Friday, 17 April 2020

Tere aane ka dhoka

tire aane kā dhokā sā rahā hai
diyā sā raat bhar jaltā rahā hai

ajab hai raat se āñkhoñ kā aalam
ye dariyā raat bhar chaḌhtā rahā hai

sunā hai raat bhar barsā hai bādal
magar vo shahr jo pyāsā rahā hai

vo koī dost thā achchhe dinoñ kā
jo pichhlī raat se yaad aa rahā hai

kise DhūñDoge in galiyoñ meñ 'nāsir'
chalo ab ghar chaleñ din jā rahā hai

Nasir Kazmi/ Abida Parveen, Ghulam Ali

നീ വരുമെന്ന് പറഞ്ഞ് കബളിപ്പിച്ചു കൊണ്ടിരിക്കുന്നു
ദീപമെന്നതു പോലെ, രാത്രി മുഴുവൻ എരിഞ്ഞുകൊണ്ടിരിക്കുന്നു

(ഇന്നലെ) രാവു മുതൽ കണ്ണുകളുടെ അവസ്ഥ അദ്ഭുതം തന്നെ
ഈ പുഴ രാവ് മുഴുവൻ ഉയർന്നു കൊണ്ടേയിരിക്കുന്നു

കേട്ടുവല്ലോ മഴയായിരുന്നു രാവാകെയെന്ന്
എന്നിട്ടും നഗരം ദാഹിച്ചു തന്നെയിരിക്കുന്നു

(എന്റെ) നല്ലനാളുകളിലെ ഏതോ സുഹൃത്ത്
ഇന്നലെ രാത്രി തൊട്ട് ഓർമ്മ വന്നുകൊണ്ടിരിക്കുന്നു

ഈ തെരുവുകളിൽ ആരെ തിരയാനാണ് 'നാസിർ'
ഇനി വീട്ടിലേക്ക് പോകാം, പകലസ്തമിക്കുകയാണല്ലോ

വിവ: ഷാജി ആലുങ്ങൽ

No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...