Friday, 17 April 2020

Haath khali hai

Haath ḳhālī haiñ tire shahr se jaate jaate
jaan hotī to mirī jaan luTāte jaate

Ab to har haath kā patthar hameñ pahchāntā hai
umr guzrī hai tire shahr meñ aate jaate

Ab ke māyūs huā yāroñ ko ruḳhsat kar ke
jā rahe the to koī zaḳhm lagāte jaate

Reñgne kī bhī ijāzat nahīñ ham ko varna
ham jidhar jaate na.e phuul khilāte jaate

Maiñ to jalte hue sahrāoñ kā ik patthar thā
tum to dariyā the mirī pyaas bujhāte jaate

Main bhi majboor tha main ne use roka bhi nahin
Usne mud mud ke mujhe dekha tha jaate jaate

Mujh ko rone kā salīqa bhī nahīñ hai shāyad
log hañste haiñ mujhe dekh ke aate jaate

Ham se pahle bhī musāfir ka.ī guzre hoñge
kam se kam raah ke patthar to haTāte jaate

Rahat Indori/ Chandan Das

നിന്റെ നഗരം വിട്ട് പോകവേ, കൈകൾ ശൂന്യമാണല്ലോ
ജീവനുണ്ടായിരുന്നെങ്കിൽ എന്റെ ജീവൻ നൽകിപ്പോകാമായിരുന്നല്ലോ

ഇപ്പോൾ ഓരോ കൈയിലുമുളള കല്ല് എന്നെ തിരിച്ചറിയുന്നുവല്ലോ
നിന്റെ നഗരത്തിൽ വരവും പോക്കുമായി ആയുസ്സ് തീർന്നുവല്ലോ

സുഹൃത്തുക്കളുമായി പിരിഞ്ഞ നിരാശയിലാണ്
പോകുകയാണെങ്കിൽ മുറിവെങ്കിലും ഏൽപിച്ച് പോകാമായിരുന്നല്ലോ

ഇഴയാൻ പോലും എനിക്കനുവാദമില്ല, അല്ലെങ്കിൽ
ഞാനെവിടെപ്പോയാലും പുതിയ പൂക്കൾ വിരിയിക്കുമായിരുന്നല്ലോ

ഞാൻ എരിയുന്ന മരുഭൂമിയിലെ ഒരു കല്ലായിരുന്നു
നീയോ പുഴയും, എന്റെ ദാഹം തീർത്തു പോകാമായിരുന്നല്ലോ

ഞാനും നിസ്സഹായനായിരുന്നു, ഞാനവളെ തടഞ്ഞതുമില്ല
അവളാകട്ടെ പോകുമ്പോൾ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നല്ലോ

എനിക്ക് കരച്ചിൽ മര്യാദകൾ പോലും അറിയില്ലെന്ന് വരുമോ
ആളുകൾ എന്നെക്കണ്ട് ചിരിച്ചുപോകുന്നല്ലോ

എനിക്ക് മുമ്പേ യാത്രക്കാരനവധി കടന്നു പോയിട്ടുണ്ടാവുമല്ലോ
വഴിയിലെ കല്ലെങ്കിലും എടുത്ത് മാറ്റിയിട്ട് പോകാമായിരുന്നല്ലോ!

വിവ: ഷാജി ആലുങ്ങൽ

2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...