തൻഹാ ന അപ്നെ ആപ് കോ......
ചന്ദൻദാസിന്റെ ഗസലുകളിൽ എനിക്കേറ്റവും പ്രിയങ്കരമായ ഒന്നാണ് ഇത്. ഈ ഗസൽ ആദ്യമായി കേട്ടത് ഒരിക്കലും മറക്കാനാവില്ല. 2004 മേയിലായിരുന്നു അത്, ഹിമാലയത്തിൽ വെച്ച്! ഡോ. ഷബീറും മറ്റു ചില കൂട്ടുകാരുമായി (Brijith, Haneefa) യൂത്ത് ഹോസ്റ്റൽ നടത്തുന്ന സർപാസ് (ഹിമാചൽ) ട്രക്കിംഗിൽ പങ്കെടുക്കുകയായിരുന്നു ഞങ്ങൾ. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമായി എഴുപത് പേരോളം വേറെയുമുണ്ട് കൂടെ. രണ്ടു ദിവസം ബേസ്കാംപിൽ താമസിക്കുകയും, കാലാവസ്ഥയും ഉയർന്ന പ്രദേശത്തെ നടത്തവും പരിചയിക്കാൻ കുറച്ചു ദൂരം നടന്ന് പരിശീലിക്കുകയും ചെയ്തു. മൂന്നാം ദിവസമാണ് യാത്ര തുടങ്ങിയത്. ആദ്യദിവസത്തെ നടത്തം കഴിഞ്ഞ്, രാത്രിവിശ്രമത്തിനായി കാംപിലെത്തി. ആ ട്രക്കിംഗ് റൂട്ടിലെ ജനവാസമുള്ള അവസാന ഗ്രാമമാണത്. എല്ലാവരും കാംപ് ഫയറിനു ചുറ്റുമിരിക്കുമ്പോൾ അന്നാട്ടുകാരിയായ ഒരു ഗായിക വളരെ മനോഹരമായി ഈ ഗസൽ പാടി. പാട്ടിനെപ്പറ്റി ചോദിച്ചപ്പോൾ അതിന്റെ വരികൾ എഴുതിത്തരിക കൂടി ചെയ്തു അവർ! (ഷബീറിന്റെ കൈയിൽ ഇപ്പോഴും ഉണ്ടാകണം ആ കടലാസ്). രാത്രി, ഉയരം, തണുപ്പ്, നെരിപ്പോടിന്റെ സുഖദമായ ചൂടും വെളിച്ചവും...... മുന്നിൽ വെറുമൊരു പാറക്കല്ലിലിരുന്ന്, കാര്യമായ അകമ്പടി സംഗീതമൊന്നുമില്ലാതെ ലളിതമധുരമായി ഗസൽ ആലപിച്ചു ആ ഗായിക.
Woh ghadi do ghadi jahan baithe
woh zameen mehke woh shajar mehke
(കുറച്ചു നേരം അവളിരുന്ന ആ ഇടം,
ആ മണ്ണും ആ മരവും സുഗന്ധപൂരിതമായി) എന്ന് നവാസ് ദിയോബന്ദി പാടിയതു പോലെ, ആ സ്ഥലം തന്നെ വേറൊരു തലത്തിലേക്കുയർന്നതായി തോന്നി! അന്നത്തെ യാത്രയെ അവിസ്മരണീയമാക്കിയത് ഈ ഗാനം കൂടിയാണ്. ഇപ്പോഴും ആ ഗസൽ കേൾക്കുമ്പോൾ അന്നത്തെ മഞ്ഞും തണുപ്പും എന്നെ പൊതിയുന്നതായി അനുഭവപ്പെടും....
Tanha na apna aapko
ab paaiye janaab
Meri ghazal ko saath liye
jaaiye janaab
Nagmo ki baarishon
mein kahin bheegane chale
Mausam ki aarzoo ko
na thukraiye janaab
Rishton ko bhul jaana to
aasaan hain magar
Pehale khud apne aapko
samjhaiye janaab
Aisa na ho thame huye
aansu chhalak pade
Rukhsat ke waqt mujh
ko na samjhaiye janaab
Main saaz hoon ye
yaad rahe iss liye kabhi
Mere hi sher mujhko
suna jaaiye janaab
Saaz Jabalpuri/ Chandan Das
ഇനിയും ഒറ്റക്കായിപ്പോകരുത്,
എന്റെ ഗസൽ കൂടെ കൊണ്ടുപോകൂ
പാട്ടുകളുടെ മഴയിൽ നനയാൻ ഒരിക്കൽ പോയാലോ
മഴക്കാലത്തിന്റെ ആഗ്രഹത്തെ തള്ളിക്കളയാതിരിക്കൂ
ബന്ധങ്ങളെ മറന്നുകളയുക എളുപ്പമാണ്,
ആദ്യം അവനവനെത്തന്നെ ബോധ്യപ്പെടുത്തൂ
അടക്കിനിർത്തിയ കണ്ണുനീർ തുളുമ്പാതിരിക്കട്ടെ
പിരിയുന്ന നേരത്ത് എന്നെ ആശ്വസിപ്പിക്കാതിരിക്കൂ
ഞാൻ 'സാസ്' ആണെന്നോർമ്മിക്കുവാനായി,
ഇടക്ക് എന്റെ വരികൾ തന്നെ എന്നെ കേൾപ്പിച്ചാലും
വിവ: ഷാജി ആലുങ്ങൽ
https://youtu.be/9rTrlEkn_Ko
Thank you ji.....
ReplyDeleteThis is one of my favorite by Chandan Dass ji....
Tears
ReplyDeleteYhankyou
ReplyDelete