Wednesday, 15 April 2020

Khoobsurat hai woh itna

ഇർഫാൻ ഖാൻ അഭിനയിച്ച രോഗ് എന്ന സിനിമയിലെ പാട്ടാണ് (പടം കണ്ടിട്ടില്ല). ഉദിത് നാരായൺ പാടിയതാണ് പടത്തിലുള്ളതെന്ന് തോന്നുന്നു. പക്ഷേ എനിക്കിഷ്ടപ്പെട്ടത് പാട്ടിന്റെ സംഗീത സംവിധായകൻ MM Kreem പാടിയ ഈ വെർഷനാണ്. നമ്മടെ മരകതമണി (കീരവാണി) യേയ്!
      മിക്കവർക്കും കേട്ടാൽ മനസ്സിലാവുന്നുണ്ടാവും, എന്നാലും ചെറുതായിട്ടൊരു വിവർത്തനം, എന്റെ വക!
     
Khoobsurat hai woh itna
saha nahi jaata
Kaise hum khud ko rok le
raha nahi jaata
Chaand me daag hai
yeh jaante hai hum lekin
Raat bhar dekhe bina usko
raha nahi jaata

Jo mera ho nahi paayega
is jahaa me kahin
Ruh ban kar miloonga usko
aasma me kahin
Pyaar dharti par farishto se
kiya nahi jaata

Un nigaho me mohabbat nahi
to kaho aur kya hai
Par woh mujh se yeh keh raha
woh kisi aur ka hai
Zara sa jhooth bhi dhang se
kaha nahi jaata

Aankh me kaid kiye baitha
main ek haseen lamha
Jab mai is neend se
jagoonga to dil toote ga
Woh mujhe khwab koi kyun
dikha nahi jaata

Neelesh Misra/ M M Kreem

എത്ര സുന്ദരിയാണവൾ, സഹിക്കാനാവാത്തത്രയും!
സ്വയം നിയന്ത്രിക്കുന്നതെങ്ങനെ, സാധിക്കുന്നില്ല!
ചന്ദ്രനിൽ കളങ്കമുണ്ടെന്നെനിക്കറിയാം,
പക്ഷേ രാത്രി മുഴുവൻ അതിനെ നോക്കാതിരിക്കാനും കഴിയില്ല!

ഈ ലോകത്ത് എന്റേതാവാൻ കഴിയാത്ത അവളെ
ആത്മാവായി ആകാശത്തെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടും ഞാൻ
മാലാഖമാരെ ഭൂമിയിൽ വെച്ച് സ്നേഹിക്കാൻ കഴിയില്ലല്ലോ!

ആ കണ്ണുകളിൽ പ്രേമമല്ലെങ്കിൽ പിന്നെ വേറെന്താണെന്ന് പറയൂ
പക്ഷേ അവൾ പറയുന്നു അവൾ മറ്റൊരാളുടേതാണെന്ന്....
മര്യാദക്ക് ഒരു കള്ളം പോലും പറയാനറിഞ്ഞുകൂടാ!

കണ്ണിൽ ഒരു മനോഹര നിമിഷത്തെ തടവിലാക്കിയിരിക്കുന്നു ഞാൻ
ഈ ഉറക്കിൽ നിന്നുണർന്നാൽ എന്റെ ഹൃദയം തകരുകയും ചെയ്യും
അവളെന്നെ ഒരു സ്വപ്നം പോലും കാണിക്കാത്തതെന്താണ്?

വിവ: ഷാജി ആലുങ്ങൽ



No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...