Sunday, 19 April 2020

Jalte hain jiske liye

Jalte hain jis ke liye, teri ankhon ke diye
Dhundh laaya hun wohi, geet main tere liye

Dard banke jo mere dil men raha dhal na saka
Jaadu banke teri ankhon men ruka chal na saka
Aaj laaya hun wohi geet main tere liye

Dil men rakh lena ise haathon se ye chhute na kahin
Geet naazuk hai mera sheeshe se bhi toote na kahin
Gungunaaunga yahi geet main tere liye

Jab talak na ye tere ras ke bhare hothon se mile
Yunhi awaara firega ye teri zulfon ke tale
Gaaye jaaunga yahi geet main tere liye

'Sujatha'
Talat Mahmood
Majrooh Sultanpuri/ SD Burman

നിന്റെ കണ്ണുകളിലെ ദീപങ്ങൾ
എരിയുന്നതെന്തിനോ
ഞാനിതാ ആ ഗാനം നിനക്കായ്
തേടിക്കൊണ്ടുവന്നിരിക്കുന്നു

എന്റെ ഹൃദയത്തിൽ അതൊരു വേദനയായി നിന്നു, മായാനാവാതെ
നിന്റെ കണ്ണുകളിലോ, മായാജാലം പോലെ, ചലിക്കാനാവാതെ
ഇന്ന് ഞാനതേ ഗാനം നിനക്കായ്
കൊണ്ടുവന്നിരിക്കുന്നു

ഇതിനെ ഹൃദയത്തിൽ സൂക്ഷിക്കൂ,
കൈകളിൽ നിന്നെങ്ങാൻ വീണുപോയെങ്കിലോ
സ്ഫടികത്തേക്കാൾ ലോലമെന്റെയീ ഗാനം,
ഉടഞ്ഞുപോയെങ്കിലോ
ഇതേ ഗാനം ഞാൻ നിനക്കായ്
മൂളിക്കൊണ്ടിരിക്കാം

നിന്റെ തേനൂറും ചുണ്ടുകളിൽ
ഇടംപിടിക്കും വരെ
ഇതു നിന്റെ മുടിയിഴകളിലൂടെ
അലഞ്ഞുനടക്കും
നിനക്കായ് ഞാനീ ഗാനം
പാടിക്കൊണ്ടേയിരിക്കും........

വിവ: ഷാജി ആലുങ്ങൽ



7 comments:

  1. ഷാജി ,
    നല്ല വണ്ണം ഇഷ്ടപ്പെട്ടു
    തർജ്ജുമ എ ഗസലും
    നസർ എ ദിൽ ഉം
    ഒന്നിനൊന്ന് മികച്ചത്.

    ReplyDelete
  2. എന്നെപ്പോലെ ഉള്ളോർക്ക് ഇതൊരുവലിയ കാര്യമാണ്

    ReplyDelete

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...