Friday, 17 April 2020

Dareecha be sada

darīcha be-sadā koī nahīñ hai
agarche boltā koī nahīñ hai

maiñ aise jamghaTe meñ kho gayā huuñ
jahāñ mere sivā koī nahīñ hai

rukūñ to manzileñ hī manzileñ haiñ
chalūñ to rāsta koī nahīñ hai

khulī haiñ khiḌkiyāñ har ghar kī lekin
galī meñ jhāñktā koī nahīñ hai

kisī se āshnā aisā huā huuñ
mujhe pahchāntā koī nahīñ hai

Sabir Zafar/ Ghulam Ali

ഒച്ചയനക്കമില്ലാത്ത ജാലകങ്ങളേയില്ല
എന്നാൽ ആരും സംസാരിക്കുന്നില്ല താനും

ഒരാൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെട്ടിരിക്കയാണ് ഞാൻ
അതിൽ ഞാനല്ലാതെ ആരുമില്ല താനും!

ഒരിട തങ്ങാമെന്നു വെച്ചാൽ ലക്ഷ്യങ്ങളനവധിയാണ്
പോകാമെന്ന് വെച്ചാലോ വഴികളൊന്നുമില്ല താനും!

വീടുകളുടെ ജനാലകളെല്ലാം തുറന്നിരിക്കയാണ്, പക്ഷേ
തെരുവിലേക്ക് ആരും നോക്കുന്നില്ല താനും!

ഒരാളോട് അത്രമേൽ സൗഹൃദത്തിലാണ്
എന്നെ തിരിച്ചറിയുന്ന ആരുമില്ല താനും

വിവർത്തനം: ഡോ. ഷാജി ആലുങ്ങൽ

https://youtu.be/LNBkrE9Z30o

No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...