Friday, 17 April 2020

Juz tere koi

Poochne aate ho har roz aseeron ke mizaaj,
kyon nahin kehte ke jao tumhen aazad kiya

Wo unhen yaad karen jisne bhulaaya ho kabhi
hum ne unko na bhulaaya na kabhi yaad kiya

juz tire koī bhī din raat na jaane mere
tū kahāñ hai magar ai dost purāne mere

tū bhī ḳhushbū hai magar merā tajassus bekār
barg-e-āvāra kī mānind Thikāne mere

sham.a kī lau thī ki vo tū thā magar hijr kī raat
der tak rotā rahā koī sirhāne mere

ḳhalq kī be-ḳhabarī hai ki mirī rusvā.ī
log mujh ko hī sunāte haiñ fasāne mere

luT ke bhī ḳhush huuñ ki ashkoñ se bharā hai dāman
dekh ġhārat-gar-e-dil ye bhī ḳhazāne mere

aaj ik aur baras biit gayā us ke baġhair
jis ke hote hue hote the zamāne mere

kaash tū bhī merī āvāz kahīñ suntā ho
phir pukārā hai tujhe dil kī sadā ne mere

kaash tū bhī kabhī aa jaa.e masīhā.ī ko
log aate haiñ bahut dil ko dukhāne mere

kaash auroñ kī tarah maiñ bhī kabhī kah saktā
baat sun lī hai mirī aaj ḳhudā ne mere

tū hai kis haal meñ ai zūd-farāmosh mire
mujh ko to chhīn liyā ahd-e-vafā ne mere

chārāgar yuuñ to bahut haiñ magar ai jān-e-'farāz'
juz tire aur koī zakhm na jaane meri

Ahmed Faraz/ Ghulam Ali


ദിനവും വരുന്നല്ലോ തടവുകാരുടെ സുഖവിവരമന്വേഷിക്കാൻ,
(പകരം) 'നിങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു' എന്ന് പറയാത്തതെന്ത്?

എന്നെങ്കിലും മറന്നിട്ടുള്ളവരെയല്ലേ ഓർമ്മിക്കേണ്ടതുള്ളൂ
ഞാനാണെങ്കിൽ അവളെ ഒരിക്കലും മറന്നിട്ടില്ല, ഓർത്തിട്ടുമില്ല!

നീയല്ലാതാർക്കും എന്റെ രാപ്പകലുകൾ അറിയില്ലല്ലോ
പക്ഷേ, എന്റെ പഴയ സുഹൃത്തേ, നീയെവിടെയാണ്

നീ സുഗന്ധമാണ്, എന്നിട്ടും എന്റെ തിരച്ചിൽ വ്യർത്ഥമായി
എന്റെ ലക്ഷ്യസ്ഥാനമാകട്ടെ കാറ്റത്തലയുന്ന ഇല പോലെയും

ദീപനാളമോ അതോ നീയോ, വേർപാടിന്റെ രാത്രിയിൽ
ആരോ എൻ്റെ തോളിൽ ചാഞ്ഞ് ഏറെനേരം കരഞ്ഞിരുന്നു

ലോകരുടെ അറിവില്ലായ്മയാണോ എന്നെക്കുറിച്ചുള്ള അപവാദങ്ങളോ,
ജനം എന്നെക്കുറിച്ചുള്ള കഥകൾ എന്നെത്തന്നെ കേൾപ്പിക്കുന്നുവല്ലോ

കൊള്ളയടിക്കപ്പെട്ടിട്ടും സന്തുഷ്ടനാണ് മടിശ്ശീല  നിറയെ കണ്ണീർ മാത്രമായിരുന്നല്ലോ
ഹൃദയം നശിപ്പിക്കുന്നവളേ കാണൂ എന്റെ ഈ ഖജനാവും

ഇന്ന് അവളില്ലാതെ ഒരാണ്ട് കൂടി കടന്നുപോയിരിക്കുന്നു
അവളുള്ളപ്പോൾ കാലം തന്നെ എൻ്റേതായിരുന്നുവല്ലോ

നീയും എന്റെ ശബ്ദം എങ്ങാനും കേൾക്കുന്നുവെങ്കിൽ
എന്റെ ഹൃദയത്തിന്റെ നാദം നിന്നെ വിളിച്ചതാവുമത്


നീയും ഒരിക്കൽ (ക്രിസ്തുസമാനമായ) കരുണയോടെ വന്നെങ്കിൽ!
ഏറെ ആളുകളും വരുന്നത് എന്റെ ഹൃദയത്തെ ദു:ഖിപ്പിക്കുവാനാണല്ലോ

മറ്റുള്ളവരെപ്പോലെ എനിക്കും ഒരിക്കൽ പറയാൻ കഴിഞ്ഞെങ്കിൽ,
ഇന്നെന്റെ പ്രാർത്ഥനയും ദൈവം കേട്ടിരിക്കുന്നുവെന്ന്

നിന്റെ അവസ്ഥയെന്താണ്, എന്നെ 'വേഗം മറന്നവളേ'
എന്നെയാണെങ്കിൽ എന്റെ 'വാക്കിലെ സ്ഥിരത' നശിപ്പിച്ചിരിക്കുന്നു!

ചികിത്സകർ അനവധി വേറെയുമുണ്ട്, ഫരാസിന്റെ പ്രിയപ്പെട്ടവളേ
പക്ഷേ, നിന്നോളം എന്റെ മുറിവുകൾ വേറാർക്കുമറിയില്ലല്ലോ

[juz tire koi bhi haalat na jaane mere എന്നാണ് ഗുലാം അലി പാടുന്നത്. നിന്നോളം എന്റെ അവസ്ഥ വേറാർക്കുമറിയില്ലല്ലോ എന്ന്]

വിവർത്തനം: ഷാജി ആലുങ്ങൽ

https://youtu.be/eqmVFii2gR4

No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...