Thursday, 16 April 2020

Ek parvaz

Marasim 3

ek parvāz dikhā.ī dī hai
terī āvāz sunā.ī dī hai

sirf ik safha palaT kar us ne
saarī bātoñ kī safā.ī dī hai

phir vahīñ lauT ke jaanā hogā
yaar ne kaisī rihā.ī dī hai

jis kī āñkhoñ meñ kaTī thiiñ sadiyāñ
us ne sadiyoñ kī judā.ī dī hai

zindagī par bhī koī zor nahīñ
dil ne har chiiz parā.ī dī hai

aag meñ kyā kyā jalā hai shab bhar
kitnī ḳhush-rañg dikhā.ī dī hai

Gulzar/ Jagjith Singh

എന്തോ പറന്നുയരുന്നതായി കാണുന്നുവല്ലോ
നിന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു

ഒറ്റ പേജ് മറിച്ചു കൊണ്ടവൾ
എല്ലാ കാര്യങ്ങളും മായ്ച്ചുകളഞ്ഞല്ലോ

വീണ്ടും അവിടേക്ക് തന്നെ മടങ്ങിപ്പോകേണ്ടിവരും
പ്രിയപ്പെട്ടവൾ എന്ത് സ്വാതന്ത്ര്യം തന്നുവെന്നാണ്

യുഗങ്ങൾ കഴിച്ചുകൂട്ടിയത് അവളുടെ കണ്ണുകളിലാണ്
യുഗങ്ങളോളം വിരഹം തന്നതും അവൾ തന്നെ

ജീവിതത്തിനു മേൽ നിർബന്ധങ്ങളൊന്നുമില്ല
ഹൃദയം തന്ന ഓരോന്നും മറ്റുള്ളവരുടേതായിരുന്നു

രാവ് മുഴുവൻ തീയിൽ എന്തെല്ലാം എരിഞ്ഞുതീർന്നു കാണും,
എത്ര വർണ്ണാഭമായ കാഴ്ചയായിരുന്നു!

വിവ: ഷാജി ആലുങ്ങൽ

https://youtu.be/CdNlEc3cp0I

No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...