറയണമെന്ന്

വിചാരിച്ചു കൊണ്ടിരുന്നു, പക്ഷേ പറയാനായില്ലെനിക്ക്


അവളുടെ തെറ്റല്ല, ദുഃഖത്തിന് മരുന്നില്ലല്ലോ

വൈദ്യനോടെന്തിന് പരാതി പറയണം?


ഈ ദയ, ഈ കാരുണ്യം....

സ്നേഹാധിക്യത്താൽ മരണപ്പെടാതിരിക്കട്ടെ ഞാൻ


ആയുസ്സ് മുഴുക്കെ എന്നെ പിടിച്ചുവലിച്ചു കൊണ്ടിരുന്നു

ഒരു ഭാഗത്ത് ദൈവവും മറുഭാഗത്ത് പ്രണയിയും


ഇത് എൻ്റെ പ്രണയിയുടെ തെരുവല്ലെങ്കിൽ പിന്നെ

പാദങ്ങൾ ഇവിടെ നിലച്ചുപോയതെന്തേ?


പരിഭാഷ: ഷാജി ആലുങ്ങൽ








Monday, 20 December 2021

Lo aa gayi

 Lo aa gayi unki yaad woh nahi aaye


Dil unko dhoondhta hai gham ka singar karke

Aankhein bhi thak gayi hain ab intezar karke

Ek saans reh gayi hai, woh bhi na toot jaaye


Roti hain aaj hum par tanhaaiyan hamari

Woh bhi na paayein shayad parchhaiyan hamari

Badhte hi ja rahe hain, mayoosiyon ke saaye


Lau tharthara rahi hai ab shamme zindagi ki

Ujdi hui mohabbat mehman hai do ghadi ki

Mar kar hi ab milenge, jee kar to mil na paaye



'Do Badan'

Lata Mangeshkar

Shakeel Badayuni/ Ravi



അവന്റെ ഓർമ്മകളിതാ വന്നു, അവനോ വന്നതുമില്ല!


ദു:ഖം അലങ്കാരമാക്കി, ഹൃദയം അവനെത്തിരയുന്നു

കാത്തിരുന്നിരുന്ന് കണ്ണുകളും തളർന്നിരിക്കുന്നു

ഒരു ശ്വാസം മാത്രമുണ്ട് ബാക്കി, അതുകൂടി നിലക്കാതിരിക്കട്ടെ!


എൻ്റെ ഏകാന്തതകൾ ഇന്നെന്നെയോർത്ത് കരയുന്നു

എന്റെ നിഴലുകൾക്ക് ചിലപ്പോൾ അതു പോലും കിട്ടിയേക്കില്ല

സങ്കട നിഴലുകൾ വ്യാപിച്ചുകൊണ്ടേയിരിക്കുന്നു


ജീവിത വിളക്കിൻ്റെ നാളം വിറകൊള്ളുകയാണ്

തകർന്ന പ്രണയം നിമിഷ നേരത്തേക്കുള്ള അതിഥിയാണ്

മരണശേഷമേ ഇനി കാണുകയുള്ളൂ, ജീവിതത്തിൽ ഒരുമിക്കാനായില്ലല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/uYRETTwswyY




Saturday, 11 December 2021

Har shamma bujhi

 Har shamma bujhi rafta rafta

Har khwaab luta dheere dheere

Sheesha na sahi pathar bhi na tha

Dil toot gaya dheere dheere


Barson mein maraasim bantey hain

Lamhon mein bhala kya tootenge

Tu mujh se bicharrna chaahey to

Deewaar uttha dheere dheere


Ehsaas huwa barbaadi ka

Jab saarey ghar mein dhool uddi

Aayi hain humarey aangan mein

Pat-jharr ki hawa dheere dheere


Dil kaisey jala kis waqt jala

Ham ko bhi pata aakhir mein chala

Phaila hain dhuwaan chupkey chupkey

Sulgi hain chitaa dheere dheere


Woh haath paraaye ho bhi gaye

Ab door ka rishta hain qaiser

Aati hain meri tanhaai mein

Khushboo-e-hina dheere dheere


Qaiser ul Jafri/ Anup Jalota


വിളക്കുകളോരോന്നുമണഞ്ഞു, മന്ദം മന്ദം

സ്വപ്നങ്ങളോരോന്നും നഷ്ടപ്പെട്ടു, മെല്ലെ മെല്ലെ

ചില്ലല്ലെന്നതു ശരി, കല്ലുമായിരുന്നില്ലല്ലോ

ഹൃദയം തകർന്നുപോയി, പതുക്കെപ്പതുക്കെ


വർഷങ്ങളെടുത്താണ് ബന്ധങ്ങളുണ്ടാകുന്നത്,

നിമിഷങ്ങൾ കൊണ്ടതെങ്ങനെ തകരാനാണ്

എന്നെ പിരിയണമെന്നാണെങ്കിൽ,

നമുക്കിടയിൽ ഒരു മതിലുയർത്തൂ, പതുക്കെപ്പതുക്കെ


നാശം അടുത്തുവെന്നറിഞ്ഞു,

വീട്ടിലാകെ പൊടിപറന്നപ്പോൾ

എൻ്റെ മുറ്റത്തിതാ വന്നിരിക്കുന്നു,

ശരത്കാലമാരുതൻ, പതുക്കെപ്പതുക്കെ


ഹൃദയം എങ്ങനെയെരിഞ്ഞു, എപ്പോഴെരിഞ്ഞു,

എനിക്കുമറിയാമത്, അവസാനമെന്തായെന്നും

പുക പരന്നു, ശബ്ദമില്ലാതെ

ചിതയെരിഞ്ഞു, പതുക്കെപ്പതുക്കെ


ആ കൈ മറ്റൊരാളുടേതായി,

ഇപ്പോൾ അകന്ന ബന്ധമേയുള്ളൂ 'കൈസർ'

എന്റെ ഏകാന്തതയിൽ ഇപ്പോഴും വരാറുണ്ട്,

മൈലാഞ്ചിയുടെ മണം, പതുക്കെപ്പതുക്കെ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/XvTbml8Uvuw





Friday, 12 November 2021

Itna to hua

 കോളേജ് കാലത്ത്,  തലത് അസീസ് എന്ന ഗായകൻ്റേതെന്ന് തിരിച്ചറിഞ്ഞ് ഞാൻ ആദ്യമായി കേട്ടത് ഈ ഗസലായിരുന്നു, അതിപ്രശസ്തമായ സിനിമാഗാനങ്ങളടക്കം അദ്ദേഹത്തിൻ്റേതായി ഉണ്ടായിരുന്നിട്ടും! ആദ്യത്തെ രണ്ട് stanza കളിൽ ഓരോന്നും ഈ ഗസലിൻ്റെ രണ്ട് തരം ആലാപനത്തിൻ്റെ മുഖവുരയായി പാടിയിട്ടുള്ളതാണ്. കറുത്ത ഹാസ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഗസലിൻ്റെ ആദ്യ വരികൾക്ക് (itna to hua) തലത് നൽകുന്ന ഭാവം വിഷാദത്തിനപ്പുറം ഈ വരികൾക്ക് ചേരുന്ന ഒരു നിസംഗതയാണ്! രണ്ട് രീതിയിലുള്ള ആലാപനവും കേട്ടിരിക്കേണ്ടതാണ്!


Aansoo paththar ki bhi aankhon se

nikalte hue dekha

Phool sookhi huyi sakhon pe khilte dekha

Meri khamosh muhabbat ka udao na mazaak

Maine khwabon ko haqeeqat men badalte dekha


Kisse teri nazar ne sunaye na phir kabhi

Humne bhi dil ke dagh dikhaye na phir kabhi

Aye yaad-e-dost aaj tu ji bhar ke dil dukhaa

Shayad yeh raat hijr ke aaye na phir kabhi


Itna to hua aye dil ik shakhs ke jane se

Bichde hue milte hain kuch dost purane se


Ek aag hai jangal ke rusvai ka charcha bhi

Dushman bhi chale aaye milne ke bahane se


Ab mera safar tanha ab us ke juda manzil

Pucho na pata us ka tum mere thikane se


Roshan hue virane khush ho gayi duniya bhi

Kuch hum bhi sukun se hain ghar apna jalane se


Rusvai to vaise bhi taqdir hai ashiq ke

Zillat bhi mili humko ulfat ke fasane se


Saeed Rahi/ Talat Aziz

       

കല്ലിൻ്റെ കണ്ണുകളിൽ നിന്നുപോലും കണ്ണുനീരൊഴുകുന്നത് കണ്ടിട്ടുണ്ട്

ഉണങ്ങിയ കൊമ്പുകളിൽ പൂ വിരിയുന്നത് കണ്ടിട്ടുണ്ട്

എന്റെ നിശബ്ദ പ്രണയത്തെ കളിയാക്കാതിരിക്കൂ

സ്വപ്നങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്


നിൻ്റെ കണ്ണുകൾ ഇനിയൊരിക്കലും കഥകൾ പറഞ്ഞില്ലെങ്കിലോ

ഞാനും ഹൃദയത്തിലെ മുറിപ്പാടുകൾ ഇനിയൊരിക്കലും കാണിച്ചില്ലെങ്കിലോ

സഖിയുടെ ഓർമ്മകളേ, ഇന്നെന്നെ മതിയാവോളം വേദനിപ്പിച്ചു കൊള്ളൂ    

ഈ വിരഹ രാവ് ഇനിയൊരിക്കലും വന്നില്ലെങ്കിലോ


ഒരാളുടെ മരണം കൊണ്ട് ഇത്രയെങ്കിലുമുണ്ടായി,

വേർപിരിഞ്ഞ ചില പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടു!


ഒരു കാട്ടുതീ പടർന്നിരിക്കുന്നു! പിന്നെ അപവാദങ്ങളെപ്പറ്റിയുള്ള ചർച്ചകളും

ശത്രുക്കൾ പോലും വന്നെത്തി, കാണാനെന്ന വ്യാജേന


ഇപ്പോൾ എൻ്റെ യാത്ര ഒറ്റക്കാണ്, അവളുടെ ലക്ഷ്യം വേറൊന്നും

നീ എൻ്റെ വീട്ടിൽ നിന്ന് അവളുടെ വിലാസം ചോദിക്കാതിരിക്കൂ


മരുഭൂമിയിൽ വെളിച്ചം പരന്നു, ആളുകൾക്കും സന്തോഷമായി

സ്വന്തം വീട് കത്തിച്ചപ്പോൾ എനിക്കും സന്തോഷം തന്നെ!


ദുഷ്പേര് അല്ലെങ്കിലേ പ്രണയിയുടെ വിധിയാണ്

എനിക്കാണെങ്കിൽ അപമാനവും കൂടി കിട്ടി, പ്രണയകഥകൾ കാരണം


പരിഭാഷ: ഷാജി ആലുങ്ങൽ



https://youtu.be/GIO1uTmldFQ

https://youtu.be/-MI2YgAq04o


Sunday, 31 October 2021

Zindagi ki rahon men

Zindagi ki rahon men ranj-o-gham ke mele hai

Bheed hain qayamat ki phir bhi hum akele hai


Aayine ke sau tukde karke humne dekhe hai

Ek mein bhi tanha thi sau mein bhi akele hai


Sazishen zamane ki kaam kar gayi aakhir

Aap hai udhar tanha hum idhar akele hai


Ab to apna saya bhi kho gaya andhero mein

Aap se bichhad kar hum kis kadar akele hai


Kaun kiska sathi hai hum to gham ki manzil men

Pehle bhi akele the aaj bhi akele hai


Saba Afghani/ Munni Begum


ജീവിതവഴികളിൽ സങ്കടങ്ങളുടെ ഉത്സവമാണ്

ഭയങ്കരമായ തിരക്കാണ്, എന്നിട്ടും ഞാനൊറ്റക്കാണ്


കണ്ണാടി നൂറു കഷ്ണങ്ങളാക്കി നോക്കിയിട്ടുണ്ട് ഞാൻ

ഒരു കഷ്ണത്തിലെന്ന പോലെ നൂറെണ്ണത്തിലും ഞാനൊറ്റക്കായിരുന്നു


ലോകത്തിൻ്റെ കുതന്ത്രങ്ങൾ അവസാനം ഫലംകണ്ടു

താങ്കളവിടെ ഒറ്റക്കായി, ഞാൻ ഇവിടെയും


ഇപ്പോൾ എൻ്റെ നിഴൽ പോലും ഇരുട്ടിൽ നഷ്ടപ്പെട്ടു പോയി

നിന്നെപ്പിരിഞ്ഞതിൽ പിന്നെ ഞാൻ എത്രമാത്രം ഒറ്റക്കാണ്!


ആരാണിവിടെ പരസ്പരം കൂട്ടായിട്ടുള്ളത്,

ഞാനോ സങ്കടതീരത്ത് പണ്ടേ ഒറ്റക്കായിരുന്നു, ഇപ്പോഴും


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/yucqZY32JXQ



Saturday, 25 September 2021

Dayar-e-dil

  dayār-e-dil kī raat meñ charāġh sā jalā gayā 

milā nahīñ to kyā huā vo shakl to dikhā gayā 


vo dostī to ḳhair ab nasīb-e-dushmanāñ huī 

vo chhoTī chhoTī ranjishoñ kā lutf bhī chalā gayā 


judā.iyoñ ke zaḳhm dard-e-zindagī ne bhar diye 

tujhe bhī niiñd aa ga.ī mujhe bhī sabr aa gayā 


pukārtī haiñ fursateñ kahāñ ga.iiñ vo sohbateñ 

zamīñ nigal ga.ī unheñ ki āsmān khā gayā 


ye sub.h kī safediyāñ ye dopahar kī zardiyāñ 

ab aa.ine meñ dekhtā huuñ maiñ kahāñ chalā gayā 


ye kis ḳhushī kī ret par ġhamoñ ko niiñd aa ga.ī 

vo lahr kis taraf ga.ī ye maiñ kahāñ samā gayā 


ga.e dinoñ kī laash par paḌe rahoge kab talak 

alam-kasho uTho ki āftāb sar pe aa gayā


Nasir Kazmi/ Ghulam Ali, Asha Bhosle


ഹൃദയദേശത്തെ ഇരുട്ടിൽ വിളക്ക് പോലെന്തോ കൊളുത്തപ്പെട്ടിരിക്കുന്നു

ഒരുമിക്കാനായില്ലെങ്കിലെന്ത്, ആ മുഖമൊന്ന് കാണിച്ചുവല്ലോ


ആ സൗഹൃദം എന്തായാലും ഇപ്പോൾ എതിരാളിയുടെ വിഹിതമായി

ആ കൊച്ചു കൊച്ചു സങ്കടങ്ങളുടെ രസവും ഇല്ലാതായി


ജീവിതവേദന, വേർപാടുകളുടെ മുറിവ് നികത്തിത്തന്നു

നിനക്ക് ഉറങ്ങാനായി, എനിക്കും ക്ഷമ കൈവന്നു


ഒഴിവുദിനങ്ങൾ വിളിക്കുന്നല്ലോ, ആ സൗഹൃദങ്ങൾ എവിടെപ്പോയി!

ഭൂമി അവയെ വിഴുങ്ങിയോ, അതോ ആകാശം തിന്നുകളഞ്ഞോ


പ്രഭാതത്തിൻ്റെ വെള്ള നിറം, മധ്യാഹ്നത്തിൻ്റെ മഞ്ഞനിറവും

ഇപ്പോൾ കണ്ണാടിയിൽ നോക്കുകയാണ്, ഞാനെങ്ങോട്ട് പോയെന്ന്


ഇതേത് സന്തോഷതീരത്താണ് സങ്കടങ്ങൾ ഉറങ്ങിപ്പോയത്?

ആ തിരമാല എങ്ങോട്ട് പോയി, ഞാൻ എവിടെയാണീ അലിഞ്ഞു ചേർന്നത്? 


പോയ ദിനങ്ങളുടെ മൃതശരീരങ്ങളിൽ എത്രകാലം തങ്ങിനിൽക്കും

വിലപിക്കുന്നവരേ എഴുന്നേൽക്കൂ, സൂര്യൻ തലക്ക് മുകളിലെത്തി!


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/JXBxwvRBEWo

https://youtu.be/hSq36FTA83s



Saturday, 18 September 2021

Mera kuch saamaan

ഗുൽസാർ സംവിധാനം ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട  സിനിമയാണ് ഇജാസത്. പ്രമേയം കൊണ്ട് കാലത്തിന് മുമ്പേ നടന്ന ചിത്രം. നസീറുദ്ദീൻ ഷാ, രേഖ, പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ മായയായി വന്ന അനുരാധ പട്ടേൽ എല്ലാവരും കൂടി പ്രണയത്തിൻ്റെ വേറിട്ട ഒരനുഭവമാക്കുന്നു ഈ സിനിമ. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗുൽസാർ / ആർ ഡി ബർമൻ ഗാനമാണ് ഈ ചിത്രത്തിലെ മേരാ കുഛ് സാമാൻ! ഈ വരികൾ കണ്ടപ്പോൾ, ഇനി നിങ്ങൾ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൻ്റെ തലക്കെട്ട് കൊണ്ടുവന്ന് ഈണമിടാൻ പറയുമല്ലോ എന്നായിരുന്നുവത്രേ ബർമൻദായുടെ തമാശയായുള്ള പ്രതികരണം. ഒറ്റനോട്ടത്തിൽ ഒട്ടും സംഗീതാത്മകമല്ലാത്ത വരികൾ കണ്ടാവണം അദ്ദേഹം അങ്ങനെ പറഞ്ഞത്. കൂടെയുണ്ടായിരുന്ന ആശാ ഭോസ്ലേ വരികൾ വെറുതെ മൂളി നോക്കുന്നത് കേട്ട് ബർമൻ ദാ പാട്ടിൻ്റെ സംഗീത സാധ്യതകൾ പുനരാലോചിച്ചുവെന്നാണ് കഥ. പിന്നീട് ആശാ ഭോസ്ലേയുടെ ശബ്ദത്തിൻ്റെ അസാധ്യസാധ്യതകളെല്ലാം പുറത്തുവരും വിധം ഗംഭീരമായി അതിന് ഈണമിടുകയും ചെയ്തു! മായ മഹേന്ദറിനെഴുതി വെച്ച കവിതയാണ് ഈ ഗാനം. കൂടെയുള്ളപ്പോഴുള്ള മനോഹര നിമിഷങ്ങളെ ഓരോന്നായി ഓർത്തെടുക്കുകയാണ് മായ. നമ്മുടെ നഷ്ടപ്രണയത്തിൻ്റെ അവശേഷിച്ച അടയാളങ്ങളെല്ലാം തനിക്ക് തിരിച്ചു തന്നേക്കൂ എന്നാണ് പ്രണയിനി പറയുന്നത്. ''പ്രണയമില്ലാതെയായ നാൾ സകലതും തിരികെയേൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ'' എന്ന് റഫീഖ് അഹമദിൻ്റെ ഒരു കവിതയിലുമുണ്ട്!

Mera kuch saamaan tumhare paas pada hai
Savan ke kuchh bheege bheege din rakhe hain
Aur mere ik khat main lipti raat padi hai
Woh raat bhujaa do, mera woh saamaan lauta do

Patjhad hai kuch ... hai na?
O! patjhad main kuch pathon ke girne ki aahat
Kaanon main ek baar pahan ke laut aayi thee
Patjhad ki woh shaakh abhi tak kaanp rahi hai
Woh shakh gira do, mera woh saamaan lauta do

Ek akeli chhatri men jab aadhe aadhe bheeg rahe the
Aadhe sookhe aadhe geele, sookha to main le aayi thee
Geela man shayad bistar ke paas pada ho
Woh bhijwa do, mera woh saamaan lauta do

Ek sou sola chand ki raatein ek tumhare kandhe ka til
Geeli mehendi ki khushbu, jhoot mooth ke shikwe kuch
Jhooth mooth ke wade bhi sab yaad kara do
Sab bhijwa do, mera woh saamaan lauta do

Ek ijazat de do bas, jab isko dafnaungi
Main bhi wahin so jaungi

'Ijaazat'
Asha Bhosle
Gulzar / R D Burman

എൻ്റെ ചില സാധനങ്ങൾ നിൻ്റെയടുക്കൽ ഇരിപ്പുണ്ടല്ലോ
മഴക്കാലത്തിൻ്റെ ചില നനഞ്ഞ ദിനങ്ങൾ,
പിന്നെ എൻ്റെ ഒരു കത്തിൽ പുരണ്ട രാത്രിയും
ആ രാത്രി കെടുത്തിക്കളയൂ, എന്റെ ആ സാധനങ്ങൾ തിരിച്ചു തരൂ

ശരത്കാലമായിരുന്നു അത്, അല്ലേ?
ശരത്കാലത്ത് ഇലകൾ കൊഴിയുന്ന ശബ്ദം കാതിലണിഞ്ഞന്ന് ഞാൻ മടങ്ങിപ്പോന്നിരുന്നു
ശരത്കാലത്തെ ആ ചില്ല ഇപ്പോഴും വിറച്ചു കൊണ്ടിരിക്കുന്നുവല്ലോ
ആ ചില്ല കൊഴിച്ചു കളയൂ, എൻ്റെ ആ സാധനങ്ങൾ തിരികെത്തരൂ

ഒറ്റക്കുടക്ക് കീഴെ നാം പാതിപ്പാതി നനഞ്ഞ നേരം
പാതി നനഞ്ഞും പാതി  നനയാതെയും..... നനയാത്തിടം ഞാൻ കൊണ്ടുപോന്നിരുന്നു
നനഞ്ഞ ഹൃദയം ചിലപ്പോൾ ആ കട്ടിലിനരികിലുണ്ടാവും
അതു കൊടുത്തയക്കൂ, എൻ്റെ ആ സാധനങ്ങൾ മടക്കിത്തരൂ

നൂറ്റിപ്പതിനാറ് പൗർണമി രാത്രികൾ, നിൻ്റെ തോളിലെ ആ മറുകും!
നനഞ്ഞ മൈലാഞ്ചിയുടെ സുഗന്ധം, ചില കള്ളപ്പരിഭവങ്ങൾ,
ചില കള്ള വാഗ്ദാനങ്ങളും, എല്ലാം ഓർമ്മിച്ചെടുക്കൂ
എല്ലാം കൊടുത്തയക്കൂ, എൻ്റെ സാധനങ്ങളെല്ലാം തിരിച്ചു തരൂ

ഒരു സമ്മതം മാത്രം തരൂ,
ഇവയെല്ലാം കുഴിച്ചുമൂടിക്കഴിയുമ്പോൾ,
ഞാനും അവിടെത്തന്നെ ഉറങ്ങിക്കോട്ടേ!

വിവ: ഷാജി ആലുങ്ങൽ

https://youtu.be/OlvXDGJAMT0






Tuesday, 17 August 2021

Yun to jaate hue

 Yun to jaate hue maine use roka bhi nahi

Pyar us se na raha ho mera aisa bhi nahi


Mujhko manzil ki koi fikr nahi hai ya rab

Par bhatakta hi rahun jis pe, woh rasta bhi nahi


Muntazir main na tha kisi shaam uska

Aur waade pe kabhi shaks woh aaya bhi nahi


Jis ki aahat pe nikal padta tha kal seene se

Dekh kar aaj use dil mera dhadka bhi nahi


Maang leta muhabbat bhi main bhikari ban kar,

Dard seene mein bohat tha magar itna bhi nahi


Us ko paakar bhi agarche raha tanha main magar

Aur kuch maine khuda se kabhi maanga bhi nahi


Aur ab usko bhi shehzad shikayat hai yehi,

Pyar to door maine use chaha bhi nahi


-Farhat Shehzad



പോകാൻ തുടങ്ങുമ്പോൾ ഞാനവളെ തടഞ്ഞതു പോലുമില്ല

എനിക്കവളോട് സ്നേഹമേ ഉണ്ടായിരുന്നില്ലെന്നല്ല


ലക്ഷ്യത്തെക്കുറിച്ച് എനിക്ക് ബേജാറൊന്നുമില്ല

പക്ഷേ ഞാനലയുന്നിടം ഒരു വഴി പോലുമല്ലല്ലോ


ഒരു സന്ധ്യയിലും അവളെ പ്രതീക്ഷിച്ചിരുന്നിട്ടില്ല

അവളോ, ഒരിക്കലും വാഗ്ദാനം പാലിച്ചിട്ടുമില്ല


കാലൊച്ച കേൾക്കുമ്പോഴേ ഹൃദയം തുളുമ്പുമായിരുന്നു

ഇന്നിപ്പോൾ കണ്ടിട്ട് ഹൃദയം മിടിക്കുന്നത് പോലുമില്ല


പ്രണയത്തിനായും യാചിക്കുമായിരുന്നു ഞാൻ

വളരെ വേദനയുണ്ടായിരുന്നു ഉള്ളിൽ, പക്ഷേ അതിനുമാത്രമില്ല താനും!


അവളെ നേടിയിട്ടും ഞാൻ ഏകനായിരുന്നു, പക്ഷേ ഞാൻ ദൈവത്തോട് വേറൊന്നും ആവശ്യപ്പെട്ടിട്ടുമില്ല


ഇപ്പോൾ അവൾക്കും ഇതേ പരാതിയാണല്ലോ 'ഷെഹ്സാദ്'

പ്രണയമെന്നതിരിക്കട്ടെ, ഞാനവളെ ആഗ്രഹിച്ചത് പോലുമില്ലെന്ന്!


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/kgf3Wpni61k

https://youtu.be/wyiqGeJ1ypA



Tuesday, 10 August 2021

Yeh khel kya hai

 mire muḳhālif ne chaal chal dī hai

aur ab 

merī chaal ke intizār meñ hai 

magar maiñ kab se 

safed-ḳhānoñ 

siyāh-ḳhānoñ meñ rakkhe 

kaale safed mohroñ ko dekhtā huuñ 

maiñ sochtā huuñ 

ye mohre kyā haiñ 

agar maiñ samjhūñ 

ke ye jo mohre haiñ 

sirf lakḌī ke haiñ khilaune 

to jītnā kyā hai hārnā kyā 

na ye zarūrī 

na vo aham hai 

agar ḳhushī hai na jītne kī 

na hārne kā hī koī ġham hai 

to khel kyā hai 

maiñ sochtā huuñ 

jo khelnā hai 

to apne dil meñ yaqīn kar luuñ 

ye mohre sach-much ke bādshāh o vazīr 

sach-much ke haiñ payāde 

aur in ke aage hai 

dushmanoñ kī vo fauj 

rakhtī hai jo ki mujh ko tabāh karne ke 

saare mansūbe 

sab irāde 

magar aisā jo maan bhī luuñ 

to sochtā huuñ 

ye khel kab hai 

ye jañg hai jis ko jītnā hai 

ye jañg hai jis meñ sab hai jaa.ez 

koī ye kahtā hai jaise mujh se 

ye jañg bhī hai 

ye khel bhī hai 

ye jañg hai par khilāḌiyoñ kī 

ye khel hai jañg kī tarah kā 

maiñ sochtā huuñ 

jo khel hai 

is meñ is tarah kā usuul kyuuñ hai 

ki koī mohara rahe ki jaa.e 

magar jo hai bādshāh 

us par kabhī koī aañch bhī na aa.e 

vazīr hī ko hai bas ijāzat 

ki jis taraf bhī vo chāhe jaa.e 

maiñ sochtā huuñ 

jo khel hai 

is meñ is tarah ka usuul kyuuñ hai 

piyāda jo apne ghar se nikle 

palaT ke vāpas na jaane paa.e 

maiñ sochtā huuñ 

agar yahī hai usuul 

to phir usuul kyā hai 

agar yahī hai ye khel 

to phir ye khel kyā hai 

maiñ in savāloñ se jaane kab se ulajh rahā huuñ 

mire muḳhālif ne chaal chal dī hai 

aur ab merī chaal ke intizār meñ hai


Javed Akhtar


എൻ്റെ എതിരാളി കരു നീക്കിക്കഴിഞ്ഞു

ഇപ്പോൾ എൻ്റെ നീക്കം പ്രതീക്ഷിച്ചിരിപ്പാണ്.


പക്ഷേ ഞാൻ എത്രനേരമായി,

കറുപ്പും വെളുപ്പുമായ കള്ളികളിലെ

കറുപ്പും വെളുപ്പുമായ കരുക്കളിൽ നോക്കിയിരിക്കുന്നു.


ഞാൻ ആലോചിക്കുകയാണ്:

ഈ കരുക്കൾ എന്താണ്?

വെറും മരത്തിൻ്റെ കളിപ്പാട്ടങ്ങൾ മാത്രമാണെന്ന്

വിചാരിക്കുകയാണെങ്കിൽ,

പിന്നെ ജയമെന്താണ്, തോൽവിയെന്താണ്?

രണ്ടും നിർബന്ധമോ മഹത്തരമോ അല്ല!


ജയിക്കുന്നതിൻ്റെ സന്തോഷമോ

തോൽക്കുന്നതിൻ്റെ സങ്കടമോ ഇല്ലെങ്കിൽ

പിന്നെ കളി എന്താണ്?


അപ്പോൾ

കളിക്കണമെന്നുണ്ടെങ്കിൽ

ഹൃദയത്തിലുറപ്പിക്കണം,

ഈ കരുക്കൾ ശരിക്കും രാജാവും മന്ത്രിയും,

ശരിക്കുള്ള കാലാളുകളുമാണെന്ന്!

മുന്നിലതാ

എന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവും പദ്ധതികളുമായി

ശത്രുക്കളുടെ പടയും!


പക്ഷേ അങ്ങനെയാണെങ്കിൽ,

ഇതെങ്ങനെയാണ് കളിയാകുന്നത്?

ഇത് യുദ്ധമാണ്, ഇത് ജയിക്കേണ്ടതുണ്ട്

ഇതിൽ എന്തും അനുവദനീയമാണ്.


ചിലരെന്നോടിങ്ങനെയും പറയുന്നു,

ഇത് യുദ്ധവുമാണ്, കളിയുമാണെന്ന്!

ഇത് യുദ്ധമാണ്, പക്ഷേ കളിക്കാരുടെ യുദ്ധമാണ്!

ഇത് കളിയാണ്, യുദ്ധം പോലുള്ള ഒരു കളി!


ഞാൻ ചിന്തിക്കുകയാണ്,

കളിയാണെങ്കിൽ

ഇതിൽ ഇത്തരം നിയമങ്ങളെന്തിന്?

കാലാളുകൾ ജീവിച്ചാലും മരിച്ചാലും

രാജാവിന് മേൽ ഒരു മൺതരി പോലും വീഴരുതത്രേ!


മന്ത്രിക്ക് മാത്രമാണ് അനുവാദമുള്ളത്,

ഇഷ്ടമുള്ള വഴിക്ക് പോകാൻ.

ഞാനാലോചിക്കുമ്പോൾ,

ഒരു കളിയിൽ എന്തിനാണ് ഇത്തരം നിയമങ്ങൾ!

കാലാളുകൾ വീട്ടിൽ നിന്നിറങ്ങിയാൽ

പിന്നീട് തിരിച്ച് പോകാനായെന്ന് വരില്ലല്ലോ!


എൻ്റെ ചിന്ത കാടുകയറുന്നു!

ഇതാണ് നിയമമെങ്കിൽ

പിന്നെ നിയമമെന്താണ്?

ഇതാണ് കളിയെങ്കിൽ

പിന്നെ കളിയെന്താണ്?


ഞാൻ ഈ ചോദ്യങ്ങളിൽ കുഴഞ്ഞ് എത്രനേരമിരുന്നാവോ!

എൻ്റെ എതിരാളി കരു നീക്കിക്കഴിഞ്ഞു

ഇപ്പോൾ എൻ്റെ നീക്കം പ്രതീക്ഷിച്ചിരിപ്പാണ്


പരിഭാഷ: ഷാജി ആലുങ്ങൽ








Thursday, 5 August 2021

Phir wohi sham

 Phir wohi sham, wohi gham, wohi tanhai hai

Dil ko samjhane teri yad chali aayi hai


Phir tasawwur tere pahalu men bithha jayega

Phir gaya waqt ghadi bhar ko palat ayega

Dil bahal jayega akhir ko to saudai hai


Jane ab tujh se mulakat kabhi ho ke na ho

Jo adhuri rahi wo baat kabhi ho ke na ho

Meri manzil teri manzil se bichhad aayi hai


'Jahan Ara'

Talat Mahmood

Rajendra Krishan/ Madan Mohan


വീണ്ടും അതേ സായാഹ്നം, അതേ സങ്കടങ്ങൾ, അതേ ഏകാന്തത!

ഹൃദയത്തെ ആശ്വസിപ്പിക്കാൻ നിൻ്റെ ഓർമ്മകളെത്തിയിരിക്കുന്നു


പിന്നെ നിൻ്റെ മായാരൂപം എന്റെ അരികിലിരിക്കും

പോയദിനങ്ങൾ ഒരു നിമിഷത്തേക്ക് തിരിച്ചു വരും

ഹൃദയം ആശ്വസിക്കും, അതൊരു  ഉൻമാദിയല്ലേ!


ഇനിയെന്നെങ്കിലും നിന്നെ കണ്ടുമുട്ടുമോ എന്നറിയില്ല

അപൂർണ്ണമായ ആ സംഭാഷണം ഇനിയുണ്ടാവുമോ എന്നും

നമ്മുടെ ലക്ഷ്യങ്ങൾ പരസ്പരം അകന്നുപോയിരിക്കുന്നല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/pzWnR9RwDcs




Wednesday, 21 July 2021

Baharon ne mera

 baharon ne mera chaman lootkar 

khizan ko yeh ilzam kyun de diya 

kisine chalo dushmani ki magar 

ise dosti naam kyun de diya


main samjha nahin aye mere hamnashin 

saza ye mili hai mujhe kis liye

ke saaqi ne lab se mere chheen kar 

kisi aur ko jaam kyun de diya 


mujhe kya pata tha kabhi ishq men 

raqeebon ko kaasid banate nahin

khata ho gayi mujhse kaasid mere 

tere hath paigam kyun de diya 


khudaya yahan tere insaf ke 

bahut main ne charche sune hain magar

saza ki jagah ek khatavar ko 

bhala tu ne eenaam kyun de diya


'Devar'

Mukesh

Anand Bakshi/ Roshan


വസന്തം എൻ്റെ ഉദ്യാനം കൊള്ളയടിച്ചിട്ട്,

ശരത്കാലത്തെ പഴിചാരുന്നതെന്തേ

ആരോ ശത്രുത കാണിച്ചുവെങ്കിൽ ആകട്ടെ,

പക്ഷേ അതിന് സൗഹൃദമെന്ന പേരു നൽകിയതെന്തേ


എനിക്ക് മനസ്സിലായില്ല, എൻ്റെ പ്രിയപ്പെട്ടവളേ

എനിക്കീ ശിക്ഷ കിട്ടിയതെന്തിനാണെന്ന്!

മധു നൽകുന്നവൾ, എൻ്റെ ചുണ്ടിൽ നിന്നും കവർന്ന്,

മധുപാത്രം മറ്റാർക്കോ നൽകിയതെന്തേ


എനിക്കറിയില്ലായിരുന്നുവല്ലോ, പ്രണയത്തിൽ ഒരിക്കലും

എതിരാളിയെ ദൂതനാക്കാറില്ലെന്ന്!

എനിക്ക് തെറ്റ് പറ്റിപ്പോയി, എൻ്റെ സന്ദേശവാഹകാ,

നിന്റെ കൈയിൽ സന്ദേശം നൽകിയതെന്തിനായിരുന്നു


ദൈവമേ, നിൻ്റെ നീതിയെക്കുറിച്ച്

ഏറെ കേട്ടിരിക്കുന്നു ഞാൻ

ഒരു കുറ്റവാളിക്ക്, ശിക്ഷക്ക് പകരം

പക്ഷേ, നീ സമ്മാനം നൽകിയതെന്തേ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/EO8M-Tz69WA




Thursday, 8 July 2021

Ya dil ki suno

 Ya dil ki suno duniyawalon

Ya mujhko abhi chup rahane do

Main gham ko khushi kaise kah dun 

Jo kahate hain unko kahane do


Ye phool chaman men kaisa khila

Mali ki nazar men pyar nahin

Hanste hue kya kya dekh liya

Ab bahate hain aansoo bahane do


Ek khwaab khushi ka dekha nahin

Dekha jo kabhi to bhool gaye

Manga hua tum kuch de na sake

Jo tumne diya woh sahane do


Kya dard kisi ka lega koi

Itna to kisi men dard nahin

Bahate hue aansoo aur bahe

Ab aisi tasalli rahane do


'Anupama'

Kaifi Azmi/ Hemant Kumar


ഒന്നുകിൽ ഹൃദയം പറയുന്നത് കേൾക്കൂ

അല്ലെങ്കിൽ എന്നെ മിണ്ടാതിരിക്കാൻ അനുവദിക്കൂ

സങ്കടത്തെ സന്തോഷമെന്നെങ്ങനെ പറയും ഞാൻ

അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ


ഉദ്യാനത്തിലെങ്ങനെ ഈ പൂ വിരിഞ്ഞു

തോട്ടക്കാരൻ്റെ കണ്ണിൽ സ്നേഹമില്ല തന്നെ

ചിരിച്ചു കൊണ്ടെന്തെല്ലാം കണ്ടു!

ഇനി കണ്ണീരൊഴുകുന്നെങ്കിൽ ഒഴുകട്ടെ!


സന്തോഷ സ്വപ്നമേതും കണ്ടിട്ടില്ല

കണ്ടിട്ടുണ്ടെങ്കിൽ തന്നെ മറന്നു പോയിരിക്കുന്നു!

ചോദിച്ചതൊന്നും നിനക്ക് തരാനായില്ല

നീ തന്നത് സഹിക്കാനനുവദിക്കൂ


ആരുടെയെങ്കിലും വേദന ഏൽക്കുമോ മറ്റാരെങ്കിലും?

അത്രയും വേദന ആരിലുമില്ല

ഒഴുകുന്ന കണ്ണീർ ഇനിയുമൊഴുകട്ടെ

ഇനി ഇങ്ങനെ സമാധാനിക്കാനനുവദിക്കൂ!


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/poXBa76JNKk




Tuesday, 22 June 2021

Mujh ko yaqīñ hai

mujh ko yaqīñ hai sach kahtī thiiñ jo bhī ammī kahtī thiiñ 

jab mere bachpan ke din the chāñd meñ pariyāñ rahtī thiiñ 


ek ye din jab apnoñ ne bhī ham se naata toḌ liyā 

ek vo din jab peḌ kī shāḳheñ bojh hamārā sahtī thiiñ 


ek ye din jab saarī saḌkeñ rūThī rūThī lagtī haiñ 

ek vo din jab aao kheleñ saarī galiyāñ kahtī thiiñ 


ek ye din jab jaagī rāteñ dīvāroñ ko taktī haiñ 

ek vo din jab shāmoñ kī bhī palkeñ bojhal rahtī thiiñ 


ek ye din jab zehn meñ saarī ayyārī kī bāteñ haiñ 

ek vo din jab dil meñ bholī-bhālī bāteñ rahtī thiiñ 


ek ye din jab lākhoñ ġham aur kaal paḌā hai aañsū kā 

ek vo din jab ek zarā sī baat pe nadiyāñ bahtī thiiñ 


ek ye ghar jis ghar meñ merā sāz-o-sāmāñ rahtā hai 

ek vo ghar jis ghar meñ merī būḌhī naanī rahtī thiiñ


Javed Akhtar/ Jagjith Singh


എനിക്കുറപ്പുണ്ട്, അമ്മ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്ന്:

എൻ്റെ ബാല്യകാലത്ത് ചന്ദ്രനിൽ മാലാഖമാർ വസിച്ചിരുന്നു


ഇപ്പോഴാണെങ്കിൽ സ്വന്തക്കാർ പോലും നമ്മോടുള്ള ബന്ധമുപേക്ഷിച്ചിരിക്കുന്നു

അന്നോ, മരക്കൊമ്പുകൾ നമ്മുടെ ഭാരം താങ്ങിയിരുന്നു


ഇക്കാലത്ത് എല്ലാ വഴികളും നമ്മളോട് പിണങ്ങിയതു പോലെ തോന്നുന്നു

അന്നാവട്ടെ, 'വരൂ, കളിക്കാം' എന്നോരോ തെരുവും വിളിച്ചിരുന്നു


ഇന്നാണെങ്കിൽ രാത്രി ഉറക്കമില്ലാതെ ചുമരും നോക്കിയിരിക്കുന്നു

അന്ന് സായന്തനങ്ങളുടെ പോലും കൺപോളകൾ കനം തൂങ്ങിയിരുന്നു


ഇന്ന് ചിന്തയിൽ മുഴുവൻ കൗശലവിദ്യകളാണ്

അന്ന് ഹൃദയത്തിൽ നിഷ്കളങ്കത മാത്രം


ഇന്നിതാ ദു:ഖങ്ങളനേകം, കണ്ണുനീരിന് ക്ഷാമമായിരിക്കുന്നു

അന്നോ, നിസ്സാരകാര്യത്തിന് നദി തന്നെ ഒഴുകുമായിരുന്നു


ഈയൊരു വീട് എൻ്റെ സ്വത്തുക്കൾ ഇരിക്കുന്ന വീടാണ്

ആ വീടോ, എൻ്റെ വലിയമുത്തശ്ശി വസിക്കുന്ന വീടായിരുന്നു!

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/Cm0NXWpiAPs



Thursday, 17 June 2021

Aaj socha to

കൈഫി/ മദൻ മോഹൻ/ ലത! 

Aaj socha to aansu bhar aye

Muddate ho gayi muskuraye


Har kadam par udhar mud ke dekha

Unki mehfil se ham uthh to aye


Rah gayi zindagi dard ban ke

Dard dil men chhupaaye chhupaaye


Dil ki naazuk ragen tootti hain

Yaad itna bhi koi na aye


'Hanste Zakhm'

Lata

Kaifi Azmi/ Madan Mohan


ഇന്നോർത്തപ്പോൾ കണ്ണു നിറഞ്ഞു പോയി

ഒന്നു പുഞ്ചിരിച്ചിട്ട് കാലങ്ങളായി!


ഓരോ കാൽവെപ്പിലും അവിടേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു

അദ്ദേഹത്തിൻ്റെ സദസ്സിൽ നിന്ന് ഞാൻ എഴുന്നേറ്റ് പോന്നുവല്ലോ


വേദന ഹൃദയത്തിൽ ഒളിപ്പിച്ച് വെച്ച് കൊണ്ടിരുന്നു

ഇപ്പോൾ ജീവിതം തന്നെ ഒരു വേദനയായിത്തീർന്നിരിക്കുന്നു


ഹൃദയത്തിൻ്റെ നേർത്ത ധമനികൾ പൊട്ടിപ്പോകുന്നല്ലോ

ഒരാളെയും ഇത്രമാത്രം ഓർമ്മ വരാതിരുന്നെങ്കിൽ!


വിവ: ഷാജി ആലുങ്ങൽ

https://youtu.be/bfnRD6y-JbU




Monday, 14 June 2021

Saadgi to hamari

നുസ്റത്ത് സാബ് അനശ്വരമാക്കിയ ഒരു ക്വവാലി!


saadgi toh hamari zara dekhiye

aitbaar aapke waade par kar liya


baat toh sirf ik raat ki thi magar

intezaar aapka umr bhar kar liya


(Masti mein ik haseen ko khuda keh gaye hain hum

Jo kuch bhi keh gaye hain baja keh gaye hain hum


Waraftagi to dekho hamare khulus ki

Kis saadgi se tujhko khuda keh gaye hain hum


Kis shauq kis tamanna kis darja saadgi se

Hum aap ki shikayat karte hain aap hi se


Tere adaab ki roodaad ho gaye hain hum

Bade khuloos se barbaad ho gaye hain hum)


ishq mein uljhanein pehle hi kam na thee

aur paida naya dard-e-sar kar liya


log darte hain qaatil ki parchhayi se

humne qaatil ke dil mein hi ghar kar liya


zikr ik bewafa aur sitamgar ka tha

aapka aisi baaton se kya waasta


aap toh bewafa aur sitamgar nahi

aapne kisliye munh udhar kar liya


(Shikwa kiya sitam ka to namdida ho gaye

Tum to zara si baat par ranjida ho gaye


Tera zulm nahi hai shamil gar meri barbadi men

Phir yeh aankhen bheeg rahi hain kyun mere afsane se

Meri halat dekh ker tum kyun pareshan ho gaye


Jab tulu aaftab hota hai gham ke sagir uchal deta hoon

Tazkara jab wafa ka hota hai main tumhari misaal deta hoon


Kyun ankh milayi thi kyun aag lagayi thi

Ab rukh kyun chhupa baithhi kar ke mujhe deewana)


zindagi bhar ke shikwe gile thhe bahut

waqt itna kahaan thha ke dohraate hum


ek hichki mein keh daali sab daastan

humne kisse ko yun mukhtasar kar liya


beqaraari milegi mitega sukoon

chain chchin jayegi neend udd jayegi


apna anjaam sab humko maloom tha

aap se dil ka sauda magar kar liya


zindagi ke safar mein bahut door tak

jab koi dost aaya na humko nazar


humne ghabra ke tanhayiyon se 'saba'

ek dushman ko khud humsafar kar liya


Saba Akbarabadi/ Nusrat Fateh Ali Khan


എൻ്റെ നിഷ്കളങ്കതയൊന്നു നോക്കൂ,

നിൻ്റെ വാഗ്ദാനം ഞാൻ വിശ്വസിച്ചുകളഞ്ഞല്ലോ!


ഒറ്റ രാത്രിയുടെ കാര്യമേ ഉണ്ടായിരുന്നുള്ളുവെങ്കിലും

ആയുസ്സ് മുഴുവൻ നിന്നെ പ്രതീക്ഷിച്ചിരുന്നുവല്ലോ


(ഉൻമാദത്താൽ ഒരു സുന്ദരിയെ ദൈവമെന്ന് വിളിച്ചു ഞാൻ

ഞാൻ പറഞ്ഞതെന്തായാലും കൃത്യമാണ്


എൻ്റെ ഭ്രാന്തമായ ആത്മാർത്ഥത നോക്കൂ

ഇത്രയും നിഷ്കളങ്കമായി നിന്നെ ദൈവമെന്ന് വിളിച്ചുവല്ലോ ഞാൻ


എന്തൊരുത്സാഹത്തോടെ, ആഗ്രഹത്തോടെ, എത്ര ഉയർന്ന നിഷ്കളങ്കതയോടെ,

നിന്നെക്കുറിച്ചുള്ള പരാതികൾ നിന്നോട് തന്നെ പറയുന്നു ഞാൻ!


നിൻ്റെ ശിക്ഷയുടെ കഥയായി മാറി ഞാൻ

വളരെ ആത്മാർത്ഥതയോടെ തകർന്നുപോയി ഞാൻ)


പ്രണയത്തിൽ മുമ്പും പ്രശ്നങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല,

ഇപ്പോൾ പുതിയൊരു തലവേദന കൂടിയുണ്ടാക്കി!


ആളുകൾ കൊലപാതകിയുടെ നിഴലിനെപ്പോലും പേടിക്കുന്നു

ഞാനോ അവളുടെ ഹൃദയം തന്നെ എൻ്റെ വീടാക്കി


ഒരു വഞ്ചകിയുടെ, ക്രൂരയുടെ കാര്യമാണ് പറഞ്ഞത്

താങ്കൾക്ക് അത്തരം കാര്യങ്ങളുമായി എന്ത് ബന്ധമാണ്!


താങ്കൾ വഞ്ചകിയോ ക്രൂരയോ അല്ലല്ലോ

താങ്കളെന്തിനാണ് മുഖം തിരിച്ചുകളഞ്ഞത്!


(ക്രൂരതയെക്കുറിച്ച് പരാതിപ്പെട്ടപ്പോഴേ കണ്ണുകൾ നനഞ്ഞുവല്ലോ

ചെറിയ കാര്യങ്ങൾക്ക് തന്നെ നീ സങ്കടപ്പെടുന്നുവല്ലോ


എൻ്റെ തകർച്ചയിൽ നിൻ്റെ ക്രൂരതക്ക് പങ്കില്ലെങ്കിൽ

പിന്നെ ഈ കണ്ണുകൾ എൻ്റെ കഥ കേട്ട് നനയുന്നതെന്തേ?

എൻ്റെ അവസ്ഥ കണ്ടിട്ട് നീ അസ്വസ്ഥയായതെന്തേ?


സൂര്യൻ ഉദിക്കുമ്പോൾ സങ്കടത്തിൻ്റെ കോപ്പ എറിഞ്ഞുകളയും ഞാൻ

വിശ്വസ്തതയെക്കുറിച്ച് പറയുമ്പോൾ നിന്നെ ഉദാഹരിക്കും ഞാൻ


കണ്ണുകൾ കൊരുത്തതെന്തിനായിരുന്നു, തീ കൊളുത്തിയതെന്തിനായിരുന്നു

എന്നെ ഉൻമാദിയാക്കിയിട്ട് ഇപ്പോൾ മുഖം മറച്ചിരിപ്പതെന്തേ)


ഒരായുഷ്കാലത്തെ പരാതികളും പരിഭവങ്ങളുമുണ്ടൊരുപാട്

അതൊക്കെ പറയാൻ മാത്രം സമയമെവിടെ!


ഒറ്റ തേങ്ങലിൽ കഥ മുഴുവൻ പറഞ്ഞുതീർത്തു

സംഗതി ഞാനങ്ങനെയങ്ങ് ചുരുക്കി


അസ്വസ്ഥതയാണുണ്ടാവുക, ശാന്തത നശിക്കും

സ്വാസ്ഥ്യം ഇല്ലാതാവും, ഉറക്കം നഷ്ടപ്പെടും


എന്റെ പരിണതിയെല്ലാം എനിക്ക് നന്നായറിയാം,

എന്നിട്ടും താങ്കളുമായി ഹൃദയത്തിൻ്റെ ഇടപാട് നടത്തി


ജീവിതയാത്രയിൽ കുറേദൂരം വരെ

ഒരു സുഹൃത്തിനേയും കാണാതായപ്പോൾ


'സബാ', ഏകാന്തതയാൽ പരിഭ്രമിച്ച് ഞാൻ

ഒരു ശത്രുവിനെ സഹയാത്രികനാക്കി


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/AMUGle-YeVI




Saturday, 22 May 2021

Nain hamare

സലിൽദാ യുടെ ഹൃദയത്തിൽ തൊടുന്ന സംഗീതമാണീ ഗാനത്തെ അവിസ്മരണീയമാക്കുന്നത്!

Nain hamare sanjh sakare dekhen lakhon sapne

Sach yeh kahin honge ya nahin

koi jane na, koi jane na yahan


Chalte rahe dagar pe gham ki jinke waste

Chhalte rahe dilon ko ajnabi se raste

Sadiyon se chhaye yeh jo sapnon ke saye

Sach ye kahin honge ya nahin

koi jane na, koi jane na yahan


Man ye kahe dukhi na ho dukhon se haar ke

Likhte rahe jo ansuon se geet pyar ke

Geet vo chahe roye koi hans ke gaaye

Sach ye kahin honge ya nahin

koi jane na, koi jane na yahan


Sunte rahe baharon ki jo roz aahaten

Chunte rahe labon pe ham to muskurahaten

Dil mein dabaye lakhon arman jo haye

Sach ye kahin honge ya nahin

koi jane na, koi jane na yahan



'Annadatha'

Mukesh

Yogesh / Salil Choudhury



എൻ്റെ കണ്ണുകൾ എന്നും അനേകം സ്വപ്നങ്ങൾ കാണുന്നു

ഇവയെന്നെങ്കിലും സത്യമാവുമോ ഇല്ലയോ എന്നാർക്കുമറിയില്ലല്ലോ


സങ്കടത്തോപ്പിലൂടെ നടന്നിരുന്നതാർക്ക് വേണ്ടിയായിരുന്നു

അപരിചിതമായ ആ വഴികൾ ഹൃദയങ്ങളെ വഞ്ചിച്ചുകൊണ്ടിരുന്നു

കാലങ്ങളായി തണൽ വിരിച്ച ഈ സ്വപ്നങ്ങൾ

ഇവയെന്നെങ്കിലും സത്യമാവുമോ ഇല്ലയോ എന്നാർക്കുമറിയില്ലല്ലോ


മനസ്സ് പറയുന്നു, ദു:ഖങ്ങളോടേറ്റ് ദു:ഖിതനാകാതിരിക്കൂ എന്ന്

കണ്ണീര് കൊണ്ട് സ്നേഹഗീതങ്ങളെഴുതിയതാരോ

ആ ഗാനങ്ങൾ ആരെങ്കിലും ചിരിച്ചോ കരഞ്ഞോ പാടിയാലും

ഇവയെന്നെങ്കിലും സത്യമാവുമോ ഇല്ലയോ എന്നാർക്കുമറിയില്ലല്ലോ


ദിനവും കേട്ടുകൊണ്ടിരിക്കുന്നു, വസന്തത്തിൻ്റെ ശബ്ദങ്ങൾ

പുഞ്ചിരികൾ ഞാൻ ചുണ്ടിൽ എടുത്തു വെക്കുന്നു

ഹൃദയത്തിലടക്കി വെച്ചു, അനേകം അഭിലാഷങ്ങൾ

ഇവയെന്നെങ്കിലും സത്യമാവുമോ ഇല്ലയോ എന്നാർക്കുമറിയില്ലല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/bblHYBckf8g





Sunday, 11 April 2021

Zara mausam to badla hai

ജാവേദ് അഖ്തറിൻ്റെ ദീർഘമായ വരികളുള്ള (behar-e-taweel) ഒരു ഗസൽ. ഇതൊന്നും പക്ഷേ ഒരു നീളമല്ല കേട്ടോ! ഒറ്റ വരിക്ക് തന്നെ ഒരു പേജ് നീളമുള്ള ഗസലൊക്കെയുണ്ട്!


Zarā mausam to badlā hai magar peḌoñ kī shāḳhoñ par na.e pattoñ ke aane meñ abhī kuchh din lageñge

Bahut se zard chehroñ par ġhubār-e-ġham hai kam be-shak par un ko muskurāne meñ abhī kuchh din lageñge

Kabhī ham ko yaqīñ thā zo.am thā duniyā hamārī jo muḳhālif hai to ho jaa.e magar tum mehrbāñ ho

Hameñ ye baat vaise yaad to ab kyā hai lekin haañ ise yaksar bhulāne meñ abhī kuchh din lageñge

Jahāñ itne masā.ib hoñ jahāñ itnī pareshānī kisī kā bevafā honā hai koī sāneha kyā 

Bahut ma.aqūl hai ye baat lekin is haqīqat tak dil-e-nādāñ ko laane meñ abhī kuchh din lageñge

Koī TuuTe hue shīshe liye afsurda-o-maġhmūm kab tak yuuñ guzāre be-talab be-ārzū din 

To in ḳhvāboñ kī kircheñ ham ne palkoñ se jhaTak diiñ par na.e armāñ sajāne meñ abhī kuchh din lageñge

Tavahhum kī siyah shab ko kiran se chaak kar ke āgahī har ek āñgan meñ nayā sūraj utāre 

Magar afsos ye sach hai vo shab thī aur ye suraj hai ye sab ko maan jaane meñ abhī kuchh din lageñge

Purānī manziloñ kā shauq to kis ko hai baaqī ab na.ī haiñ manzileñ haiñ sab ke dil meñ jin ke armāñ 

Banā lenā na.ī manzil na thā mushkil magar ai dil na.e raste banāne meñ abhī kuchh din lageñge

Añdhere Dhal ga.e raushan hue manzar zamīñ jaagī falak jaagā to jaise jaag uTThī zindagānī 

Magar kuchh yād-e-māzī oḌh ke so.e hue logoñ ko lagtā hai jagāne meñ abhī kuchh din lageñge

Javed Akhtar

ഋതു മാറിയിട്ടുണ്ട്, പക്ഷേ വൃക്ഷശാഖികളിൽ പുതിയ ഇലകൾ വരാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

വളരെ വിളർത്ത ആ മുഖങ്ങളിൽ സങ്കടമേഘങ്ങൾ കുറഞ്ഞിട്ടുണ്ട്, സംശയമില്ല, പക്ഷേ പുഞ്ചിരിക്കാൻ അവർക്ക് ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

ഒരിക്കൽ എനിക്കുറപ്പുണ്ടായിരുന്നു ലോകം അഹങ്കാരിയാണ്, അതെൻ്റെ ശത്രുവാണെങ്കിൽ ആവട്ടെ, പക്ഷേ നീ ദയാലുവാണല്ലോ

എനിക്കിക്കാര്യം അങ്ങനെ ഓർമ്മയൊന്നുമില്ല, പക്ഷേ അത് മൊത്തമായങ്ങ് മറന്ന് കളയാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

ഇവിടെ ഇത്രയും ദുരന്തങ്ങളും പ്രയാസങ്ങളും ഉള്ളപ്പോൾ, ആരെങ്കിലും വഞ്ചകനാവുക എന്നത് ഒരു വലിയ ദുരന്തമാണോ

വളരെ യുക്തിഭദ്രമാണിക്കാര്യം, പക്ഷേ ഈ സത്യം നിഷ്കളങ്ക ഹൃദയത്തിന് ബോധ്യപ്പെടാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

തകർന്ന ചഷകവുമായി എത്രനാളിങ്ങനെ നിരാശനും ദുഖി:തനുമായി ആഗ്രഹങ്ങളും അന്വേഷണങ്ങളുമില്ലാതെ കഴിച്ചുകൂട്ടും

അതിനാൽ ഈ സ്വപ്നങ്ങളുടെ തുണ്ടുകൾ ഞാൻ കൺപീലികളിൽ നിന്ന് കുടഞ്ഞു കളഞ്ഞു, പക്ഷേ പുതിയ അഭിലാഷങ്ങളാൽ അലങ്കരിക്കാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

അന്ധവിശ്വാസത്തിൻ്റെ ഇരുണ്ട രാത്രിയെ കിരണങ്ങളാൽ കീറിമുറിച്ച് വിജ്ഞാനം ഓരോ വീട്ടിലും പുതിയ സൂര്യനാവട്ടെ
പക്ഷേ കഷ്ടമെന്ന് പറയട്ടെ, സത്യത്തിൽ അത് രാത്രിയായിരുന്നുവെന്നും ഇത് സൂര്യനാണെന്നും എല്ലാവരും അംഗീകരിക്കാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

പഴയ ലക്ഷ്യങ്ങളിൽ ആർക്കാണിനി താൽപര്യമുള്ളത്, ഇപ്പോൾ പുതിയ ലക്ഷ്യങ്ങളാണ് എല്ലാവരുടേയും ഹൃദയങ്ങളിൽ

പുതിയ ലക്ഷ്യങ്ങളുണ്ടാക്കുന്നത് പ്രയാസകരമായിരുന്നില്ല ഹൃദയമേ, പുതിയ വഴികളുണ്ടാക്കാൻ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും

രാവസ്തമിച്ചു, വെളിച്ചം പരന്നു, ഭൂമിയും ആകാശവുമുണർന്നു, ജീവിതം ഉണർന്നുവെന്നതു പോലെ

പക്ഷേ, പഴയ ഓർമ്മകൾ പുതച്ചുറങ്ങുന്ന ചിലരെ ഉണർത്താൻ ഇനിയും കുറച്ചു  ദിവസങ്ങളെടുക്കും

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/2YRu8t2rQyA



Friday, 9 April 2021

Yeh baaten jhoothi

 കവി ഇബ്നെ ഇൻശയുടെ നർമ്മം കലർന്ന ഒരു നസ്മ്!


ye bāteñ jhūTī bāteñ haiñ ye logoñ ne phailā.ī haiñ 

tum 'inshā'-jī kā naam na lo kyā 'inshā'-jī saudā.ī haiñ 


haiñ lākhoñ rog zamāne meñ kyuuñ ishq hai rusvā be-chārā 

haiñ aur bhī vaj.heñ vahshat kī insān ko rakhtīñ dukhiyārā 

haañ be-kal be-kal rahtā hai ho piit meñ jis ne jī haarā 

par shaam se le kar sub.h talak yuuñ kaun phiregā āvāra 


ye baat ajiib sunāte ho vo duniyā se be-ās hue 

ik naam sunā aur ġhash khāyā ik zikr pe aap udaas hue 

vo ilm meñ aflātūn sune vo sher meñ tulsīdās hue 

vo tiis baras ke hote haiñ vo B-A M.A paas hue 


gar ishq kiyā hai tab kyā hai kyuuñ shaad nahīñ ābād nahīñ 

jo jaan liye bin Tal na sake ye aisī bhī uftād nahīñ 

ye baat to tum bhī mānoge vo 'qais' nahīñ farhād nahīñ 

kyā hijr kā daarū mushkil hai kyā vasl ke nusḳhe yaad nahīñ 


vo laḌkī achchhī laḌkī hai tum naam na lo ham jaan ga.e 

vo jis ke lambe gesū haiñ pahchān ga.e pahchān ga.e 

haañ saath hamāre 'inshā' bhī is ghar meñ the mehmān ga.e 

par us se to kuchh baat na kī anjān rahe anjān ga.e 


jo ham se kaho ham karte haiñ kyā 'inshā' ko samjhānā hai 

us laḌkī se bhī kah leñge go ab kuchh aur zamānā hai 

yā chhoḌeñ yā takmīl kareñ ye ishq hai yā afsānā hai 

ye kaisā gorakh-dhandā hai ye kaisā tānā-bānā hai 


Ibn-e-lnsha/ Ghulam Ali, Abida Parveen


വെറും നുണകളാണ്, ജനങ്ങൾ പറഞ്ഞു പരത്തുന്ന ഈ കാര്യങ്ങൾ

നിങ്ങൾ ഇൻശയുടെ പേര് പറയരുത്, ഇൻശ എന്താ ഭ്രാന്തനാണോ?


എത്രയോ രോഗങ്ങളുണ്ട് ലോകത്ത്, പാവം പ്രണയത്തിന് മാത്രമെന്തേ ഈ ദുഷ്പേര്?

മനുഷ്യനെ വിഭ്രാന്തിയിലാക്കുന്ന, ദു:ഖിതനാക്കുന്ന വേറെയും കാരണങ്ങളുണ്ടല്ലോ!

ശരിയാണ്, പ്രണയത്തിൽ കുരുങ്ങിയവൻ അസ്വസ്ഥനായിരിക്കും

പക്ഷേ, രാത്രി മുഴുവൻ ആരാണിങ്ങനെ അലഞ്ഞുനടക്കുക?


അവൻ പറയുന്ന കാര്യം വിചിത്രമായിരിക്കുന്നല്ലോ, ഈ ലോകത്തിൽ അവന് പ്രതീക്ഷയില്ലെന്ന്!

ഒരു പേര് കേട്ടപ്പോഴേക്കും ബോധമറ്റു, ഒരു ഓർമ വന്നപ്പഴേ ദു:ഖിതനായി

അവൻ അറിവിൽ പ്ലേറ്റോ ആയി, കവിതയിൽ തുളസീദാസും!

മുപ്പത് വയസ്സായി അവന്, BA, MA എല്ലാം പാസായി


പ്രണയിച്ചു പോയെന്ന് വെച്ച് സന്തോഷവും സമാധാനവുമില്ലാത്തതെന്ത്?

ജീവനെടുക്കാതെ അടങ്ങില്ല എന്നവണ്ണമുള്ള അപകടമൊന്നുമല്ലല്ലോ

ഇക്കാര്യം നീയും സമ്മതിക്കുമല്ലോ അവൻ 'കൈസോ' 'ഫർഹാദോ' അല്ലെന്ന്

എന്താ വേർപാടിൻ്റെ ചികിത്സ ബുദ്ധിമുട്ടേറിയതാണോ, അതോ സമാഗമത്തിൻ്റെ കുറിപ്പടി ഓർമ്മയില്ലെന്നോ


ആ പെൺകുട്ടി ഒരു നല്ല കുട്ടിയാണ്, പേര് പറയേണ്ട, എനിക്ക് മനസ്സിലായി

ആ നീണ്ട മുടിയുള്ള പെൺകുട്ടിയല്ലേ, ശരിക്കും മനസ്സിലായി!

ശരിയാണ്, ഇൻശായും ഞങ്ങളുടെ കൂടെ ഈ വീട്ടിൽ അതിഥിയായിരുന്നു

പക്ഷേ, അവളോട് സംസാരിച്ചതൊന്നുമില്ല, അപരിചിതനായിത്തന്നെ ഇരുന്നു


എന്നോട് പറയുന്നത് ഞാൻ ചെയ്യുന്നുണ്ട്, ഇൻശായെ ബോധ്യപ്പെടുത്താനെന്താണുള്ളത്

ആ പെൺകുട്ടിയോടും പറയാം, ഇപ്പോൾ വേറൊരു കാലമാണെങ്കിലും

ഒന്നുകിൽ ഉപേക്ഷിക്കണം, അല്ലെങ്കിൽ മുഴുവനാക്കണം, ഇത് പ്രണയമാണോ അതോ കഥയോ!

ഇതെന്തൊരു വഞ്ചനാപരമായ ഇടപാടാണ്, എന്തൊരു കെട്ടിക്കുടുക്കാണ്!


പരിഭാഷ: ഷാജി ആലുങ്ങൽ


സൂചനകൾ: 

1. കൈസ് - ലൈലാമജ്നു എന്ന പ്രണയകഥയിലെ നായകൻ

2. ഫർഹാദ് - ഷിറീൻ-ഫർഹാദ് എന്ന പ്രണയകഥയിലെ നായകൻ


https://youtu.be/fEj6dc4DYiY

https://youtu.be/qKcJyyCXiy




Saturday, 3 April 2021

Teri surat nigahon me

 Aye abr-e-karam, tham tham ke baras

itna na baras ke woh aa na sake

Woh aa jaaye to jam ke baras

itna baras ke woh jaa na sake


terī sūrat nigāhoñ meñ phirtī rahe ishq terā satā.e to maiñ kyā karūñ 

koī itnā to aa kar batā de mujhe jab tirī yaad aa.e to maiñ kyā karūñ 


maiñ ne ḳhāk-e-nasheman ko bose diye aur ye kah ke bhī dil ko samjhā liyā 

āshiyāna banānā mirā kaam thā koī bijlī girā.e to maiñ kyā karūñ 


maiñ ne māñgī thī ye masjidoñ meñ duā maiñ jise chāhtā huuñ vo mujh ko mile 

jo mirā farz thā maiñ ne puurā kiyā ab ḳhudā hī na chāhe to maiñ kyā karūñ 


shauq piine kā mujh ko ziyāda na thā tark-e-tauba kā koī irāda na thā 

maiñ sharābī nahīñ mujh ko tohmat na do vo nazar se pilā.e to maiñ kyā karūñ 


husn aur ishq donoñ meñ tafrīq hai par inhīñ donoñ pe merā īmān hai 

gar ḳhudā ruuTh jaa.e to sajde karūñ aur sanam ruuTh jaa.e to maiñ kyā karūñ 


chashm-e-sāqī se piine ko maiñ jo gayā pārsā.ī kā merī bharam khul gayā 

ban rahā hai jahāñ meñ tamāshā mirā hosh mujh ko na aa.e to maiñ kyā karūñ


Tabish Kanpuri/ Munni Begum


മഴ മേഘങ്ങളേ മെല്ലെപ്പെയ്യൂ,

അവൾക്ക് വരാനാവാത്ത വിധം പെയ്യരുതേ

അവൾ വന്നാലോ തിമിർത്തു പെയ്യൂ,

തിരിച്ച് പോകാൻ കഴിയാത്തവണ്ണം


നിൻ്റെ മുഖം കണ്ണുകളിൽ അലയുന്നു, നിൻ്റെ പ്രണയം അലട്ടുമ്പോൾ ഞാനെന്തു ചെയ്യാൻ!

ആരെങ്കിലും ഒന്നെനിക്ക് പറഞ്ഞു തന്നെങ്കിൽ, നിൻ്റെ ഓർമ്മ വരുമ്പോൾ ഞാനെന്തു ചെയ്യണമെന്ന്!


ഞാൻ കിളിക്കൂടിൻ്റെ ചാരത്തിന് ചുംബനം നൽകി, ഹൃദയത്തെ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി:

കൂടുണ്ടാക്കലെന്റെ ജോലിയായിരുന്നു, ആരെങ്കിലും ഇടിവെട്ടേൽപ്പിച്ചാൽ ഞാനെന്തു ചെയ്യാൻ!


ഞാൻ പള്ളികളിൽ പ്രാർത്ഥിച്ചിരുന്നു, ഞാനാഗ്രഹിക്കുന്നയാളെ എനിക്ക് കിട്ടാൻ

എൻ്റെ കടമ ഞാൻ നിറവേറ്റി, ദൈവം തന്നെ അങ്ങനെ ആഗ്രഹിക്കുന്നില്ലെങ്കിൽ ഞാനെന്തു ചെയ്യാൻ!


എനിക്ക് മദ്യപിക്കാൻ വലിയ ആഗ്രഹമൊന്നുമില്ലായിരുന്നു, അങ്ങനെ പശ്ചാത്തപിക്കാൻ ഉദ്ദേശവുമില്ലായിരുന്നു

ഞാൻ മദ്യപാനിയല്ല, എന്നെ കുറ്റപ്പെടുത്തരുത്, അവൾ കണ്ണിനാൽ കുടിപ്പിച്ചാൽ ഞാനെന്തു ചെയ്യാൻ!


സൗന്ദര്യവും പ്രണയവും തമ്മിൽ വ്യത്യാസമുണ്ട്, പക്ഷേ ഇതു രണ്ടിലുമാണെനിക്ക് വിശ്വാസം

ദൈവം പിണങ്ങിയാൽ സാഷ്ടാംഗം നമസ്കരിക്കാം, പക്ഷേ പ്രണയിതാവ് പിണങ്ങിയാൽ ഞാനെന്തു ചെയ്യാൻ!


മധു പകരുന്നവളുടെ കണ്ണിൽ നിന്ന് കുടിക്കാൻ ഞാൻ പോയതോടെ, എൻ്റെ വിശുദ്ധിയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു

ലോകത്ത് ഞാൻ പരിഹസിക്കപ്പെടുകയാണ്, എനിക്ക് ബോധമേ വന്നില്ലെങ്കിൽ ഞാനെന്തു ചെയ്യാൻ!


വിവ: ഷാജി ആലുങ്ങൽ







Friday, 2 April 2021

Karun na yaad

 karūñ na yaad magar kis tarah bhulā.ūñ use 

ġhazal bahāna karūñ aur gungunā.ūñ use 


vo ḳhaar ḳhaar hai shāḳh-e-gulāb kī mānind 

maiñ zaḳhm zaḳhm huuñ phir bhī gale lagā.ūñ use 


ye log tazkire karte haiñ apne logoñ ke 

maiñ kaise baat karūñ ab kahāñ se lā.ūñ use 


magar vo zūd-farāmosh zūd-ranj bhī hai 

ki ruuTh jaa.e agar yaad kuchh dilā.ūñ use 


vahī jo daulat-e-dil hai vahī jo rāhat-e-jāñ 

tumhārī baat pe ai nāseho gañvā.ūñ use 


jo ham-safar sar-e-manzil bichhaḌ rahā hai 'farāz' 

ajab nahīñ hai agar yaad bhī na aa.uuñ use


Ahmed Faraz/ Ghulam Ali, Asha Bhosle


ഓർക്കാതിരിക്കാം, പക്ഷേ അവളെ മറക്കുന്നതെങ്ങനെ

ഒരു ഗസലെന്ന വ്യാജേന പാടാം അവളെ


അവളിൽ നിറയെ മുള്ളുകളാണ്, പനിനീർക്കൊമ്പെന്ന പോലെ

എൻ്റെ മേലാകെ മുറിവുകളാണെങ്കിലും ആലിംഗനം ചെയ്യുകയാണവളെ


ആളുകളെല്ലാം സ്വന്തക്കാരെക്കുറിച്ച് പറയുന്നു

ഞാനെങ്ങനെ പറയാൻ, സ്വന്തക്കാരായി എനിക്കാരാണുള്ളത്


പക്ഷേ അവൾ മറവിക്കാരിയും ക്ഷിപ്രകോപിയുമല്ലേ

എന്തെങ്കിലും ഓർമിപ്പിച്ചാൽ പിണങ്ങിയെങ്കിലോ


ഹൃദയത്തിൻ്റെ സമ്പത്തായ, ജീവന് തണലായ അവൾ

ഉപദേശികളേ, നിങ്ങളുടെ വാക്ക് കേട്ട് അവളെ നഷ്ടപ്പെടുത്താനോ!


ലക്ഷ്യത്തിലെത്തും മുമ്പ് പിരിഞ്ഞ് പോകുകയാണല്ലോ ആ സഹയാത്രിക 'ഫരാസ്'

അവൾക്കെന്നെ ഓർമ്മ പോലുമില്ലെങ്കിലും അത്ഭുതമില്ല


പരിഭാഷ: ഷാജി ആലുങ്ങൽ


https://youtu.be/lgYlnoTizCs

https://youtu.be/0B--beSJ8MQ




Friday, 26 March 2021

Main bhool jaoon

maiñ bhuul jā.ūñ tumheñ ab yahī munāsib hai 

magar bhulānā bhī chāhūñ to kis tarah bhūlūñ 

ki tum to phir bhī haqīqat ho koī ḳhvāb nahīñ 

yahāñ to dil kā ye aalam hai kyā kahūñ kam-baḳht! 

bhulā na paayā vo silsila jo thā hī nahīñ 

vo ik ḳhayāl jo āvāz tak gayā hī nahīñ 

vo ek baat jo maiñ kah nahīñ sakā tum se 

vo ek rabt jo ham meñ kabhī rahā hī nahīñ 

mujhe hai yaad vo sab jo kabhī huā hī nahīñ


Javed Akhtar / Jagjith Singh


ഞാൻ നിന്നെ മറന്നുകളയട്ടെ, ഇനി അതാണ് നല്ലത്

പക്ഷേ മറക്കണമെന്ന് വെച്ചാൽ തന്നെ എങ്ങനെ മറക്കാനാണ്

നീ ഒരു സ്വപ്നമൊന്നുമല്ലല്ലോ, യാഥാർത്ഥ്യമല്ലേ!

ഹൃദയത്തിൻ്റെ അവസ്ഥയാണെങ്കിൽ, എന്ത് പറയാനാണ്!

നിർഭാഗ്യവാൻ! ഒരിക്കലും ഇല്ലാതിരുന്ന ആ സംഗതി അതിന് മറക്കാനായില്ല

ഒരിക്കലും പറയാതിരുന്ന ആ ഒരു തോന്നൽ,

എനിക്ക് നിന്നോട് പറയാനാവാതെ പോയ ആ ഒരു കാര്യം,

നമുക്കിടയിൽ ഒരിക്കലുമില്ലാതിരുന്ന ആ ബന്ധം,

എനിക്കോർമ്മയുണ്ട് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ആ കാര്യങ്ങളെല്ലാം

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/jii27pcM374

https://youtu.be/lVGdXKZsOVM



Thursday, 18 March 2021

Jane kahan gaye

 Jane kahan gaye wo din, kahte the teri raah men

nazron ko hum bichhaayenge


Chahe kahi bhi tum raho, chahenge tum ko umrbhar

tum ko na bhul paayenge


Mere kadam jahan pade sajde kiye the yaar ne

Mujh ko rula rula diya jati hui bahar ne


Apani nazar men aaj kal din bhi andheri raat hai

Saya hi apne sath tha, saya hi apne sath hai


Is dil ke ashiyan men bas unke khayal rah gaye

Tod ke dil vo chal diye, hum phir akele rah gaye


'Mera Naam Joker'

Mukesh

Hasrat Jaipuri/ Shankar Jaikishan


ആ ദിനങ്ങൾ എവിടെപ്പോയ് മറഞ്ഞു, നിന്നെക്കാത്ത് വഴിയിൽ കണ്ണുനട്ടിരിക്കുമെന്ന് പറഞ്ഞിരുന്നല്ലോ

നീ എവിടെയായിരുന്നാലും ജീവനുള്ളിടത്തോളം നിന്നെ പ്രണയിക്കും, നിന്നെ മറക്കാനാവില്ല എന്നും


എൻ്റെ പാദം പതിയുന്നിടത്തെ പോലും ആദരിക്കുമായിരുന്നു എന്റെ പ്രിയ

വിട പറഞ്ഞുപോയ വസന്തം എന്നെ കരയിച്ചു


ഇന്നെൻ്റെ കണ്ണിൽ പകലും ഇരുണ്ട രാത്രിയാണല്ലോ

നിഴൽ മാത്രമായിരുന്നു എനിക്ക് കൂട്ട്, നിഴൽ മാത്രമാണിന്നും എൻ്റെ കൂടെ


ഈ ഹൃദയമാം കൂട്ടിൽ അവളുടെ ഓർമ്മകൾ മാത്രം ബാക്കിയായി

ഹൃദയം തകർത്ത് അവൾ പോയി, ഞാൻ വീണ്ടും തനിച്ചായി


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/Q9ULWBTokzw



Monday, 1 March 2021

Bade ache lagte hain

 Bade achche lagte hain

Kya?

Yeh dharti, yeh nadiya, yeh raina.....

Aur?

aur tum.....


Hum tum kitne paas hain

Kitne door hain chaand sitare

Sach poochho to man ko

Jhoote lagte hain yeh saare


Magar sachche lagte hain

Yeh dharti, yeh nadiya, yeh raina...

Aur?

aur tum


Tum in sabko chhod ke kaise kal subah jaaogi

Mere saath inhein bhi to tum yaad bohat aaogi

Tum in sabko chhod ke kaise kal subah jaaogi

Mere saath inhein bhi to tum yaad bohat aaogi


'Balika Badhu'

Amit Kumar

Anand Bakshi/ RD Burman


എത്ര മനോഹരമാണ്!

എന്ത്?

ഈ ഭൂമി, ഈ നദികൾ, ഈ രാവ്, പിന്നെ......

പിന്നെ?

പിന്നെ നീയും!


നാം രണ്ടും എത്രയടുത്താണ്,

ചന്ദ്രതാരങ്ങൾ അത്രക്കകലേയും

സത്യം പറഞ്ഞാൽ,

ഇവയെല്ലാം മിഥ്യയെന്ന് തോന്നിപ്പോകുന്നു

പക്ഷേ,

ഈ ഭൂമി, നദികൾ, ഈ രാവ്.... പിന്നെ നീയും യഥാർത്ഥം തന്നെ!


ഇവയെല്ലാം ഉപേക്ഷിച്ച് നാളെ രാവിലെ നീയെങ്ങനെ പോകും?

എന്നെപ്പോലെ ഇവയ്ക്കും നിന്നെ അത്രയ്ക്കോർമ്മ വരുമല്ലോ

പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/ags3vxqbk-s





Friday, 12 February 2021

Kab tak dil ki

 kab tak dil kī ḳhair manā.eñ kab tak rah dikhlāoge 

kab tak chain kī mohlat doge kab tak yaad na aaoge 


biitā diid ummīd kā mausam ḳhaak uḌtī hai āñkhoñ meñ 

kab bhejoge dard kā bādal kab barkhā barsāoge 


ahd-e-vafā yā tark-e-mohabbat jo chāho so aap karo 

apne bas kī baat hī kyā hai ham se kyā manvāoge 


kis ne vasl kā sūraj dekhā kis par hijr kī raat Dhalī 

gesuoñ vaale kaun the kyā the un ko kyā jatlāoge 


'faiz' diloñ ke bhaag meñ hai ghar bharnā bhī luT jaanā bhī 

tum is husn ke lutf-o-karam par kitne din itrāoge


Faiz Ahmed Faiz/ Mallika Pukhraj


ഈ ഹൃദയസൗഖ്യം ഇനിയെത്ര നാൾ, എത്രനാൾ വഴി നടത്തുമെന്നെ

എത്രകാലം സ്വസ്ഥമായിരിക്കാനാവും, എത്രകാലം നീ ഓർമ്മ വരാതിരിക്കും


കാണുമെന്ന പ്രതീക്ഷയുടെ ഋതു കടന്നു പോയി, കണ്ണിൽ പൊടി പടർന്നിരിക്കുകയാണിപ്പോൾ

എന്നാണ് വേദനയുടെ മേഘങ്ങളെ അയക്കുക, എന്നാണ് മഴയൊന്ന് പെയ്യുക


വിശ്വസ്തതയുടെ വാഗ്ദാനമോ പ്രണയത്യാഗമോ, താങ്കൾക്കിഷ്ടമുള്ളത് ചെയ്തോളൂ

എന്നെക്കൊണ്ടാവുന്നതെന്താണുള്ളത്, എന്നെക്കൊണ്ടെന്ത് ചെയ്യിക്കാനാണ് ഭാവം


സംഗമ സൂര്യനെ കണ്ടവരാരുണ്ട്, ആരിലാണ് വിരഹ രാവസ്തമിച്ചിട്ടുള്ളത്?

നീണ്ട മുടിയുള്ള അവൾ ആരായിരുന്നു, അവളോടിനിയെന്ത് പറയാനാണ്!

'ഫൈസ്' നേട്ടവും നഷ്ടവുമെല്ലാം  മനസ്സുകളിലല്ലോ

ഈ സൗന്ദര്യമാം അനുഗ്രഹത്തിൽ നീ എത്ര നാൾ അഹങ്കരിക്കും

പരിഭാഷ: സിബി. കെ, ഷാജി ആലുങ്ങൽ

https://youtu.be/c8p0r5Wfduc







un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...