Pyaar mujhse jo kiya tumne to kya paaogi
Mere haalaat ki aandhi men bikhar jaaogi
Ranj aur dard ki basti ka main baashinda hun
Ye to bas main hun ke is haal men bhi zinda hun
Khwaab kyun dekhun wo kal jis pe main sharminda hun
Main jo sharminda hua tum bhi to sharmaaogi
Kyun mere saath koi aur pareshaan rahe
Meri duniya hai jo weeraan to weeraan rahe
Zindagi ka ye safar tum pe to aasaan rahe
Hamasafar mujhko banaaogi to pachtaaogi
Ek main kya abhi aayenge diwaane kitne
Abhi gunjenge mohabbat ke taraane kitne
Zindagi tumko sunaaegi fasaane kitne
Kyun samajhti ho mujhe bhul nahin paaogi
Javed Akhtar / Jagjit Singh
എന്നെ സ്നേഹിച്ചിട്ട് നിനക്കെന്ത് കിട്ടാനാണ്?
എന്റെ ദുരവസ്ഥയുടെ കൊടുങ്കാറ്റിൽ നീ ചിതറിപ്പോയേക്കും
ദു:ഖത്തിന്റെയും വേദനയുടേയും നാട്ടിലെ താമസക്കാരനാണ് ഞാൻ
ഞാനായതുകൊണ്ടാണ് ഈയവസ്ഥയിലും ജീവിച്ചിരിക്കുന്നത്
നാളെ അതിന്റെ പേരിൽ ലജ്ജിക്കാനായി ഞാൻ ഇന്ന് സ്വപ്നം കാണുന്നതെന്തിന്!
ഞാൻ ലജ്ജിക്കുന്നുവെങ്കിൽ നീയും ലജ്ജിതയാവുമല്ലോ
എന്തിനെന്റെ കൂടെ വേറൊരാൾ കൂടി വിഷമിക്കണം
ശൂന്യമായ എന്റെ ലോകം ശൂന്യമായിത്തന്നെയിരിക്കട്ടെ
ഈ ജീവിതയാത്ര നിനക്ക് എളുപ്പമായിരിക്കട്ടെ
എന്നെ സഹയാത്രികനാക്കിയാൽ നീ പശ്ചാത്തപിക്കേണ്ടി വരും
എന്നെ വിട്ടേക്കൂ, എത്രയോ കാമുകർ ഇനിയും വരാനുണ്ടല്ലോ
എത്രയോ പ്രണയഗാനങ്ങൾ ഇനിയും മുഴങ്ങുമല്ലോ
ജീവിതം എത്രയോ കഥകൾ നിന്നെ കേൾപ്പിക്കുമല്ലോ
എന്നെ മറക്കാനാവില്ലെന്ന് വിചാരിക്കുന്നതെന്താണ്?
വിവ: ഷാജി ആലുങ്ങൽ
എന്റെ വറുതികളിൽ നീ വേണ്ട
ReplyDeleteനീയൊരു രാജകുമാരിയാണ് 😊
അത് ഗംഭീരം!
Delete