Umrao jaan എന്ന സിനിമയിലെ ഒരു ഗസലാണ്. ഷഹർയാറിൻ്റെ മനോഹരമായ വരികൾ ഖയ്യാമിൻ്റെ സംഗീതത്തിൽ വേറൊരു തലത്തിലെത്തുന്നു. തലത് അസീസിൻ്റെ മധുരമായ ആലാപനവും! ദസ്തക് എന്ന വാക്ക് പാടുന്നത് ശ്രദ്ധിച്ച് നോക്കൂ. ശരിക്കും വാതിലിൽ മുട്ടുന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്, ആലാപനത്താൽ!
zindagi jab bhi teri bazm mein laati hai humein
ye zamin chand se behatar nazar aati hai humein
surkh phulon se mahak uthti hain dil ki rahen
din dhale yun teri aawaz bulaati hai humein
yaad teri kabhi dastak kabhi sargoshi se
raat ke pichhale prahar roz jagaati hai humein
har mulaqat ka anjaam judai kyun hai
ab to har vaqt yahi baat satati hai humein
'Umrao Jaan'
Talat Aziz
Shahryaar/ Khayyam
ജീവിതം നിൻ്റെയടുക്കൽ എന്നെ കൊണ്ടുവന്നപ്പോഴെല്ലാം
ഈ ഭൂമി ചന്ദ്രനെക്കാൾ മനോഹരമെന്നെനിക്ക് തോന്നി
ചുവന്ന പൂക്കളാൽ സുഗന്ധപൂരിതമാകുന്നു ഹൃദയ വഴിത്താരകൾ
പകലസ്തമിക്കവേ നിൻ്റെ ശബ്ദമെന്നെ വിളിക്കുന്നു
നിൻ്റെ ഓർമ്മകൾ, ചിലപ്പോൾ വാതിലിൽ മുട്ടിയും ചിലപ്പോൾ മന്ത്രിച്ചും,
yeh jab na guzrā thā
tab kahāñ thā
kahīñ to hogā
guzar gayā hai
to ab kahāñ hai
kahīñ to hogā
kahāñ se aayā kidhar gayā hai
yeh kab se kab tak kā silsila hai
yeh vaqt kyā hai
yeh vāqiye
hādse
tasādum
har ek ġham
aur har ik masarrat
har ik aziyyat
har ek lazzat
har ik tabassum
har ek aañsū
har ek naġhma
har ek ḳhushbū
vo zaḳhm kā dard ho
ki vo lams kā ho jaadū
ḳhud apnī āvāz ho ki māhaul kī sadā.eñ
yeh zehn meñ bantī aur bigaḌtī huī fazā.eñ
vo fikr meñ aa.e zalzale hoñ ki dil kī halchal
tamām ehsās
saare jazbe
yeh jaise patte haiñ
bahte paanī kī sat.h par
jaise tairte haiñ
abhī yahāñ haiñ
abhī vahāñ haiñ
aur ab haiñ ojhal
dikhā.ī detā nahīñ hai lekin
yeh kuchh to hai
jo ki bah rahā hai
yeh kaisā dariyā hai
kin pahāḌoñ se aa rahā hai
yeh kis samundar ko jā rahā hai
yeh vaqt kyā hai
kabhī kabhī maiñ yeh sochtā huuñ
ki chaltī gaaḌī se peḌ dekho
to aisā lagtā hai
dūsrī samt jā rahe haiñ
magar haqīqat meñ
peḌ apnī jagah khaḌe haiñ
to kyā yeh mumkin hai
saarī sadiyāñ
qatār-andar-qatār apnī jagah khaḌī hoñ
yeh vaqt sākit ho
aur ham hī guzar rahe hoñ
is ek lamhe meñ
saare lamhe
tamām sadiyāñ chhupī huī hoñ
na koī ā.inda
na guzishta
jo ho chukā hai
woh ho rahā hai
jo hone vaalā hai
ho rahā hai
maiñ sochtā huuñ
ki kyā ye mumkin hai
sach yeh ho
ki safar meñ ham haiñ
guzarte ham haiñ
jise samajhte haiñ ham
guzartā hai
vo thamā hai
guzartā hai yā thamā huā hai
ikaa.ī hai yā baTā huā hai
hai munjamid
yā pighal rahā hai
kise ḳhabar hai
kise patā hai
yeh vaqt kyā hai
yeh kā.enāt-e-azīm
lagtā hai
apnī azmat se
aaj bhī mutma.in nahīñ hai
ki lamha lamha
vasī.a-tar aur vasī.a-tar hotī jā rahī hai
yeh apnī bāñheñ pasārtī hai
yeh kahkashāoñ kī uñgliyoñ se
naye ḳhalāoñ ko chhū rahī hai
agar yeh sach hai
to har tasavvur kī had se bāhar
magar kahīñ par
yaqīnan aisā koī ḳhalā hai
ki jis ko
in kahkashāoñ kī uñgliyoñ ne
ab tak chhuā nahīñ hai
ḳhalā
jahāñ kuchh huā nahīñ hai
ḳhalā
ki jis ne kisī se bhī ''kun'' sunā nahīñ hai
jahāñ abhī tak ḳhudā nahīñ hai
vahāñ
koī vaqt bhī na hogā
yeh kā.enāt-e-azīm
ik din
chhuegī
is an-chhue ḳhalā ko
aur apne saare vajūd se
jab pukāregī
''kun''
to vaqt ko bhī janam milegā
agar janam hai to maut bhī hai
maiñ sochtā huuñ
ye sach nahīñ hai
ki vaqt kī koī ibtidā hai na intihā hai
ye Dor lambī bahut hai
lekin
kahīñ to is Dor kā sirā hai
abhī yeh insāñ ulajh rahā hai
ki vaqt ke is qafas meñ
paidā huā
yahīñ vo palā-baḌhā hai
magar use ilm ho gayā hai
ki vaqt ke is qafas se bāhar bhī ik fazā hai
to sochtā hai
vo pūchhtā hai
yeh vaqt kyā hai
JAVED AKHTAR
കാലം എന്നാലെന്താണ്?
നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്ന ഇത് ശരിക്കും എന്താണ്?
കടന്നു പോകുന്നതിന് മുമ്പ്
ഇതെവിടെയായിരുന്നു?
എവിടെയെങ്കിലും ഉണ്ടായിരുന്നിരിക്കണമല്ലോ
കടന്നു പോയെങ്കിൽ
ഇപ്പോഴതെവിടെയാണ്?
എവിടെയെങ്കിലും ഉണ്ടാവണമല്ലോ
എവിടെ നിന്ന് വന്നു, എവിടേക്ക് പോയി?
എപ്പോൾ തൊട്ട് എപ്പോൾ വരെയാണ് ഈ സംഗതി?
കാലം എന്നാലെന്താണ്?
ഈ സംഭവങ്ങൾ
ദുരന്തങ്ങൾ
കലഹങ്ങൾ
ഓരോ ദു:ഖവും
ഓരോ സന്തോഷവും
ഓരോ പ്രയാസവും
ഓരോ രുചിയും
ഓരോ ചിരിയും
ഓരോ അശ്രുകണവും
ഓരോ പാട്ടും
ഓരോ സുഗന്ധവും
അത് മുറിവിൻ്റെ വേദനയാവട്ടെ
അല്ലെങ്കിൽ സ്പർശനത്തിൻ്റെ മായാജാലം
സ്വന്തം ശബ്ദമോ അതോ സാഹചര്യത്തിൻ്റെ വിളിയോ ആവട്ടെ
മനസ്സിൽത്തന്നെ ഉണ്ടാവുകയും തകരുകയും ചെയ്യുന്ന ഈ ഭാവങ്ങൾ
മനസ്സിനെ മഥിച്ച ഭൂകമ്പങ്ങളാണോ അതോ ഹൃദയവിക്ഷോഭങ്ങളോ
എത്രയെത്ര അനുഭവങ്ങൾ
എത്ര വികാരങ്ങൾ
ഇലകളെപ്പോലെയാണിവ
ഒഴുകുന്ന വെള്ളത്തിന്റെ നിരപ്പിൽ
നീന്തുന്നതു പോലെ
ചിലപ്പോൾ ഇവിടെ
ചിലപ്പോൾ അവിടെ
ഇതാ ഇപ്പോൾ അപ്രത്യക്ഷവുമായി
കാണപ്പെടുന്നില്ലെങ്കിലും
എന്തോ ഒന്നുണ്ട്,
ഒഴുകുന്നുണ്ടല്ലോ
ഇതെങ്ങനെയുള്ള പുഴയാണ്?
ഏത് പർവ്വതത്തിൽ നിന്ന് പുറപ്പെട്ടതാണ്?
ഏത് സമുദ്രത്തിലേക്കാണ് പോകുന്നത്?
കാലം എന്നാലെന്താണ്?
ഇടക്ക് ഞാനാലോചിക്കാറുണ്ട്,
ഓടുന്ന വണ്ടിയിൽ നിന്ന് മരത്തെ നോക്കിയാൽത്തോന്നും,
അത് എതിർ ദിശയിലേക്കാണ് പോകുന്നതെന്ന്
പക്ഷേ സത്യത്തിൽ
മരം സ്വന്തം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്
അങ്ങനെയാണെങ്കിൽ
ഈ നൂറ്റാണ്ടുകൾ
നിരനിരയായി സ്വന്തം സ്ഥാനത്ത് നിൽക്കുകയാണെന്ന് വരുമോ!
സമയം നിശ്ചലമാണ്,
ചലിക്കുന്നത് നാം മാത്രമാണെന്നും!
ഈ ഒരു നിമിഷത്തിൽ
എല്ലാ നിമിഷങ്ങളും
മുഴുവൻ നൂറ്റാണ്ടുകളും ഒളിച്ചിരിക്കുകയാവുമോ
ഭൂതകാലമില്ല
ഭാവിയില്ല
നടന്നുകഴിഞ്ഞത്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്!
നടക്കാനിരിക്കുന്നത്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്!
ഞാനാലോചിക്കുകയാണ്,
ഇനി ഇങ്ങനെയാവുമോ:
സത്യത്തിൽ
നമ്മളാണ് യാത്ര ചെയ്യുന്നത്
നമ്മളാണ് കടന്നുപോകുന്നത്
കടന്നുപോകുന്നുവെന്ന് നാം വിചാരിക്കുന്നവ
അവിടെത്തന്നെ നിൽക്കുകയാണ്
കടന്നുപോകുകയാണോ അതോ അവിടെത്തന്നെ നിൽക്കുകയോ
ഒരുമിച്ചാണോ അതോ വേർപിരിഞ്ഞോ
ഉറച്ചതാണോ അതോ ഉരുകിയതോ
ആർക്കറിയാം
ഈ കാലമെന്നാലെന്താണ്?
ഈ മഹാപ്രപഞ്ചം ഇന്നും
തൻ്റെ വലിപ്പത്തിൽ
തൃപ്തനല്ലെന്ന് തോന്നുന്നു
നിമിഷം പ്രതി വിസ്തൃതമായിക്കൊണ്ടിരിക്കുകയാണല്ലോ
ഇത് സ്വന്തം കരങ്ങൾ വിടർത്തി,
ആകാശഗംഗയാം വിരലുകളാൽ
പുതിയ ഇടങ്ങളെ തൊടുന്നു
ഇത് സത്യമാണെങ്കിൽ,
എല്ലാ ഭാവനകൾക്കുമപ്പുറമെങ്കിലും,
എവിടെയെങ്കിലും ഉറപ്പായും അങ്ങനെയൊരിടമുണ്ടാകും,
പ്രപഞ്ചത്തിൻ്റെ വിരലുകൾ തൊടാത്തതായി
ഒന്നും തന്നെ സംഭവിക്കാത്ത ഒരിടം
ആരിൽ നിന്നും 'ഉണ്ടാവുക' എന്ന് കേൾക്കാത്ത ഒരിടം
ഇതുവരെ ഈശ്വരൻ ഇല്ലാത്ത ഒരിടം
അവിടെ കാലമെന്നതും ഉണ്ടാവില്ല
ഈ മഹാപ്രപഞ്ചം ഒരിക്കൽ
ആരും തൊടാത്ത അവിടവും തൊടും
എന്നിട്ട് സ്വന്തം സ്വത്വം മുഴുവനുമെടുത്ത്
'ഉണ്ടാവുക' എന്ന് പറയുമ്പോൾ
അവിടെ കാലവും ജനിക്കും
ജനനമുള്ളിടത്ത് മരണവുമുണ്ട്
ഞാൻ വിചാരിക്കുന്നു,
കാലത്തിന് ആദിയും അന്തവുമില്ലെന്നത്
സത്യമല്ലെന്ന്
ഈ പാശം വളരെ നീണ്ടതു തന്നെയാണ്
എങ്കിലും എവിടെയെങ്കിലും ഇതിനൊരറ്റമുണ്ടാവും
മനുഷ്യൻ ഇതിനെ സങ്കീർണ്ണമാക്കുകയാണ്
കാലത്തിൻ്റെ ഈ തടവറയിലാണല്ലോ
മനുഷ്യൻ ജനിച്ചതും വളർന്നതും
പക്ഷേ മനുഷ്യന് അറിവുണ്ടായിരിക്കുന്നു,
കാലത്തിൻ്റെ ഈ തടവറക്ക് പുറത്തും ഒരു ഇടമുണ്ടെന്ന്!
അതുകൊണ്ടവൻ ചിന്തിക്കുന്നു,
ചോദിക്കുന്നു
[കിഴവൻ/ കിഴവി എന്നത് പ്രായമായ ദമ്പതികൾ പരസ്പരം അഭിസംബോധന ചെയ്യാറുള്ള ഗ്രാമീണ രീതിയാണ്. അത് അവർക്ക് മനസ്സിലാവുന്ന ഒരു സ്നേഹപ്രകടനം കൂടിയാണ്. കാലം മാറിയപ്പോൾ മാറിയിട്ടുണ്ടാവും!]
Kaun jaane ki tumhen yaad bhi hai yaaki nahin
Main ne ik khat tumhen likha tha pareshani mein
Main ne likha tha zarurat hain sahare ki mujhe
Do sahara jo mujhe tum to inaayat hogi
Ik sahare ki tumhen bhi to zarurat hogi
Karlo shaamil mujhe aankhon ki nigehbani mein
Main ne likha tha mera koi nahi duniya mein
Main ke aakash pe jaise koi baadal tanha
Jaise basti thi kisi mod pe peepal tanha
Jaise murjhaaya hua koi kanval paani men
Main ne likha tha magar yeh mujhe maloom na tha
Main tumhein rooh ki jaageer nahin likh sakta
Khat to likh sakta hum taqdeer nahin likh sakta
Bhul jaana ke khata ho gayi naadani mein
Zafar Gorakhpuri/ Ashok Khosla
ആർക്കറിയാം നിനക്കോർമ്മയുണ്ടോ ഇല്ലേയെന്ന്,
പരിഭ്രമത്താൽ ഞാൻ നിനക്ക് ഒരു കത്തെഴുതിയിരുന്നു
ഞാനെഴുതിയിരുന്നു, എനിക്ക് തുണയാവശ്യമാണെന്ന്
നീ എനിക്ക് തുണയായിരുന്നെങ്കിൽ ഉപകാരമായേനേ എന്ന്
ഒരു കൂട്ട് നിനക്കും ആവശ്യമുണ്ടാവുമെന്ന്
എന്നെ നിൻ്റെ കൺവെട്ടത്ത് തന്നെ നിർത്തണേ എന്നും
ഞാനെഴുതിയിരുന്നു, എനിക്കീ ലോകത്ത് ആരുമില്ലെന്ന്
ഞാനോ ആകാശത്ത് ഒരു ഒറ്റ മേഘം പോലെ
വഴിയുടെ തിരിവിലെങ്ങോ ഒറ്റക്ക് നിൽക്കുന്ന ആൽമരം പോലെ
വെള്ളത്തിലിരുന്നിട്ടും വാടിപ്പോയ ഒരു താമര പോലെ
ഞാനെഴുതിയിരുന്നു, പക്ഷേ എനിക്കിതറിയില്ലായിരുന്നു:
നിന്നെ ആത്മാവിൻ്റെ സ്വത്ത് എന്നെനിക്കെഴുതാനാവില്ലല്ലോ
കത്തെഴുതാം, പക്ഷേ വിധി എഴുതാനാവില്ലല്ലോ
മറന്നു കളഞ്ഞേക്കൂ,
അറിയാതെ പറ്റിപ്പോയതാണ്
Kabhi yun bhi to ho
Dariya ka saahil ho,
Poore chaand ki raat ho
Aur tum aao,
Kabhi yun bhi to ho
Pariyon ki mehfil ho,
Koi tumhari baat ho
Aur tum aao,
Kabhi yun bhi to ho
Kabhi yun bhi to ho
Ye naram mulaayam
Thandi hawaayen,
Jab ghar se tumhaare guzre
Tumhari khushbo churaayen
Mere ghar le aayen,
Kabhi yun bhi to ho
Sooni har mehfil ho,
Koi na mere saath ho
Aur tum aao,
Kabhi yun bhi to ho
Kabhi yun bhi to ho
Ye baadal aise toot ke barse,
Mere dil ki tarah milne ko,
Tumhara dil bhi tarse,
Tum niklo ghar se,
Kabhi yun bhi to ho
Tanhaai ho dil do,
Boonde ho barsaat ho,
Aur tum aao,
Kabhi yun bhi to ho
Javed Akhtar/ Jagjith Singh
ഒരിക്കൽ ഇങ്ങനെയായെങ്കിൽ,
പുഴയോരം,
പൗർണ്ണമി രാത്രി,
അന്നേരം നീ വന്നെത്തുക,
അങ്ങനെയുണ്ടായെങ്കിൽ!
മാലാഖമാരുടെ സദസ്സ്,
നിന്നെക്കുറിച്ചുള്ള സംസാരം,
അപ്പോൾ നീ കടന്നു വരിക
ചിലപ്പോൾ ഇങ്ങനെയും!
ചിലപ്പോൾ ഇങ്ങനെയും,
ഈ നേർത്ത തണുത്ത തെന്നൽ,
നിൻ്റെ വീട്ടിലൂടെ വന്ന്,
നിൻ്റെ സുഗന്ധം കവർന്ന്,
എൻ്റെ വീട്ടിലെത്തിക്കുക
അങ്ങനെയുമാവാമല്ലോ!
എല്ലാ സദസ്സും ശൂന്യമായിരിക്കുക,
എന്നോടൊത്ത് ആരുമില്ലാതിരിക്കുക,
അപ്പോൾ നീ വരിക
അങ്ങനെയുമാവാം!
മറ്റു ചിലപ്പോൾ ഇങ്ങനെയും,
മേഘങ്ങളങ്ങനെ തകർത്തു പെയ്യുക,
ഒന്നു കാണാൻ, എൻ്റെ ഹൃദയം പോലെ,
നിൻ്റെ ഹൃദയവും തുടിക്കുക,
നീ വീട്ടിൽ നിന്നിറങ്ങുക,
അങ്ങനെയായാലോ!
Ek akela is shahar men raat mein aur dopahar men
Aabudaana dhoondta hai aashiyana dhoondta hai
Din khali khali bartan hai aur raat hai jaise andha kuan
In sooni andheri aankhon se aansoon ki jagah aata hain dhuan
Jeene ki vajah to koi nahi marne ka bahana dhoondta hai
In umr se lambi sadkon ko manzil pe pahunchte dekha nahin
Bas daudti phirti rahti hain humne to thaharte dekha nahin
Is ajnabi se shahar mein jaana pehchana dhoondta hai
'Gharaunda'
Bhupinder
Gulzar/ Jaidev
ഒരു ഏകാകി ഈ നഗരത്തിൽ, രാവും പകലും
ഉപജീവനം തേടുന്നു, ഒരു കൂട് തേടുന്നു
പകൽ ഒരു ഒഴിഞ്ഞ പാത്രം, രാത്രിയോ ഇരുണ്ട കിണർ
ശൂന്യമായ ഈ ഇരുണ്ട കണ്ണുകളിൽ നിന്ന് കണ്ണീരിന് പകരം പുകയാണ് വരുന്നത്
ജീവിക്കാൻ കാരണമൊന്നുമില്ല, മരിക്കാൻ ഒഴികഴിവുകൾ തേടുകയാണ്
ആയുസ്സിനേക്കാൾ ദൈർഘ്യമുള്ള ഈ പാതകൾ ലക്ഷ്യത്തിലെത്തിക്കണ്ടിട്ടില്ല
ഓടിയലയുന്നതല്ലാതെ ഒരിടത്ത് നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല
ഈ അപരിചിതമാം നഗരത്തിൽ പരിചയക്കാരെ തേടുകയാണ്
kitābeñ jhāñktī haiñ band almārī ke shīshoñ se
baḌī hasrat se taktī haiñ
mahīnoñ ab mulāqāteñ nahīñ hotīñ
jo shāmeñ un kī sohbat meñ kaTā kartī thīñ, ab aksar
guzar jaatī haiñ computer ke pardoñ par
baḌī bechain rahtī haiñ kitābeñ
unheñ ab niind meñ chalne kī aadat ho ga.ī hai
baḌī hasrat se taktī haiñ
jo qadreñ vo sunātī thiiñ
ki jin ke cell kabhī marte nahīñ the
vo qadreñ ab nazar aatī nahīñ ghar meñ
jo rishte vo sunātī thiiñ
vo saare udhḌe udhḌe haiñ
koī safha palaTtā huuñ to ik siskī nikaltī hai
ka.ī lafzoñ ke ma.anī gir paḌe haiñ
binā pattoñ ke sūkhe TunD lagte haiñ vo sab alfāz
jin par ab koī ma.anī nahīñ ugte
bahut sī istelāheñ haiñ
jo miTTī ke sakoroñ kī tarah bikhrī paḌī haiñ
gilāsoñ ne unheñ matrūk kar Daalā
zabāñ par zā.iqa aatā thā jo safhe palaTne kā
ab uñglī click karne se bas ik
jhapkī guzartī hai
bahut kuchh tah-ba-tah khultā chalā jaatā hai parde par
kitāboñ se jo zaatī rābta thā kaT gayā hai
kabhī siine pe rakh ke leT jaate the
kabhī godī meñ lete the
kabhī ghuTnoñ ko apne rehl kī sūrat banā kar
niim sajde meñ paḌhā karte the chhūte the jabīñ se
vo saarā ilm to miltā rahegā ā.inda bhī
magar vo jo kitāboñ meñ milā karte the sūkhe phuul aur mahke hue ruq.e
kitābeñ māñgne girne uThāne ke bahāne rishte bante the
un kā kyā hogā
vo shāyad ab nahīñ hoñge
Gulzar
പുസ്തകങ്ങൾ എത്തിനോക്കുന്നു, അടഞ്ഞ അലമാരയുടെ ചില്ലിലൂടെ
വലിയ ആഗ്രഹത്തോടെയാണ് നോക്കുന്നത്, മാസങ്ങളായി തമ്മിൽ സംസാരിച്ചിട്ട്!
അവരുടെ കൂടെ ചിലവഴിച്ചിരുന്ന സായാഹ്നങ്ങൾ, ഇപ്പോഴിപ്പോൾ
കംപ്യൂട്ടർ സ്ക്രീനിലാണല്ലോ കഴിഞ്ഞുപോകുന്നത്
വളരെ അസ്വസ്ഥരായിരിക്കയാണ് പുസ്തകങ്ങൾ
ഇപ്പോൾ ഉറക്കത്തിൽ നടക്കുന്ന ശീലം തുടങ്ങിയിരിക്കുന്നു അവർക്ക് നോക്കുകയാണവർ, വലിയ ആഗ്രഹത്തോടെ
അവർ പറഞ്ഞ് തന്നിരുന്ന മൂല്യങ്ങൾ,
ഒരിക്കലും മരിക്കില്ലെന്ന് പറഞ്ഞിരുന്നവ,
ആ മൂല്യങ്ങൾ ഇപ്പോൾ വീട്ടിൽ കാണുന്നേയില്ല
അവർ പറഞ്ഞ് തന്നിരുന്ന ബന്ധങ്ങൾ,
അവ മുഴുവനും കെട്ടഴിഞ്ഞു പോയി
താളുകൾ മറിക്കുമ്പോൾ ഒരു കരച്ചിലുയരുന്നു
പല വാക്കുകളുടേയും അർത്ഥം കൊഴിഞ്ഞു പോയിരിക്കുന്നു
ഇലകൊഴിഞ്ഞ ഉണങ്ങിയ ശാഖകൾ പോലെ തോന്നുന്നു ആ വാക്കുകളെല്ലാം
അതിൽ ഇനി അർത്ഥമൊന്നും കിളിർക്കുകയില്ല.
ഒരുപാട് പദാവലികളുണ്ട്,
മൺപാത്രങ്ങളെപ്പോലെ ചിതറിക്കിടക്കുന്നു
സ്ഫടികപ്പാത്രങ്ങൾ അവയെ കാലഹരണപ്പെടുത്തിയിരിക്കുന്നു
നാവിൽ താളുകൾ മറിക്കുന്നതിൻ്റെ രുചിയുണർന്നിരുന്നിടത്ത്,
ഇപ്പോൾ (കംപ്യൂട്ടർ മൗസിൽ) വിരലമർത്തുമ്പോൾ
കണ്ണിമ വെട്ടുന്നതു പോലെയേയുള്ളൂ,
ഒരു പാട് കാര്യങ്ങൾ ഒന്നൊന്നായി തുറന്ന് വരുന്നു സ്ക്രീനിൽ
പുസ്തകങ്ങളുമായി ഉണ്ടായിരുന്ന ആത്മബന്ധം മുറിഞ്ഞുപോയിരിക്കുന്നു
ചിലപ്പോൾ നെഞ്ചിലടക്കിക്കിടന്നിരുന്നു,
ചിലപ്പോൾ മടിയിലും
ചിലപ്പോൾ കാൽമുട്ടുകളെ പുസ്തകത്തട്ടാക്കി,
പാതി നമസ്കരിക്കുന്ന രീതിയിൽ വായിക്കുമായിരുന്നു, നെറ്റിയാൽ തൊട്ട്
ആ ജ്ഞാനം മുഴുവനും ഇനിയും ലഭിച്ചുകൊണ്ടേയിരിക്കും
പക്ഷേ, പുസ്തകങ്ങളിൽ കണ്ടുകിട്ടിയിരുന്ന ഉണങ്ങിയ പൂക്കളും സുഗന്ധവാഹിയായ സന്ദേശങ്ങളുമോ?
പുസ്തകങ്ങൾ ചോദിച്ചുവാങ്ങുകയും വീഴുകയും എടുക്കുകയും ചെയ്യുന്ന നാട്യത്തിൽ പ്രണയബന്ധങ്ങൾ തളിർക്കാറുണ്ടായിരുന്നു
അവയുടെ ഗതിയെന്താവും?
അവ ഒരുപക്ഷേ ഇനിയുണ്ടാവുകയേയില്ല......!
മദൻ മോഹൻ്റെ ഓർമ്മയിൽ ഒരു ഗുൽസാർ ഗാനം! കോളേജ് കാലത്ത് ആദ്യമായി കേട്ടപ്പോൾ താരതമ്യേന സന്തോഷം പകരുന്ന ഈണമുള്ള യുഗ്മഗാനമായിരുന്നു (ഭൂപി, ലത) കൂടുതൽ ഇഷ്ടം. പിന്നീട് വീണ്ടും വീണ്ടും കേൾക്കുകയും വരികളുടെ അർത്ഥം മനസ്സിലാവുകയും ചെയ്തപ്പോൾ ഭൂപിന്ദർ ഒറ്റക്ക് പാടുന്ന പാട്ട് അസ്ഥിയിൽ പിടിച്ചു! ഗുൽസാർ പൊയ്പ്പോയ കാലത്തെ സന്തോഷത്തെ ഓർത്തെടുക്കുന്നത് അലസ ദിനരാത്രങ്ങളായാണ്. തുടർന്ന് ഓരോ ഋതുവിലേയും പ്രണയത്തെ വ്യത്യസ്ത നിറങ്ങളിൽ മനോഹര ചിത്രങ്ങളായി വരയ്ക്കുന്നു. ഭൂപിന്ദറിൻ്റെ ശബ്ദവും ആലാപനവും ആ ആലസ്യം നമ്മെയും അനുഭവിപ്പിക്കുന്നു! നമ്മളും ആ ദിനങ്ങളെ കൊതിച്ചു പോവും, അങ്ങനെ പറയാൻ ദിനങ്ങളൊന്നുമില്ലെങ്കിൽ പോലും!
ഏറെക്കാലത്തിന് ശേഷമാണ് കേട്ടത്, മദൻ മോഹൻ ഈ ഗാനത്തിന് മൂന്നാമതൊരു ഈണം കൂടി ഒരുക്കിയിരുന്നുവെന്ന്! എന്തൊരു പ്രതിഭയാണദ്ദേഹം!
(ആദ്യത്തെ ശേർ ഗാലിബിൻ്റെ Muddat hui hai yaar ko എന്ന ഗസലിലെ ഒരു ശേർ ചെറിയ വ്യത്യാസത്തോടെ എടുത്തതാണ്. ഒരു കവിയോടുള്ള ആദരവും സ്നേഹവും കാണിക്കാൻ ഗസൽ ലോകത്ത് പതിവുള്ള രീതിയുമാണത്.)
Dil dhoondhta hai phir wohi fursat ke rat din
Baithe rahe tasawwur-e-jaana kiye hue
Jaadon ki narm dhoop aur aangan me let kar
Ankhon pe khinch kar tere daman ke saye ko
Aundhe pade rahe kabhi karwat liye hue
Ya garmiyo ki raat jo purwayiya chale
Thandi safed chaadaro pe jage der tak
Taaro ko dekhte rahe chhat par pade hue
Barfili sardiyo me kisi bhi pahad par
Wadi me gunjati hui khamoshiyan sune
Aankhon me bhige bhige se lamhe liye hue
'Mausam'
Bhupinder
Gulzar/ Madan Mohan
ഹൃദയം പിന്നെയും ആ അലസ ദിനരാത്രങ്ങളെ തേടുന്നു
പ്രിയപ്പെട്ടവളെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകിയിരുന്ന ആ കാലം
ശീതകാലത്തെ നനുത്ത വെയിലിൽ, മുറ്റത്ത് കിടന്ന് കൊണ്ട്,
കണ്ണുകൾക്ക് മേൽ നിന്റെ ചേലാഞ്ചലത്തിൻ്റെ തണൽ വിരിച്ച്,
തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു ചിലപ്പോൾ
ഗ്രീഷ്മരാത്രികളിൽ തെന്നൽ വീശുമ്പോൾ
തണുത്ത വെള്ളവിരിപ്പിൽ ഉണർന്നിരുന്നു, ഏറെ വൈകുവോളം
മട്ടുപ്പാവിൽ കിടന്ന് നക്ഷത്രങ്ങളെ നോക്കിക്കൊണ്ടിരുന്നു
മഞ്ഞു പൊഴിയുന്ന ശിശിരത്തിൽ, ഏതെങ്കിലും മലമുകളിൽ,
താഴ്വരയിൽ പ്രതിധ്വനിക്കുന്ന മൗനങ്ങൾ കേട്ട്,
കണ്ണുകളിൽ നനഞ്ഞുകുതിർന്ന നിമിഷങ്ങളുമേന്തി
സാഹിർ എന്നാൽ മാന്ത്രികൻ എന്നർത്ഥം. മായാജാലം തന്നെയാണ് അദ്ദേഹത്തിൻ്റെ കവിതകളും ഗാനങ്ങളും. ഒരുമിക്കാൻ കഴിയാതിരുന്ന ഏതോ പ്രണയഭാജനത്തെ ഓർത്ത് എഴുതിയ ഈ കവിത പിന്നീട് സിനിമയിൽ ഉപയോഗിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
Chalo ik baar phir se ajnabī ban jaa.eñ ham donoñ
Na maiñ tum se koī ummīd rakhūñ dil-navāzī kī
Na tum merī taraf dekho ġhalat-andāz nazroñ se
Na mere dil kī dhaḌkan laḌkhaḌā.e merī bātoñ se
Na zāhir ho tumhārī kashmakash kā raaz nazroñ se
Tumheñ bhī koī uljhan roktī hai pesh-qadmī se
Mujhe bhī log kahte haiñ ki ye jalve parā.e haiñ
Mere hamrāh bhī rusvā.iyāñ haiñ mere maazī kī
Tumhāre saath bhī guzrī huī rātoñ ke saa.e haiñ
Ta.āruf rog ho jaa.e to us kā bhūlnā behtar
Ta.alluq bojh ban jaa.e to us ko toḌnā achchhā
Woh afsāna jise anjām tak laanā na ho mumkin,
use ik ḳhūb-sūrat moḌ de kar chhoḌnā achchhā
'Gumraah'
Mahendra Kapoor
Sahir Ludhianvi/ Ravi
വരൂ നമുക്ക് ഒരിക്കൽക്കൂടി അപരിചിതരാകാം
ഞാൻ നിന്നിൽ നിന്ന് സൗഹൃദം പ്രതീക്ഷിക്കുകയേയില്ല
നീയും എൻറെ നേരെ തെറ്റായ ഒരു നോട്ടം പോലും നോക്കാതിരിക്കുക
കോഴിക്കോട്ടെ കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത സംഭവമെന്ന് പറയുന്നത് മെഹ്ദി സാബിനെ കണ്ടനുഭവിച്ച ആ മെഹ്ഫിൽ തന്നെയാണ്, അന്നും എന്നും! അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഗസലിൽ ഉള്ള പരിചയം പങ്കജ് ഉദാസ്, ജഗ്ജിത്, ഗുലാം അലി എന്നിങ്ങനെ പതുക്കെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മെഹ്ദി സാബ് പാടിയത് കൂടുതലും ക്ലാസിക്കൽ ഗസലുകൾ ആയിരുന്നത് കൊണ്ടും നമ്മുടെ ആസ്വാദനത്തിന്റെ പരിമിതി കൊണ്ടും അദ്ദേഹത്തിൻ്റെ ഗസലുകൾ വളരെ കുറവേ അതുവരെ കേട്ടിരുന്നുള്ളൂ. കേട്ടത് തന്നെ അദ്ദേഹത്തിൻ്റെ വളരെ പ്രശസ്തമായ ഗാനങ്ങളായിരുന്നില്ല താനും.
മെഹ്ദി സാബ് കോട്ടക്കലിൽ ചികിത്സക്ക് വന്നിട്ടുണ്ട് എന്നും പിന്നീട് ടാഗോർ ഹാളിൽ പാടാൻ പോകുന്നു എന്നുമൊക്കെ കേട്ടപ്പോൾ പോകണം, കേൾക്കണം എന്ന് തീരുമാനിച്ചു എന്നല്ലാതെ വരാൻ പോകുന്ന സംഭവത്തിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നു.
ഞങ്ങൾ എത്തുമ്പോഴേക്കും മെഹ്ഫിലിന് മുന്നോടിയായി ഞങ്ങടെ സ്വന്തം ഷക്കീൽ സർ പാടിത്തുടങ്ങിയിരുന്നു. ഒരേ ഗസൽ വിവിധ ഈണങ്ങളിൽ അവതരിപ്പിക്കാറുണ്ടെന്നുള്ളത് അന്നാണ് ആദ്യമായി കേൾക്കുന്നത്! (ഗസലിൻ്റെ ജീവൻ തന്നെ അതാണ് എന്ന് പിന്നെ മനസ്സിലായി). പിന്നീട് ഗുലാബ് ജാനും പാടി. അപ്പോഴേക്കും ഉസ്താദും സംഘവുമെത്തി. സംഘാംഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങി. 'ഗുലോം മെ രംഗ് ഭരേ' ആയിരുന്നു തുടക്കമെന്ന് തോന്നുന്നു. 'രഫ്ത രഫ്ത' എത്തിയപ്പോഴാണ് മെഹ്ദി മാജിക് ശരിക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. സീറ്റില്ലാത്തതിനാൽ സദസ്സിൽ മുന്നിൽ തന്നെ നിലത്തെ പടികളിലാണ് ഞങ്ങൾക്ക് ഇടം കിട്ടിയത്. ചില വരികളെ തലോടിയും ചില വാക്കുകളെ ചെത്തിമിനുക്കിയും അദ്ദേഹത്തിൻ്റെ ശബ്ദം ഒഴുകുമ്പോൾ ശരിക്കും 'വായ് നോക്കി' ഇരിക്കുകയായിരുന്നു ഞാൻ - എങ്ങനെയാണ് ഈ ശബ്ദം പുറപ്പെടുന്നതെന്നും ഉസ്താദ് എന്തൊക്കെയാണ് അതിനെക്കൊണ്ട് ചെയ്യിക്കുന്നതെന്നും കണ്ടുകൊണ്ട്! ഇടക്ക് തബലക്കാരന് ഏകാംഗ പ്രകടനത്തിന് അവസരം കൊടുക്കുന്നു ഉസ്താദ്. അതിൻ്റെ ഉച്ചസ്ഥായിയിൽ അദ്ദേഹവും സദസ്സും ഒന്നിച്ച് കയ്യടിക്കുന്നു. സദസ്സിൽ നിന്നുള്ള ഫർമായിഷുകൾ പലതും പാടി. ഞങ്ങൾ കൊടുത്ത ഫർമായിഷ് അതിനിടയിൽ മുങ്ങിപ്പോയി!
തിരിച്ച് വരുന്ന വഴി തന്നെ രഞ്ജിഷ് ഹി സഹി, നവാസിഷ് കരം തുടങ്ങിയ പാട്ടുകളുള്ള കാസറ്റ് വാങ്ങി. പക്ഷേ ഉടലോടെ കണ്ട സ്വരത്തിന് പകരമാകാൻ കുറേക്കാലമെടുത്തു ആ കാസറ്റിന്! ആ പ്രോഗ്രാം ഉസ്താദിൻ്റെ അവസാന പരിപാടിയായിരുന്നുവെന്ന് വളരെക്കാലത്തിന് ശേഷമാണറിഞ്ഞത് 😥
അതുവരെ മെഹ്ദി സാബിനെ കാര്യമായി കേട്ടിട്ടില്ലാത്ത എൻ്റെ മനസ്സിൽ അന്ന് രാത്രി ഒരു കസേര വലിച്ചിട്ടിരുന്നതാണ് മൂപ്പര്, നടുമുറ്റത്ത് തന്നെ! പിന്നീടിങ്ങോട്ട് ഓരോ ലൈവ് പ്രോഗ്രാമിലും ഒരേ ഗസല് തന്നെ അസംഖ്യം വ്യത്യസ്ത രീതികളിൽ പാടി വെച്ചത് കേൾക്കും തോറും മെഹ്ദിയുടെ ആ കസേര സിംഹാസനമായി ഉയർന്നു - ഗസൽ ചക്രവർത്തി!
ഗസൽ നിലച്ചതിന് ശേഷമുള്ള കാലത്ത് മെഹ്ദി സാബിന് പ്രശസ്ത കവി ഗുൽസാർ സമർപ്പിച്ച കവിതയാണിത്:
Aankhon ko visa nahin lagta
Sapnon ki sarhad hoti nahin
Band aankhon se roz chala jaata hoon
sarhad paar main milne Mehdi Hassan se
Sunta hoon unki aawaz ko chot lagi hain,
aur ghazal khamosh hai
Saamne baithe hue
kaamp rahe hain honth ghazal ke
Lekin un aankhon ka lehja badla nahin,
jo kehte hain:
''Sookhe hain phool kitabon men,
yaar Faraz bhi bichad gaye hain,
shayad milenge khwabon me"
Gulzar
കണ്ണുകൾക്ക് 'വിസ' ആവശ്യമില്ല
സ്വപ്നങ്ങൾക്ക് അതിരുകളില്ല താനും
അടഞ്ഞ കണ്ണുകളാൽ എന്നും ഞാൻ അതിർത്തി കടന്നു പോകും, മെഹ്ദി ഹസനെ കാണാൻ
അദ്ദേഹത്തിൻ്റെ ശബ്ദത്തിന് മുറിവേറ്റിരിക്കുന്നു എന്ന് കേൾക്കുന്നു
ഗസൽ നിശബ്ദമായിരിക്കുന്നു
മുന്നിലിരുന്ന് വിറക്കുകയാണ് ഗസലിൻ്റെ ചുണ്ടുകൾ
പക്ഷേ, ആ കണ്ണുകളുടെ ഭാഷ മാറിയിട്ടില്ല,
അവ പറയുന്നു:
"പുസ്തകങ്ങളിലൊളിപ്പിച്ച പൂക്കൾ വാടിപ്പോയിരിക്കുന്നു
സുഹൃത്ത് ഫരാസും* അകന്ന് പോയിരിക്കുന്നു, ഒരുപക്ഷേ ഞങ്ങൾ സ്വപ്നങ്ങളിൽ കണ്ടുമുട്ടിയേക്കും!"#
പരിഭാഷ: ഷാജി ആലുങ്ങൽ
#Abke hum bichde എന്ന ഗസലിലെ വരികൾ മാറ്റിയെഴുതിയത്
നിന്റെ കണ്ണുകളിലെ ദീപങ്ങൾ
എരിയുന്നതെന്തിനോ
ഞാനിതാ ആ ഗാനം നിനക്കായ്
തേടിക്കൊണ്ടുവന്നിരിക്കുന്നു
എന്റെ ഹൃദയത്തിൽ അതൊരു വേദനയായി നിന്നു, മായാനാവാതെ
നിന്റെ കണ്ണുകളിലോ, മായാജാലം പോലെ, ചലിക്കാനാവാതെ
ഇന്ന് ഞാനതേ ഗാനം നിനക്കായ്
കൊണ്ടുവന്നിരിക്കുന്നു
ഇതിനെ ഹൃദയത്തിൽ സൂക്ഷിക്കൂ,
കൈകളിൽ നിന്നെങ്ങാൻ വീണുപോയെങ്കിലോ
സ്ഫടികത്തേക്കാൾ ലോലമെന്റെയീ ഗാനം,
ഉടഞ്ഞുപോയെങ്കിലോ
ഇതേ ഗാനം ഞാൻ നിനക്കായ്
മൂളിക്കൊണ്ടിരിക്കാം
നിന്റെ തേനൂറും ചുണ്ടുകളിൽ
ഇടംപിടിക്കും വരെ
ഇതു നിന്റെ മുടിയിഴകളിലൂടെ
അലഞ്ഞുനടക്കും
നിനക്കായ് ഞാനീ ഗാനം
പാടിക്കൊണ്ടേയിരിക്കും........
Aaj jazbaat ko so jaane do
aaj ki raat bahut mushkil hai
Kah na paayegi jo kahna chahe
aaj yeh baat bahut mushkil hai
Pyaas aur gham ki ghataon me giri
aas beaas hui jaati hai
Aansuon aaj to khulkar barso
phir yeh barsaat bahut mushkil hai
Hasnewale bhi kabhi rote hai
paanewale bhi kabhi khote hai
Raaz aa jaaye hamesha sabko
sab yeh haalaat bahut mushkil hai
Bachke toofan hawa jis se kabhi
kashtiyaan doob gayi saahil par
Baat jo lagti hai aasaan bahut
bas wohi baat bahut mushkil hai
Roshan Wadhera/ Shobha Gurtu
Dil - e - Nadan
ഇന്ന് വികാരങ്ങൾ ഒന്നുറങ്ങട്ടെ
ഇന്ന് രാത്രി വളരെ പ്രയാസകരമാണ്
പറയാനാഗ്രഹിച്ചത് പറയാനാവില്ല
ഇന്നാ കാര്യം വളരെ പ്രയാസകരമാണ്
ആഗ്രഹ,ദുഖങ്ങളുടെ കെടുതികളിൽ പതിച്ച്
ആശ നിരാശയായി മാറുന്നു
കണ്ണീർതുള്ളികളേ, ഇന്ന് മതിമറന്ന് പെയ്തുകൊള്ളൂ
പിന്നെ ഈ മഴ(പോലും) വളരെ പ്രയാസമായിരിക്കും
ചിരിക്കുന്നവർ പോലും ചിലപ്പോൾ കരയും
നേടുന്നവർക്ക് പോലും ചിലപ്പോൾ നഷ്ടം വരും
എല്ലാവർക്കും എപ്പോഴും സ്വീകാര്യമെങ്കിലും ഈ അവസ്ഥകളെല്ലാം വളരെ വിഷമകരമാണ്
കപ്പലുകളെ കരയിൽ തന്നെ മുക്കിക്കളഞ്ഞ ആ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെട്ടുവല്ലോ
വളരെ എളുപ്പമെന്ന് തോന്നുന്ന കാര്യങ്ങൾ
തന്നെയാണ് (പലപ്പോഴും) ഏറ്റവും വിഷമകരം
ഒരു അഭിമുഖത്തിൽ ജാവേദ് അഖ്തർ പറയുന്നുണ്ട്, കവിത/ ഗസൽ എല്ലാം ലളിതമായി എഴുതാനാണ് കൂടുതൽ പ്രയാസം എന്ന്. ഈ ഗസലിന്റെ ലാളിത്യമാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്! കനപ്പെട്ട ആശയങ്ങളൊന്നുമില്ല, എന്നാലോ അതീവ ഹൃദ്യം!
Sangam 1
Aap se milke hum kuchh badal se gaye
Sher padhne lage gunguna lage
Pehle mashhur thi apni sanjeedgi
Ab to jab dekhiye muskurane lage
Hum ko logo se milne ka kab shaukh tha
Mehfil arai ka kab hame zauq tha
Aap ke waste hum ne yeh bhi kiya
Milnay jhulne lage aane jane lage
Hum ne jab aap ki dekhi dilchaspiyan
Aa gayee chand hum mein bhi tabdeeliyan
Ik musawir se bhi ho gaye dosti
Aur ghazale bhi sunne sunane lage
Aap ke bare mein poochh baith koi
Kia kahe hum say kya badhawasi hue
Kehne wali jo thi baat woh na kahin
Baat jo thi chhupani batane lage
Ishq beghar kare ishq beghar kare
Ishq ka such hai koi thikana nahin
Hum jo kal tak thikane kay the aadmi
Aap se milke kaise thikane lage
Javed Akhtar / Nusrat Fateh Ali Khan
നിന്നെ കണ്ടതിൽപ്പിന്നെ ഞാൻ ആളാകെ മാറി
കവിത വായിക്കാനും അത് മൂളാനും തുടങ്ങി
ഞാൻ ഗൗരവക്കാരനെന്ന് പ്രസിദ്ധനായിരുന്നു പണ്ട്
ഇപ്പോഴാണെങ്കിൽ സദാ പുഞ്ചിരിക്കാൻ തുടങ്ങി
ജനങ്ങളോടിടപെടാൻ എനിക്ക് വലിയ താൽപര്യമില്ലായിരുന്നു
അലംകൃതമായ സദസ്സുകൾ അത്ര പ്രിയവുമല്ലായിരുന്നു
നീ കാരണം ഞാനതും ചെയ്തു
ആളുകളോടിടപഴകുവാൻ തുടങ്ങി
നിന്റെ താത്പര്യങ്ങൾ കണ്ടപ്പോൾ
എന്നിലും ചില മാറ്റങ്ങളുണ്ടായി
ഒരു കലാകാരനുമായി സൗഹൃദം ഉണ്ടായി
ഗസലുകൾ കേൾക്കാനും കേൾപ്പിക്കാനും തുടങ്ങി
നിന്നെക്കുറിച്ച് ആരോ ചോദിച്ചപ്പോൾ,
എന്തു പറയാനാണ്, കുഴഞ്ഞുപോയി ഞാൻ
പറയേണ്ടിയിരുന്ന കാര്യം പറഞ്ഞില്ല
ഒളിപ്പിക്കേണ്ടിയിരുന്ന കാര്യം പറഞ്ഞും പോയി
പ്രണയം (ഒരാളെ) വീടില്ലാത്തവനാക്കും
പ്രണയത്തിന് സത്യത്തിൽ വീടില്ലല്ലോ
ഇന്നലെ വരെ വീട്/ലക്ഷ്യമുണ്ടായിരുന്ന ഞാൻ
നിന്നെക്കണ്ടതിന് ശേഷം എങ്ങനെ ഇനി ലക്ഷ്യത്തിലെത്തും?
kisī kā hukm hai saarī havā.eñ
hamesha chalne se pahle batā.eñ
ki un kī samt kyā hai
kidhar jā rahī haiñ
havāoñ ko batānā ye bhī hogā
chaleñgī ab to kyā raftār hogī
havāoñ ko ye ijāzat nahīñ hai
ki āñdhī kī ijāzat ab nahīñ hai
hamārī ret kī sab ye fasīleñ
ye kāġhaz ke mahal jo ban rahe haiñ
hifāzat un kī karnā hai zarūrī
aur āñdhī hai purānī in kī dushman
ye sabhī jante haiñ
kisī kā hukm hai dariyā kī lahreñ
zarā ye sar-kashī kam kar leñ apnī had meñ Thahreñ
ubharnā phir bikharnā aur bikhar kar phir ubharnā
ġhalat hai ye un kā hañgāma karnā
ye sab hai sirf vahshat kī alāmat
baġhāvat kī alāmat
baġhāvat to nahīñ bardāsht hogī
ye vahshat to nahīñ bardāsht hogī
agar lahroñ ko hai dariyā meñ rahnā
to un ko hogā ab chup-chāp bahnā
kisī kā hukm hai
is gulistāñ meñ bas ik rañg ke hī phuul hoñge
kuchh afsar hoñge jo ye tai kareñge
gulistāñ kis tarah banñā hai kal kā
yaqīnan phuul to yak-rañgīñ hoñge
magar ye rañg hogā kitnā gahrā kitnā halkā
ye afsar tai kareñge
kisī ko ye koī kaise batā.e
gulistāñ meñ kahīñ bhī phuul yak-rangīñ nahīñ hote
kabhī ho hī nahīñ sakte
ki har ik rañg meñ chhup kar bahut se rañg rahte haiñ
jinhoñne bāġh-e-yakrangīñ banānā chāhe the
un ko zarā dekho
ki jab ik rañg meñ sau rañg zāhir ho ga.e haiñ to
kitne pareshāñ haiñ kitne tañg rahte haiñ
kisī ko ye koī kaise batā.e
havā.eñ aur lahreñ kab kisī kā hukm suntī haiñ