Wednesday, 15 April 2020

Kabhi kaha na kisi se tere fasane ko

kabhī kahā na kisī se tere fasāne ko
na jaane kaise ḳhabar ho ga.ī zamāne ko

duā bahār kī māñgī to itne phuul khile
kahīñ jagah na rahī mere āshiyāne ko

mirī lahad pe patañgoñ kā ḳhuun hotā hai
huzūr sham.a na laayā kareñ jalāne ko

sunā hai ġhair kī mahfil meñ tum na jāoge
kaho to aaj sajā luuñ ġharīb-ḳhāne ko

dabā ke qabr meñ sab chal diye duā na salām
zarā sī der meñ kyā ho gayā zamāne ko

ab aage is meñ tumhārā bhī naam aa.egā
jo hukm ho to yahīñ chhoḌ duuñ fasāne ko

'qamar' zarā bhī nahīñ tum ko ḳhauf-e-rusvā.ī
chale ho chāñdnī shab meñ unheñ bulāne ko

Qamar Jalalvi/ Asha Bhosle

നിന്റെ കഥ ഒരിക്കലും ഞാനാരോടും പറഞ്ഞിട്ടില്ല,
ലോകമതെങ്ങനെ അറിഞ്ഞു എന്നറിഞ്ഞുകൂടാ!

വസന്തത്തിനായി പ്രാർത്ഥിച്ചപ്പോൾ അത്രയും പൂക്കൾ വിരിഞ്ഞു;
എന്റെ കൂടിനൊരു സ്ഥലമില്ലാതായി

എന്റെ കബറിൽ ശലഭങ്ങളാണ് വധിക്കപ്പെടുന്നത്,
ദഹിപ്പിക്കാൻ വിളക്കുമായി വരരുതേ!

അപരിചിതരുടെ സദസ്സിൽ നീ പോകാറില്ലെന്നാണല്ലോ കേട്ടിരിക്കുന്നത്,
വേണമെങ്കിൽ ഈ ദരിദ്രന്റെ ഭവനം (നിനക്കായ്) അലങ്കരിക്കാം!

കബറിൽ തള്ളിയിട്ട് എല്ലാവരും പോയി - പ്രാർത്ഥനയില്ല, അഭിവാദനങ്ങളും,
കുറച്ച് നേരം കൊണ്ട് ലോകത്തിനെന്താണ് പറ്റിയത്

ഇനിയും പറയാൻ നിന്നാൽ ഇതിൽ (ഈ കഥയിൽ) നിന്റെ പേരും വരും,
താങ്കളനുവദിച്ചാൽ കഥ ഇവിടെ വെച്ച് നിർത്താം!

'ഖമർ' അപമാനഭയം ഒട്ടുമില്ലല്ലോ നിനക്ക്,
നിലാവുള്ള ഈ രാത്രിയിൽ അവളെ/ അവനെ വിളിക്കാൻ പോയിരിക്കുന്നല്ലോ!

വിവ: ഷാജി ആലുങ്ങൽ

https://youtu.be/Sw6vK7rI4fs

No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...